Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാലചന്ദ്രകുമാറിന് അസുഖമല്ലേ? എന്തെങ്കിലും സംഭവിച്ചാലോ എന്ന് കരുതിക്കാണും.. പിന്നില്‍ ദിലീപ്; സംവിധായകന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപ് ആണ് എന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിരന്തരം ഹര്‍ജികള്‍ ഫയല്‍ ചെയ്ത് കേസ് വൈകിപ്പിക്കാനാണ് ദിലീപ് ശ്രമിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

വിചാരണ നീട്ടിക്കൊണ്ട് പോയതാരാണ്. ഇത്രയും കാലം ഈ വിചാരണ നീട്ടാന്‍ വേണ്ടി സുപ്രീംകോടതിയില്‍ ഏതാണ്ട് 20 ഓളം ഹര്‍ജികള്‍ ഫയല്‍ ചെയ്തത് ആരാണ്. ഇതിലെ എട്ടാം പ്രതി ദിലീപ് അല്ലേ. ഹൈക്കോടതിയില്‍ എത്ര ഹര്‍ജികള്‍ അവര്‍ ഫയല്‍ ചെയ്തു. ഹൈക്കോടതിയില്‍ ഏതാണ്ട് എണ്ണിയാല്‍ തീരാത്ത ഹര്‍ജികള്‍ ആണ് ഫയല്‍ ചെയ്തിരിക്കുന്നത്. ബാലചന്ദ്രകുമാറിന്റെ കാര്യം ഒന്നെടുത്ത് നോക്കൂ. ബാലചന്ദ്രകുമാര്‍ രാവിലെ ഡയാലിസിസ് കഴിഞ്ഞിട്ട് പത്ത് മണിക്ക് കോടതിയില്‍ എത്തും.

dileep

രാവിലെ പ്രാരംഭ നടപടികളൊക്കെ കഴിഞ്ഞിട്ട് 11 മണിക്ക് വിചാരണ തുടങ്ങും. വൈകുന്നേരം ആറ് മണി വരെ. രണ്ട് കിഡ്‌നിയും കംപ്ലെയ്ന്റ് ആയിട്ട് ഇരിക്കുന്ന ഒരു മനുഷ്യനാണ് എന്നോര്‍ക്കണം. എന്നിട്ട് ഈ ആറ് മണിക്ക് ഇതും കഴിഞ്ഞതിന് ശേഷം വീണ്ടും ഒരു മണിക്കൂറോളം ചില പ്രൊസീഡിംഗ്‌സിനായിട്ട് മാറ്റി നിര്‍ത്തും. അങ്ങനെ ഏഴ് മണി വരെ എത്രയോ ദിവസം. ഏതാണ്ട് 33 ഓളം ദിവസം വിചാരണ കഴിഞ്ഞു.

ഈ വിചാരണ കഴിഞ്ഞിട്ടും മാറാട് കേസില്‍പ്പോലും കേരളത്തെ ഏറ്റവും കൂടുതല്‍ പിടിച്ചുലക്കിയ കേസാണല്ലോ മാറാട് കേസ്. ആ കേസിന്റെ ചരിത്രമൊന്ന് എടുത്ത് നോക്കൂ. അതിലെ പ്രധാന സാക്ഷിയെ 15 ദിവസമാണ് വിചാരണ ചെയ്ത്. ഇത് അതിലും വലിയ കേസൊന്നുമല്ലല്ലോ. ഈ കേസിനെ കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതല്ലേ. എന്തായാലും ബാലചന്ദ്രകുമാറിന് അസുഖമൊക്കെ ബാധിച്ചു.

എന്തെങ്കിലും സംഭവിക്കുന്നെങ്കില്‍ സംഭവിച്ചോട്ടെ എന്ന് ആര്‍ക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കില്‍ അത് പാപമാണ്. അതിനൊക്കെ വേണ്ടിയായിരിക്കും ഇവര്‍ കാത്തിരിക്കുന്നത്. അവര്‍ക്ക് രണ്ട് പേരെയേ ഉള്ളൂ നോട്ടം, ബാലചന്ദ്രകുമാറും പള്‍സര്‍ സുനിയും. പള്‍സര്‍ സുനിയെ എങ്ങനെയെങ്കിലും ജാമ്യത്തിലിറക്കാന്‍ വേണ്ടി സുപ്രീംകോടതി വരെ പോയി. പള്‍സര്‍ സുനിക്ക് വേണ്ടി ആരാണ് കാശ് മുടക്കിയത്.

200 രൂപ പോലും കൈയില്‍ ഇല്ലാതെ ആ ജിന്‍സണിനൊപ്പം ജയിലില്‍ കിടന്നപ്പോള്‍ പറഞ്ഞതാണ് നീ ജയിലില്‍ നിന്നിറങ്ങുമ്പോള്‍ എനിക്ക് ഒരു 200 രൂപ അയച്ച് തരണം എന്ന്. അങ്ങനെ പറഞ്ഞ പള്‍സര്‍ സുനി നാല് തവണ ഹൈക്കോടതിയെ സമീപിച്ചു. രണ്ട് തവണ സുപ്രീംകോടതിയെ സമീപിച്ചു. ഈ സുപ്രീംകോടതിയില്‍ അയാള്‍ക്ക് വേണ്ടി വാദിച്ച വക്കീല്‍ ആരായിരുന്നു. ലക്ഷങ്ങള്‍ മണിക്കൂറിന് വില പറയുന്ന വക്കീല്‍ അല്ലേ വാദിച്ചത്.

പള്‍സര്‍ സുനിക്ക് വേണ്ടി ആരാണ് കാശ് കൊടുത്തത്. പള്‍സര്‍ സുനിയെ ജയിലില്‍ നിന്ന് ഇറക്കേണ്ടത് ആരുടെ ആവശ്യമാണ്. ഇത്രയും വലിയ ക്രിമിനലിന് ആരെങ്കിലും പണം കടം കൊടുക്കുമോ. അതോ പലിശക്ക് കൊടുക്കുമോ. എട്ടാം പ്രതി തന്നെയാണ് കേസ് നീട്ടാന്‍ വേണ്ടി കൊണ്ടുപോകുന്നത്. ആര്‍ക്കൊക്കയോ ആരെയൊക്കയോ രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന ഡബിള്‍ പ്ലേ ആണ് ഇത് എന്ന് വേണമെങ്കില്‍ പറയാം. സുപ്രീംകോടതിയില്‍ പോയിട്ട് ഈ കേസ് പെട്ടെന്ന് തീര്‍ക്കണം എന്ന് പറയുക.

Vastu Tips: സമ്പത്തെല്ലാം ചോര്‍ന്ന് പോകുന്നോ..? ചെമ്പരത്തിയിലുണ്ട് പരിഹാരം

വിചാരണ കോടതിയില്‍ പോയിട്ട് സാക്ഷികളെ വിസ്തരിക്കാന്‍ സമ്മതിക്കാതിരിക്കുക ഇങ്ങനെയുള്ള പ്രവൃത്തികള്‍ ഈ കേസിന്റെ ആദ്യകാലം മുതല്‍ കാണുന്നുണ്ട്. സാഗര്‍ എന്ന സാക്ഷിയെ രണ്ടാമത് വിസ്തരിക്കാന്‍ പറ്റില്ല, ബാലചന്ദ്രകുമാറിനെ വിസ്തരിക്കാന്‍ പറ്റില്ല എന്നൊക്കെ പറഞ്ഞ് ഹര്‍ജി കൊടുത്തതാരാണ്. എട്ടാം പ്രതിയുടെ വക്കീല്‍ രാമന്‍പിള്ള കൊടുത്ത ഹര്‍ജിയില്‍ ആണ് ഇത് ഇത്രയും കാലം നീണ്ട് പോയത്. ബാലചന്ദ്രകുമാറിന്റെ കാര്യത്തിലും അത് തന്നെയാണ് നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+