Get Updates
Get notified of breaking news, exclusive insights, and must-see stories!

സാഗറിന്റെ മൊഴിമാറ്റത്തിന് പിന്നില്‍ കാവ്യയുടെ ഡ്രൈവറും; ക്രൈംബ്രാഞ്ച് കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷി സാഗര്‍ വിന്‍സെന്റ് നല്‍കിയത് വ്യാജ പരാതിയാണെന്ന് ക്രൈംബ്രാഞ്ച്. അങ്കമാലി കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ക്രൈംബ്രാഞ്ചിന് വേണ്ടി ഡിവൈഎസ്പി ബൈജു പൗലോസ് ആണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ദിലീപിനെതിരെ മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുന്നു എന്നാണ് സാഗറിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇയാള്‍ കോടതിയിലെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്റെ മറുപടി. ദിലീപിന്റെ ഭാര്യ കാവ്യ മാധവന്റെ സഹോദരന്റെ സ്ഥാപനമായ ലക്ഷ്യയില്‍ ജീവനക്കാരനായിരുന്നു സാഗര്‍. സാഗറിനെ ഞാന്‍ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് ബൈജു പൗലോസ് പറഞ്ഞു.

d

സാഗര്‍ മൊഴി മാറ്റാനും അന്വേഷണ സംഘത്തിനെതിരെ പ്രതികരിക്കാനും കാരണം ദിലീപാണ് എന്ന് പോലീസ് പറയുന്നു. ദിലീപിന്റെ അഭിഭാഷകന്‍, ദിലീപിന്റെ സഹോദരന്‍ അനൂപ്, കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീര്‍ എന്നിവര്‍ക്കും സാഗറിന്റെ മൊഴിമാറ്റത്തില്‍ പങ്കുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു. നടി ആക്രമിക്കപ്പെട്ട കേസ്, അന്വേഷണ സംഘത്തെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസ് എന്നിവയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നിര്‍ണായകമായ നീക്കം നടത്തുന്നതിനിടെയാണ് സാഗറിന്റെ പരാതിക്കെതിരെ ഡിവൈഎസ്പി ബൈജു പൗലോസ് കോടതിയിലെത്തിയിരിക്കുന്നത്.

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണ ഭാഗമായി ദിലീപിനെ കഴിഞ്ഞ രണ്ടു ദിവസമായി ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്തുവരികയാണ്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് തുടരന്വേഷണം. ബാലചന്ദ്രകുമാര്‍ പറഞ്ഞത് വ്യാജമാണെന്ന് ദിലീപ് പറയുന്നു. മാത്രമല്ല, പണം തട്ടാനുള്ള നീക്കം പരാജയപ്പെട്ടപ്പോഴാണ് പുതിയ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ദിലീപ് ആരോപിച്ചു. തിങ്കളാഴ്ച ചോദ്യം ചെയ്ത് വിട്ടയച്ച ദിലീപിനെ ചൊവ്വാഴ്ചയും ചോദ്യം ചെയ്യുകയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ബാലചന്ദ്ര കുമാറിനെയും അന്വേഷണ സംഘം ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിച്ചു. ഇരുവരെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്യല്‍. അപൂര്‍വമായ നീക്കങ്ങളാണ് അന്വേഷണ സംഘം നടത്തുന്നത്.

അതിനിടെ, വധഗൂഢാലോചന കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത് നായരെ കളമശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തുവരികയാണ്. ഒരേ സമയമാണ് ഈ നീക്കങ്ങളെല്ലാം അന്വേഷണ സംഘം നടത്തുന്നത്. അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സപര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തുടരന്വേഷണം നടക്കുന്നതിനാല്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. അഞ്ച് വര്‍ഷമായി ഇയാള്‍ ജയിലിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+