Get Updates
Get notified of breaking news, exclusive insights, and must-see stories!

കേസ് വന്നതിനാല്‍ നടിക്ക് കൂടുതല്‍ സിനിമ കിട്ടി; രക്ഷപ്പെട്ടു... നടിയെ അപമാനിച്ച് വീണ്ടും പിസി ജോര്‍ജ്

കോട്ടയം: ദിലീപ് പ്രതിയായ കേസിലെ ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് കേരള ജനപക്ഷം നേതാവ് പിസി ജോര്‍ജ്. കോട്ടയത്ത് വാര്‍ത്താ സമ്മേളനം നടത്തുമ്പോഴാണ് അദ്ദേഹം വളരെ മോശമായ രീതിയില്‍ നടിയുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. നേരത്തെ നടിയെ അപമാനിച്ച് സംസാരിച്ച സംഭവത്തില്‍ പിസി ജോര്‍ജ് മാപ്പ് പറഞ്ഞിരുന്നു.

എന്നാല്‍ ഇന്ന് മറിച്ചാണ് പ്രതികരിച്ചത്. ഇഷ്യു ഉണ്ടായതിനാല്‍ നടിക്ക് പൊതുമേഖലയില്‍ ലാഭം മാത്രമാണ് കിട്ടിയതെന്നു പിസി ജോര്‍ജ് പറയുന്നു. മോശം പരാമര്‍ശം നടത്തരുതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ പിസി ജോര്‍ജ് ദേഷ്യപ്പെടുകയും ചെയ്തു....

1

അനാവശ്യമായ പ്രതികരണത്തില്‍ നേരത്തെയും വിവാദത്തില്‍പ്പെട്ട വ്യക്തിയാണ് പിസി ജോര്‍ജ്. കന്യാസ്ത്രീകള്‍, ആക്രമിക്കപ്പെട്ട നടി, മന്ത്രി വീണ ജോര്‍ജ് തുടങ്ങി പലരുമായി ബന്ധപ്പെട്ട പിസി ജോര്‍ജിന്റെ പ്രതികരണങ്ങളും വിവാദമായിരുന്നു. പല സംഭവത്തിലും പിസി ജോര്‍ജിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇന്ന് അദ്ദേഹം നടിക്കെതിരെ മോശമായിട്ടാണ് സംസാരിച്ചത്.

2

നടിയെ ആക്രമിച്ച കേസ് വന്നതിനാല്‍ നടിക്ക് കൂടുതല്‍ സിനിമ കിട്ടിയെന്നും അതുകൊണ്ട് അവര്‍ രക്ഷപ്പെട്ടെന്നുമായിരുന്നു പിസി ജോര്‍ജിന്റെ വാക്കുകള്‍. വ്യക്തി ജീവിതത്തില്‍ അവര്‍ക്ക് നഷ്ടമുണ്ടായിരിക്കാം. എന്നാല്‍ പൊതു മേഖലയില്‍ ലാഭം മാത്രമാണ് ഉണ്ടായതെന്നും പിസി ജോര്‍ജ് കോട്ടയത്ത് പറഞ്ഞു. ഇതിനെതിരെ പ്രതികരിച്ച വേളയില്‍ മാധ്യമപ്രവര്‍ത്തകരോട് പിസി ജോര്‍ജ് ദേഷ്യപ്പെട്ടു.

3

ആലപ്പുഴ കളക്ടര്‍ പദവിയില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെയും പിസി ജോര്‍ജ് രംഗത്തുവന്നു. കാന്തപുരം വിഭാഗത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കളക്ടറെ മാറ്റിയതെന്ന് പിസി ജോര്‍ജ് പറഞ്ഞു. മുസ്ലിങ്ങളുടെ പിന്തുണ കിട്ടാന്‍ വേണ്ടിയാണ് പിണറായി വിജയന്‍ അങ്ങനെ ചെയ്തത്. ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിട്ടാണോ വാഹനം ഓടിച്ചിരുന്നത് എന്ന കാര്യം കോടതി തീരുമാനിക്കട്ടെ എന്നും പിസി ജോര്‍ജ് പറഞ്ഞു.

4

ആക്രമിക്കപ്പെട്ട നടിയോട് നേരത്തെ നടത്തിയ പരാമര്‍ശം വിവാദമായപ്പോള്‍ പിസി ജോര്‍ജ് മാപ്പ് പറഞ്ഞിരുന്നു. കോഴിക്കോട് മാധ്യമങ്ങളെ കാണുന്ന വേളയിലായിരുന്നു മാപ്പ് പറച്ചില്‍. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇത്. ഒരു ചാനലിനോട് നടത്തിയ പ്രതികരണം കടുത്തു പോയി എന്നും അതില്‍ ഖേദമുണ്ടെന്നുമാണ് പിസി ജോര്‍ജ് പറഞ്ഞത്....

5

ഞന്‍ അല്‍പ്പം കടുത്ത ഭാഷയില്‍ പെണ്‍കുട്ടിയെ പറ്റി സംസാരിച്ചു. അതില്‍ എനിക്ക് ദുഃഖമുണ്ടെന്നും ആ കുഞ്ഞിനോട് ഞാന്‍ പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്നും പിസി ജോര്‍ജ് അന്ന് പറഞ്ഞിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത് 2017ലാണ്. അതിന് ശേഷം പലപ്പോഴായി വളരെ മോശമായ വാക്കുകളിലാണ് പിസി ജോര്‍ജ് നടിക്കെതിരെ പ്രതികരിച്ചിരുന്നത്. ചില വേളകളില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.

6

പീഡനത്തിന് ഇരയായ കന്യാസ്ത്രീ, മന്ത്രി വീണ ജോര്‍ജ് എന്നിവര്‍ക്കെതിരെയും നേരത്തെ പിസി ജോര്‍ജ് മോശം പദപ്രയോഗങ്ങള്‍ നടത്തിയിരുന്നു. അദ്ദേഹത്തിനെതിരെ കേസെടുക്കുന്നതിന് ഇത് കാരണമാകുകയും ചെയ്തു. വീണ ജോര്‍ജിനെ വ്യക്തിഹത്യ നടത്തിയ സംഭവത്തില്‍ കഴിഞ്ഞ സെപ്തംബറില്‍ പിസി ജോര്‍ജിനെതിരെ കേസെടുത്തിരുന്നു. എറണാകുളം ടൗണ്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

7

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസ് ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വന്നു. എട്ടാം പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ദിലീപ് ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. ഇക്കാര്യത്തില്‍ ദിലീപിന് ഹൈക്കോടതി നോട്ടീസ് അയച്ചു. ദിലീപ് ജാമ്യത്തില്‍ കഴിയുന്നത് കേസിനെ ബാധിക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദം.

Recommended Video

cmsvideo
    ദിലീപിനും വിജയ് ബാബുവിനും ഒപ്പം എന്തുകൊണ്ട്? സംവിധായകൻ പറയുന്നു | *Kerala

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+