കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഉള്ളതും പോയല്ലോ തൊള്ളേക്കണ്ണാ' എന്ന് പറഞ്ഞത് പോലായി: ദിലീപ് ചെയ്ത ആ പ്രവർത്തി അതിശയിപ്പിക്കുന്നു'

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസിലെ ഇരയെ വളരേയേറെ വേദനപ്പിക്കുന്ന അനുഭവങ്ങളാണ് വിചാരണ കോടതിയില്‍ നിന്നും ഉണ്ടായിട്ടുള്ളതെന്ന് ആവർത്തിച്ച് സംവിധായന്‍ പ്രകാശ് ബാരെ. ഈ കോടതിയില്‍ നിന്നും നീതി കിട്ടില്ലെന്നും പറഞ്ഞുകൊണ്ട് രണ്ട് പബ്ലിക പ്രോസിക്യൂട്ടർമാരാണ് ജോലി ഇട്ടെറിഞ്ഞ് ഓടിയത്. ഈ കേസിലെ ഏറ്റവും പരമപ്രധാനമായ തെളിവ് എന്ന് പറയുന്നത്. ഈ കൃത്യം നടത്തി അവരെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ വേണ്ടി വെച്ചിരുന്ന വീഡിയോയാണ്.

ആ വീഡിയോ ആരു കാണാതെ ഭദ്രമായി സൂക്ഷിച്ച് വെക്കാന്‍ വേണ്ടിയാണ് കോടതിയെ ഏല്‍പ്പിച്ചത്. അതില്‍ എന്തൊക്കെ നടന്നിട്ടുണ്ടെന്ന് നമുക്ക് ഇപ്പോഴും അറിയില്ല. പക്ഷെ അനധികൃതമായി മൂന്ന് തവണ ഈ മെമ്മറി കാർഡ് ആക്സസ് ചെയ്തിട്ടുണ്ടെന്ന് നമുക്ക് കൃത്യമായി അറിയാമെന്നും പ്രകാശ് ബാരെ വ്യക്തമാക്കുന്നു. സീ ന്യൂസ് മലയാളത്തിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവസാനം ദിലീപ് നിരപരാധിയെന്ന് കേള്‍ക്കാനാണ് ആഗ്രഹം; പക്ഷെ അത് കേള്‍ക്കുമ്പോള്‍ വേദന: വിനു കിരിയത്ത്അവസാനം ദിലീപ് നിരപരാധിയെന്ന് കേള്‍ക്കാനാണ് ആഗ്രഹം; പക്ഷെ അത് കേള്‍ക്കുമ്പോള്‍ വേദന: വിനു കിരിയത്ത്

മൂന്ന് തവണ മെമ്മറി കാർഡ് ആക്സസ് ചെയ്യപ്പെട്ടവയില്‍

മൂന്ന് തവണ മെമ്മറി കാർഡ് ആക്സസ് ചെയ്യപ്പെട്ടവയില്‍ രണ്ട് തവണ രാത്രിയാണ് ആക്സസ് ചെയ്തത്. മാറ്റുകയായിരുന്നോ അതോ ചോർത്തുകയായിരുന്നോ എന്ന കാര്യം വ്യക്തമല്ല. ദൃശ്യങ്ങള്‍ ലീക്ക് ചെയ്യപ്പെട്ട് ലോകം മുഴുവന്‍ എത്തുകയാണെങ്കില്‍ കോടതിക്ക് എന്ത് ഉത്തരമാണ് പറയാനുണ്ടാവുക. മെമ്മറി കാർഡ് തുറന്ന് പരിശോധിക്കാന്‍ സുപ്രീംകോടതി നിശ്ചയിച്ച കൃത്യമായ പ്രോട്ടോകോളുണ്ടെന്നും പ്രകാശ് ബാരെ ചൂണ്ടിക്കാണിക്കുന്നു.

സാരിയില്‍ ആറാടുകയാണ് രഞ്ജിനി ഹരിദാസ്; വൈറലായി കാന്‍ഡിഡ് ഷോട്ടുകള്‍

ദൃശ്യങ്ങള്‍ കേസുമായി ബന്ധപ്പെട്ടവർക്ക് കാണണെങ്കില്‍

ദൃശ്യങ്ങള്‍ കേസുമായി ബന്ധപ്പെട്ടവർക്ക് കാണണെങ്കില്‍ അപേക്ഷ നല്‍കുകയും ജഡ്ജി അത് അനുവദിക്കുകയും വേണം. അതിന് ശേഷം വിദഗ്ധരുടെ സാന്നിധ്യത്തില്‍ രണ്ട് വിഭാഗത്തിന്റെയും വക്കീലന്മാരുമുള്ള സമയത്ത് അവർ പറയുന്ന കോടതിയിലെ സിസ്റ്റത്തില്‍ വെച്ച് വേണം ഇത് കാണാന്‍. എന്നാല്‍ ഇവിടെ ഒരിക്കല് മെമ്മറി കാർഡ് ആക്സസ് ചെയ്തിരിക്കുന്നത് ഫോണിലാണ്. ആ സമയത്ത് ആ ഫോണില്‍ എവിടെ വേണമെങ്കിലും ഫയലുകള്‍ അയക്കാനുള്ള ആപ്പുകള്‍ ഓപ്പണ്‍ ചെയ്തിട്ടുണ്ടായിരുന്നു.

കേസിലെ പ്രതി സുപ്രീം കോടതിയില്‍ പോയി

കേസിലെ പ്രതി സുപ്രീം കോടതിയില്‍ പോയി അദ്ദേഹത്തെിന് വേണ്ടി പ്രതിരോധം തീർക്കുന്നതിനോടൊപ്പം തന്നെ ജഡ്ജിക്ക് വേണ്ടും പ്രതിരോധം തീർക്കുന്ന അതിശയകരമായ ഒരു കാര്യമാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്. ഇത് എവിടെ ചെന്നാണ് അവസാനിക്കാന്‍ പോവുന്നതെന്നും സീ ന്യൂസിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംവിധായകന്‍ അഭിപ്രായപ്പെടുന്നു.

നീതി കിട്ടാന്‍ വേണ്ടി കോടതിയില്‍ പോയിട്ട് 'ഉള്ളതും

നീതി കിട്ടാന്‍ വേണ്ടി കോടതിയില്‍ പോയിട്ട് 'ഉള്ളതും പോയല്ലോ തൊള്ളേക്കണ്ണാ' എന്ന് പറയുന്ന സാഹചര്യമാണ് ഉള്ളത്. വിശ്വസിച്ച് ഏല്‍പ്പിച്ചിരിക്കുന്ന ഒരു തെളിവ് പോലും നാടെങ്ങും പരക്കാനുള്ള ഒരു സാധ്യതയാണ് കാണുന്നത്. അപ്പോള്‍ ഈ കോടതിയെ അന്വേഷിക്കും. ഇതൊക്കെ നടന്നിട്ടും ഇതിന്റെ മേല്‍ ഒരു അന്വേഷണം നടത്താതിരിക്കാന്‍ എത്ര ശ്രമിക്കുന്നു. അപ്പീല്‍ പോകുമെന്ന അവസ്ഥയിലാണ് ഒരു വിധി ഇറക്കിയത്.

മൊബൈല്‍ ഫോണിലടക്കം മെമ്മറി കാർഡ്

മൊബൈല്‍ ഫോണിലടക്കം മെമ്മറി കാർഡ് ഇട്ടെന്ന് തെളിഞ്ഞപ്പോഴാണ് നിങ്ങള്‍ ആളെ കണ്ടു പിടിച്ചില്ലേയെന്ന് കോടതി ചോദിക്കുന്നത്. കോടതിയില്‍ നടന്നിരിക്കുന്ന ഇത്രയും ഗുരുതരമായ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കേണ്ടതല്ലേ. പൊലീസ് ഇക്കാര്യം അന്വേഷിക്കണമെങ്കില്‍ കോടതിയാണ് അംഗീകാരം കൊടുക്കേണ്ടത്. കാരണം ഇത് കോടതിയുടെ പരിധിയില്‍ വെച്ച് നടന്ന കാര്യമാണ്. അത് ഇതുവരെയായിട്ടും കൊടുത്തിട്ടുണ്ടോയെന്നും പ്രകാശ് ബാരെ ചോദിക്കുന്നു.

എന്തെല്ലാം തെറ്റായ കാര്യങ്ങള്‍ സംഭവിക്കാമോ അതെല്ലാം

എന്തെല്ലാം തെറ്റായ കാര്യങ്ങള്‍ സംഭവിക്കാമോ അതെല്ലാം ഇവിടെ സംഭവിച്ചിരിക്കുകയാണ്. നമ്മുടെ സമൂഹത്തില്‍ ഒരു പെണ്‍കുട്ടിക്ക് ഇത്തരം ഒരു സംഭവം നേരിടേണ്ടി വന്നിട്ടും നമ്മള്‍ ഇങ്ങനെയാണോ ആ കേസിനെ കാണേണ്ടത്. കഴിഞ്ഞ അഞ്ചര വർഷമായി നമ്മള്‍ എന്തൊക്കെയാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും പ്രകാശ് ബാരെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് ചൂണ്ടിക്കാണിക്കുന്നു.

English summary
dileep actress case: Director Prakash Barre says that the work done by Dileep is surprised
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X