'പൈസ കൊടുത്തതില്‍ തർക്കം, ദിലീപിനോട് കാര്യങ്ങള്‍ വിശദീകരിച്ച് അനൂപ്: ഈ തെളിവ് സുപ്രധാനം'
ദിലീപ് കേസില്‍ രാഹുല്‍ ഈശ്വറിനെ ജഡ്ജിയാക്കുന്നതാണ് നല്ലതെന്ന പരിഹാസവുമായി സംവിധായകന്‍ ബാലചന്ദ്രകുമാർ. നമ്മളൊക്കെ ചിന്തിക്കുന്നത് മാത്രമല്ല, നാളെ നമ്മള്‍ എന്തൊക്കെ ചിന്തിക്കാന്‍ പോവുന്ന അതടക്കം ഇന്ന് അദ്ദേഹത്തിന്റെ മനസ്സില്‍ വരും. അങ്ങനെയുള്ള ഒരാളാണ് രാഹുല്‍ ഇശ്വർ. ദിലീപിനെതിരെ പോലീസ് എന്തുകൊണ്ടുവന്നാലും അതെല്ലാം മോശം. എന്നാല്‍ വേറേ കെസുകളൊന്നും ഇയാളിങ്ങനെ കയറി എടുക്കൂലാലോ. ദിലീപിനെതിരെ അല്ലെങ്കില്‍ പോലീസെല്ലാം നല്ലത് എന്ന ചിന്തക്കാരനാണ് രാഹുല്‍ ഈശ്വറെന്നും ബാലചന്ദ്ര കുമാർ അഭിപ്രയാപ്പെടുന്നു.
ദൃശ്യങ്ങള്‍ ദിലീപിലേക്ക് എത്തുന്നത് എങ്ങനെയെന്ന വിഷയത്തില്‍ റിപ്പോർട്ടർ ടിവിയില്‍ കഴിഞ്ഞ ദിവസം നടന്ന ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം..

കേസിലെ അന്വേഷണം ദിലീപിലേക്ക് പോവുന്നതിന് മുന്നോടിയായിട്ട് രാഹുല്‍ ഈശ്വർ കേരള പോലീസിനെ അഭിനന്ദിച്ച് നടത്തിയ ഒരു പ്രസംഗം യൂട്യൂബില്‍ കിടപ്പുണ്ട്. എല്ലാവരും അതൊന്ന് എടുത്ത് കാണേണ്ടതാണ്. അന്വേഷണം ശരിയായ വഴിക്കാണ് പോവുന്നത്. മികച്ച ഉദ്യോഗസ്ഥരാണ് ഈ കേസില്‍ ഉള്ളത് എന്നൊക്കെയാണ് അദ്ദേഹം ആ വിഡിയോയില്‍ പറയുന്നതെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കുന്നു.
ഇത് ഡാന്‍സ് മാസ്റ്റർ വിക്രം.. സോറി പ്രഭുദേവേ സ്റ്റാർ; 'സാറി'നൊപ്പമുള്ള ചിത്രവുമായി മഞ്ജു വാര്യർ

പക്ഷെ ദിലീപിലേക്ക് അന്വേഷണം വന്നതോട് കൂടി ഈ പൊലീസുകാരെല്ലാം മോശക്കാരായി. തെളിവുകള്‍ എല്ലാം കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് വാദം. ഇവിടെ ഈ എഫ്എസ്എല്ലിനേയും വിദഗ്ധരേയുമൊക്കെ എന്തിനാണ് വെച്ചിട്ടുള്ളത്. ഇങ്ങനെയുള്ള കാര്യങ്ങള്‍ കണ്ടത്താനല്ലേ അവർ. കാര്യങ്ങള്‍ കേള്‍ക്കുന്നതിന് മുമ്പ് തന്നെ, ഈ ഓഡിയോ പോലും അദ്ദേഹം കേട്ടിട്ടില്ല. എന്നാല്‍ പുള്ളിയങ് പറയുകയാണ് ഇതെല്ലാം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന്.

പൊലീസിനെ ശ്വാസം മുട്ടിക്കാതെ നില്‍ക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. അന്വേഷണം നടത്തിയതിന് ശേഷം അവർക്ക് കൊണ്ടുകൊടുക്കാനുള്ളതൊക്കെ അവർ കോടതിയില്‍ കൊണ്ട് കൊടുക്കട്ടെ. കാര്യങ്ങളെ വിധി വരുന്നത് വരെ സമാധാനത്തോട് കൂടി കാണൂ. അല്ലെങ്കില്‍ തെളിവുകളൊക്കെ എത്തേണ്ട് ഇടത്ത് കൃത്യമായി എത്തുന്നത് വരെയെങ്കിലും കാത്തിരിക്കണമെന്നും ബാലചന്ദ്ര കുമാർ പറയുന്നു.

രാഹുല്‍ ഈശ്വർ വിശ്വസിച്ചാലും ഇല്ലെങ്കിലും ഞാന്‍ പറഞ്ഞതിനെ സാധൂകരിക്കുന്ന തെളിവുകളാണ് കോടതിയില്‍ എത്തിയിരിക്കുന്നത്. രാഹുല്‍ ഈശ്വറിനെ വിശ്വസിപ്പിക്കലല്ല എന്റെയും പോലീസിന്റെയും ജോലി. പോലീസിന് എന്നേയും വിശ്വസിപ്പിക്കണ്ട. പൊലീസ് അവരുടെ ജോലി ചെയ്യട്ടെ. കോടതിയുടെ മുമ്പിലാണ് ഇതെല്ലാം കൊണ്ടുപോയി കൊടുക്കേണ്ടത്.

കോടതി വിശ്വസിച്ചില്ലെന്ന് പറയേണ്ടത് കോടതിയാണ്. അതുവരെ എല്ലാവരും വെയിറ്റ് ചെയ്യൂ. പുള്ളിക്ക് സാധാരണ ജാമ്യം മാത്രമാണ് ലഭിച്ചിരിക്കുന്നത്. കേസില്‍ വിചാരണ നടന്നതിന് ശേഷും പുള്ളിയെ വെറുതെ വിട്ടതാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. ഒരുപാട് കാര്യങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ട്. സാക്ഷിയായ സാഗർ വിന്‍സന്റിന്റെ മൊഴി മാറ്റിയെന്നുള്ളത് എന്റെ പരാതിയില്‍ ഞാന്‍ പറഞ്ഞ കാര്യമാണെന്നും ബാലചന്ദ്ര കുമാർ അവകാശപ്പെടുന്നു.

സാഗർ വിന്‍സിന്റിനെ നമ്മുടെ സൂനീർ വഴി നമ്മുടെ സ്വിഫ്റ്റ് കാറില്‍ ആലപ്പുഴ കൊണ്ടുപോയി മൈന്‍ഡ് മാറ്റിയിട്ട് തിരികെ കൊണ്ടുവന്നു. ഇത് അനുപ് പറയുന്നതിന്റെ കൃത്യമായ ഓഡിയോയുണ്ട്. ആ സമയത്ത് ദിലീപ് ജയിലിലാണ് കിടക്കുന്നത്. അതിന്റെ കൂടുതല്‍ വിവരങ്ങള്‍ ദിലീപ് ചോദിച്ചറിഞ്ഞപ്പോള്‍ അനൂപ് കാര്യങ്ങള്‍ വിശദമായി പറയുന്നുണ്ട്. പൈസ കൊടുത്തിന്റെ തർക്കങ്ങള്‍ വന്നപ്പോള്‍ അനൂപ് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുകയാണ്.

അനൂപ് എന്തിനാണ് അതൊക്കെ പറഞ്ഞത്. ഏതെങ്കിലും നാടകത്തിലെ ഡയലോഗാണോ, അല്ലെങ്കില്‍ അടുത്തതായി ചെയ്യാന്‍ പോവുന്ന സിനിയമിലേതാണോ? അതുമല്ലെങ്കില്‍ ഏതെങ്കിലും മിമിക്രിക്കാർ ചെയ്തതാണോ. എന്ത് സാഹചര്യത്തിലാണ് ദിലീപ് ഇതൊക്കെ പറഞ്ഞതെന്ന് മനസ്സിലാക്കാതെ ഒരാളിന് വേണ്ടി മറ്റുള്ളവരെയൊക്കെ മോശക്കാരായി പറയുകയാണ്. ദയവ് ചെയ്ത് ഇത് അവസാനിപ്പിക്കണം.

എല്ലാ വിഷയവുമായി ബന്ധപ്പെട്ടും അനേകം തെളിവുകള്‍ കോടതിക്ക് മുന്നിലുണ്ട്. അത് എന്തൊക്കെയാണെന്നൊക്കെ വിശദമായി എനിക്ക് അറിയില്ല. തെളിവുകളില്‍ എന്തെങ്കിലും കൃത്രിമത്വം ഉണ്ടോയെന്ന് ഫോറന്‍സിക് വിദഗ്ധർ പരിശോധിക്കേണ്ടതാണ്. സംഭാഷണങ്ങള്‍ കട്ട് ചെയ്തെന്നാണ് രാഹുല്‍ ഈശ്വർ പറയുന്നത്. എന്നാല്‍ ഒന്നര പേജോളമുള്ള ഒരു ഡയലോഗുള്ള കാര്യം രാഹുല്‍ ഈശ്വറിന് അറിയുമോയെന്നും ബലാചന്ദ്രകുമാർ ചോദിക്കുന്നു.












Click it and Unblock the Notifications