കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുഖ്യ സൂത്രധാരനോ ചെറിയ സൂത്രധാരനോ', 'ഒരാളിലേക്ക് മാത്രം കൊണ്ട് പോകുന്നതിൽ അർത്ഥമില്ല': രവീന്ദ്രൻ

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നീതി ഉറപ്പാക്കുന്ന തരത്തിലുളള അന്വേഷണമാണ് വേണ്ടതെന്ന് നടൻ രവീന്ദ്രൻ. രണ്ട് പക്ഷം ചേര്‍ന്നുളള യുദ്ധത്തിന് താന്‍ തയ്യാറല്ലെന്നും രവീന്ദ്രൻ വൺ ഇന്ത്യ മലയാളത്തിനോട് പ്രതികരിച്ചു.

കേസ് അട്ടിമറിക്കപ്പെടുമോ, ഒത്തുതീര്‍പ്പിലേക്ക് എത്തുമോ എന്നുളള ആശങ്ക എല്ലാവർക്കുമുണ്ടെന്ന് രവീന്ദ്രൻ പറഞ്ഞു. സര്‍ക്കാര്‍ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് പറയുകയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. കേസ് ഒരാളിലേക്ക് മാത്രം വഴിതിരിച്ച് കൊണ്ട് പോകുന്നതില്‍ അര്‍ത്ഥമില്ലെന്നും രവീന്ദ്രൻ കൂട്ടിച്ചേർത്തു.

1

രവീന്ദ്രന്റെ വാക്കുകൾ ഇങ്ങനെ: '' വളരെ ഗൗരവത്തോടെ സമീപിക്കേണ്ട ഒരു വിഷയമാണിത്. സ്ത്രീയെ ബഹുമാനിക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു. അതല്ലാതെ അധിക്ഷേപിക്കുകയല്ല വേണ്ടത്. സ്ത്രീക്ക് സുരക്ഷയൊരുക്കാന്‍ ബാധ്യസ്ഥനാണ് പുരുഷന്‍. അവിടെ നിന്നെല്ലാം മാറിപ്പോയി രണ്ട് പക്ഷം ചേര്‍ന്നുളള യുദ്ധത്തിന് താന്‍ തയ്യാറല്ല. നമുക്ക് ഒരു പക്ഷമേ ഉളളൂ. അത് സ്ത്രീയ്ക്ക് സുരക്ഷയും അതിജീവിതയ്ക്ക് നീതി കിട്ടുക എന്നതാണ്.

പൊട്ടിച്ചിരിച്ച് മഞ്ജു വാര്യർ, 'ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ല', ചിത്രങ്ങൾ കാണാം

2

അതിജീവിതയ്ക്ക് നീതി കിട്ടിയേ മതിയാവൂ. നീതി നിഷേധിക്കപ്പെടുന്ന, അന്വേഷണം അട്ടിമറിക്കപ്പെടുന്ന സാഹചര്യം വന്നാല്‍ അതിജീവിതയ്ക്ക് തന്നെ ഭയാശങ്കകളുണ്ടാവും. അവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് അട്ടിമറിക്കപ്പെടുമോ, ഒത്തുതീര്‍പ്പിലേക്ക് എത്തുമോ എന്നുളള ആശങ്കയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അതൊരു ഗുരുതര വിഷയമാണ്. എല്ലാവരും ഉണര്‍ന്നെണീക്കണം. ഇതല്ല ഭരണകൂടത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.

3

ഒത്തുതീര്‍പ്പിലേക്ക് ഈ കേസ് പോകുമോ എന്നുളള ആശങ്ക താന്‍ അടക്കം നാട്ടിലുളള എല്ലാവര്‍ക്കുമുണ്ട്. ഒരുപക്ഷം സര്‍ക്കാര്‍ അനുകൂലികള്‍ക്ക് അല്ലാതെ ഭൂരിപക്ഷം ജനങ്ങളുടെ മനസ്സിലും ഈ ആശങ്കയുണ്ട്. സര്‍ക്കാര്‍ ഒരേ സമയം അതിജീവിതയ്ക്ക് ഒപ്പമാണെന്ന് പറയുകയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അത്തരമൊരു വിരോധാഭാസം കാണാം. ആരെയും വിമര്‍ശിക്കാനില്ല. ഇത് നീതിക്ക് വേണ്ടിയുളള പോരാട്ടമാണ്.

4

നീതി ഉറപ്പാക്കുന്ന തരത്തിലുളള അന്വേഷണമാണ് വേണ്ടത്. അതിജീവിതയ്ക്ക് കിട്ടുന്ന നീതി ജനത്തിന് കിട്ടുന്ന നീതിയാണ്. കുറ്റവാളി ആരെന്നതിലേക്ക് കണ്‍ഫ്യൂസ് ചെയ്യിക്കുന്ന രീതിയിലേക്കാണ് പോകുന്നത്. ഒരാള്‍ മാത്രമല്ല, ഈ കുറ്റകൃത്യത്തില്‍ നിരവധി പേര്‍ക്ക് പങ്കുളളതാണ്. നീതി നിഷേധത്തിന് വേണ്ടി നിന്നിട്ടുളള എല്ലാവരും കുറ്റക്കാരാണ്. അവരെയെല്ലാം നിയമത്തിന് മുന്നിലേക്ക് കൊണ്ടുവരേണ്ടതുണ്ട്.

5

എല്ലാവരും ശിക്ഷിക്കപ്പെടണം. ഒരാളും രക്ഷപ്പെടാന്‍ അനുവദിക്കരുത്. അത് ചെറിയ പങ്കോ വലിയ പങ്കോ ആയാലും മുഖ്യ സൂത്രധാരനോ ചെറിയ സൂത്രധാരനോ ആയാലും എല്ലാവരും പങ്കുവഹിച്ചിട്ടുണ്ട്. അവര്‍ക്കെല്ലാം ശിക്ഷകിട്ടണം. എങ്കിലേ നീതി നടപ്പാവുകയുളളൂ. ഒരാളിലേക്ക് മാത്രം വഴിതിരിച്ച് കൊണ്ട് പോകുന്നതില്‍ അര്‍ത്ഥമില്ല. ഇതൊരു നെക്‌സസ് ആണ്. ഓരോരുത്തരുടേയും റോള്‍ കണ്ടുപിടിച്ച് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

6

തൃക്കാക്കര തിരഞ്ഞെടുപ്പിനേയും നടിയെ ആക്രമിച്ച കേസിനേയും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ട കാര്യമില്ല. ഉമ തോമസ് ജയിക്കുമെന്നത് ഉറപ്പുളള കാര്യമാണ്. ഈ വിഷയത്തില്‍ നീതിക്ക് വേണ്ടിയുളള പോരാട്ടം തുടരും. തങ്ങള്‍ സത്യാഗ്രഹം നടത്തിയത് ഉമ തോമസ് സ്ഥാനാര്‍ത്ഥിയാകുന്നതിന് മുന്‍പാണ്. എത്രയോ കാലം മുന്‍പേ പിടി തുടങ്ങി വെച്ച പോരാട്ടമാണ് അതിജീവിതയ്ക്ക് നീതി ലഭിക്കാനുളളത്. അത് തങ്ങള്‍ തുടരുക തന്നെ ചെയ്യും''.

English summary
Dileep Actress Case: Every one involved in the crime must be punished, Says actor Raveendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X