'ഹർജി നൽകി ദിലീപ് ഒരു മുഴം മുന്നേ എറിഞ്ഞു'; ദൃശ്യങ്ങൾ കോടതിയിൽ നിന്ന് ചോർന്ന സംഭവത്തിൽ ബൈജു കൊട്ടാരക്കര
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ തൊണ്ടി മുതലായ ദൃശ്യങ്ങൾ ഏത് കോടതിയിൽ നിന്നാണ് ചോർന്നതെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. കുറ്റകൃത്യത്തിലെ പ്രധാന തെളിവായ, കേസിലെ ഒന്നാം പ്രതി പൾസർ സുനി പകർത്തിയ ദൃശ്യങ്ങളാണ് കോടതിയിൽ നിന്നും ചോർന്നത്. ദൃശ്യങ്ങൾ ചോർന്നതിൽ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
വനിതാ ദിനത്തിൽ ഫോട്ടോ പങ്കുവെച്ച് മഞ്ജു വാര്യർ....കിടിലൻ ക്യാപ്ഷനും..വളരെ ശരിയെന്ന് ആരാധകർ

ഡിജിറ്റൽ തെളിവുകൾ സൂക്ഷിച്ചിരുന്നത് മജിസ്ട്രേറ്റ് കോടതിയിലാണ്.അതിന് ശേഷം ദൃശ്യങ്ങൾ പോയത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കാണ്. അവിടെ നിന്നാണ് ഇപ്പോൾ കേസ് പരിഗണിക്കുന്ന അഡീഷ്ണൽ സെഷൻസ് കോടതിയിലേക്ക് പോയത്. ഇത്തരത്തിൽ മൂന്ന് കോടതികളിലായാണ് തെളിവുകൾ ഉണ്ടായിരുന്നത്.

അങ്ങനെ റിപ്പോർട്ട് കൊടുത്തിരുന്നുവെങ്കിൽ ആ കോടതി ഹൈക്കോടതി രജിസ്ട്രാറിനെയോ ചീഫ് ജസ്റ്റിസിനേയോ സുപ്രീം കോടതിയേയോ അറിയിക്കാനുള്ള ബാധ്യത ഉണ്ടായിരുന്നു. കാരണം കോടതിയിൽ ഇരുന്ന തെളിവാണ് ഈ തരത്തിൽ ദുരുപയോഗം ചെയ്യപ്പെട്ടത്. എന്നാൽ അത് ഇതുവരെ ഉണ്ടായിട്ടില്ല.

ഈ വിവരങ്ങൾ പുറത്തുവന്നപ്പോൾ വാർത്തയായി, അതിന്റെ അടിസ്ഥാനത്തിലാണ് അക്രമിക്കപ്പെട്ട നടി പരാതി കൊടുത്തത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. അല്ലാതെ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത് കൊണ്ടല്ല. ഇത് ആർക്ക് വേണ്ടിയാണ് ഈ ദൃശ്യങ്ങൾ ചോർത്തിയതെന്നാണ് ഇനി കണ്ടത്തേണ്ടത്.

ഇതുമായി കൂട്ടിച്ചേർത്ത് വായിക്കേണ്ട കാര്യം നേരത്തേ ദിലീപിന്റെ വക്കീലായ രാമൻപിള്ള ഹൈകോടതിയിൽ ഒരു ഹർജി ഫയൽ ചെയ്തപ്പോൾ ഒരു കാര്യം പറഞ്ഞിരുന്നു. ദിലീപിന്റെ വീട്ടിൽ അന്വേഷണ സംഘം റെയ്ഡ് ചെയ്ത അതേ ദിവസമാണ് ഹർജി ഫയൽ ചെയ്തത്. അതിൽ വ്യക്തമായി പറഞ്ഞത് ദൃശ്യങ്ങളുടെ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈയ്യിലുണ്ട്. അദ്ദേഹം അത് ദുരുപയോഗം ചെയ്യുമെന്നാണ്.

ചിലപ്പോൾ എന്റെ കക്ഷിയായ ദിലീപിനെതിരെ ഉപയോഗിക്കാൻ സാധ്യത ഉണ്ട്. അതിനാൽ അത് കോടതിയിൽ സമർപ്പിക്കണം, എന്നതായിരുന്നു ആവശ്യം.ഒരു മുഴം മുൻപേ എറിഞ്ഞതായിരുന്നു അത്. കാരണം കോടതിയിൽ ഇരുന്ന തെളിവ് പുറത്തേക്ക് മാറ്റുന്നു. അതിനെതിരെ ഹൈക്കോടതിയിൽ ഹർജി കൊടുക്കുന്നു. എന്തൊരു നാടകാണ്.

ഈ കേസിൽ ദൃശ്യങ്ങൾ ചോർന്നതെങ്ങനെയെന്ന് എങ്ങനേയും കണ്ടെത്തണം. ലക്ഷക്കണക്കിന് കേസുകളുടെ തെളിവുകൾ കോടതികളിൽ ഉണ്ട്. അത് അവിടെ നിന്ന് പുറത്ത് പോയാൽ കോടതികളുടെ വിശ്വാസ്യത എന്താകും?അതിനാൽ ഇതിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും കൃത്യമായ ശിക്ഷ നൽകുകയും വേണം.

ഇല്ലേങ്കിൽ നിയമത്തെ ഏത് രീതിയിലും വളച്ചൊടിക്കാമെന്ന സന്ദേശമായിരിക്കും സംഭവം നൽകുക. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയെന്നാണ് ഫോറൻസിക് റിപ്പോർട്ട്. അതുകൊണ്ട് തന്നെ ദൃശ്യങ്ങൾ ചോർത്തിയതാണോ ഇതിൽ നിന്നും കോപ്പിയെടുത്തിട്ടുണ്ടോ എഡിറ്റിംഗ് നടത്തിയിട്ടുണ്ടോയെന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണമെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.












Click it and Unblock the Notifications