കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിജീവിത അഭിഭാഷകരെ വെച്ചാലും ദോഷം ചെയ്യും; പബ്ലിക്ക് പ്രോസിക്യൂട്ടറുടെ കാര്യത്തിൽ സർക്കാരിന് മൗനം

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം പൂർത്തിയാക്കാൻ ഇനി വെറും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മെയ് 31 ന് റിപ്പോർട്ട് സമർപ്പിക്കാനാണ് അന്വേഷണ സംഘത്തോട് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ കേസിൽ ഇനിയും കൂടുതൽ കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നതിനാൽ ഈ സമയപരിധിക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാകില്ലെന്നുമാണ് പോലീസ് സംഘത്തിന്റെ നിലപാട്.

'മഞ്ജു നമിച്ചു..ഇനിയൊന്നും പറയാനില്ല', തിമിർത്തു,തകർത്തു, പൊളിച്ചു..വൈറലായി ഡാൻസ്

പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാൻ

അതേസമയം തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഇതുവരേയും അന്വേഷണ സംഘം കോടതിയെ സമീപിച്ചിട്ടില്ലെന്നാണ് വിവരം. ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് ഇത് സംബന്ധിച്ചൊരു അനുകൂല നിലാപട് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതിനിടയിൽ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.

രാജിവെച്ചത് രണ്ട് പേർ


നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിക്കെതിരെ പരാതി ഉയർത്തി രണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടർമാരെ ഇതുവരെ രാജിവെച്ചിരുന്നു. രണ്ടാമത്തെ അഭിഭാഷകൻ രാജിവെച്ചിട്ട് ഏകദേശം നാല് മാസം പൂർത്തിയായിരിക്കുകയാണ്. ഇതുവരേയും പുതിയ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. അതിജീവിതയ്ക്ക് താല്‍പ്പര്യമുള്ള അഭിഭാഷകനെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാമെന്ന് നേരത്തേ സർക്കാർ അറിയിച്ചിരുന്നു.

'തുടരന്വേഷണത്തിന് ഇനിയും സമയം തേടില്ല,ഉന്നത പോലീസ് നിലപാട് കേസ് മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന്';അഡ്വ മിനി'തുടരന്വേഷണത്തിന് ഇനിയും സമയം തേടില്ല,ഉന്നത പോലീസ് നിലപാട് കേസ് മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന്';അഡ്വ മിനി

സർക്കാർ നിർദ്ദേശം


ആരെ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് നിര്‍ദേശിക്കാന്‍ അതിജീവിതയോട് സര്‍ക്കാര്‍ ആവശ്യപെടുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർ അഭിഭാഷകരുടെ പട്ടികയൊന്നും ഇതുവരെ അതിജീവിതയ്ക്ക് കൈമാറിയിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ എന്ത് തീരുമാനം എടുക്കണമെന്ന് തീരുമാനിക്കാനാകാതെ തുടരുകയാണ് നടി.

ദോഷം ചെയ്യുമെന്ന്


സർക്കാർ അഭിഭാഷകർ അല്ലേങ്കിൽ സ്വന്തം നിലയ്ക്ക് അഭിഭാഷകരെ നിയമിക്കാമൊന്നാണ് നടിക്ക് മുന്നിൽ സർക്കാർ വെച്ച മറ്റൊരു നിർദ്ദേശം. എന്നാൽ നടി ആക്രമിക്കപ്പെട്ടത് പോലൊരു കേസിൽ പ്രത്യേകിച്ച് ഈ നിർണായക ഘട്ടത്തിൽ അഭിഭാഷകരെ നിയമിക്കുന്നത് നിയമപരമായി ഗുണം ചെയ്തേക്കില്ലെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. മാത്രവുമല്ല അത് ദോഷം ചെയ്തേക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

പ്രോസിക്യൂഷന്റെ അനുമതിയോടെ


പ്രോസിക്യൂഷന്റെ അനുമതിയോടെ മാത്രമേ നടിക്ക് സ്വന്തം നിലയിൽ അഭിഭാഷകനെ നിർത്താൻ സാധിക്കൂ. അതേസമയം പബ്ലിക്ക് പ്രോസിക്യൂട്ടർക്ക് ലഭിക്കുന്ന സ്വാതന്ത്രങ്ങൾ ഒന്നും തന്നെ നടിയുടെ വക്കീലിന് ലഭിക്കണമെന്നും ഇല്ല.അതുകൊണ്ട് തന്നെ അഭിഭാഷകരുടെ കാര്യത്തിൽ സർക്കാർ എത്രയും പെട്ടെന്ന് വിഷയത്തിൽ ഇടപെട്ടില്ലേങ്കിൽ കേസിനെ അത് പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

ദൃശ്യങ്ങൾ ചോർന്നതിൽ


അതേസമയം ശക്തമായ പോരാട്ടത്തിന് ഉറച്ച് തന്നെ മുന്നോട്ട് നീങ്ങുകയാണ് അഭിഭാഷക. കോടതിയിൽ നിന്നും കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിക്ക് അവർ വീണ്ടും കത്തയച്ചു. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണ വേണമെന്നാണ് കത്തിൽ നടിയുടെ ആവശ്യം.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ


നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവാണ് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയത്. കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതോടെയാണ് ദൃശ്യങ്ങൾ ചോർന്നതായി സംശയം ഉയർന്നത്.

എഫ് എസ് എല്ലിലേക്ക് പരിശോധനയ്ക്ക് അയക്കാൻ


ദൃശ്യങ്ങൾ ചോർന്നത് പരിശോധിക്കാൻ മെമ്മറി കാർഡ് എഫ് എസ് എല്ലിലേക്ക് പരിശോധനയ്ക്ക് അയക്കാൻ ആവശ്യപ്പെട്ട് വിചാരണ കോടതിയിൽ ക്രൈംബ്രാഞ്ച് സംഘം ഫോർവേഡ് നോട്ട് നൽകിയിട്ടുണ്ടെങ്കിലും വിചാരണ കോടതി ഇക്കാര്യത്തിൽ നിലപാട് എടുത്തിട്ടില്ല. ഇത് സംബന്ധിച്ച് അന്വേഷണം നടത്തേണ്ടത് കേസിൽ പരമ പ്രധാനമായ കാര്യമാണെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

തിളങ്ങി തിളങ്ങി ഋതു മന്ത്രയിത് പൊളിച്ചല്ലോ; ബിഗ് ബോസ് താരത്തിൻറെ ഞെട്ടിച്ച മാറ്റം..വൈറൽ

Recommended Video

cmsvideo
ദിലീപും കാവ്യയും ട്രെയിന്‍ഡ് ആണ് | Oneindia Malayalam

English summary
Dileep Actress Case;IF Actress Appoint Her Own advocate It Will Negatively Effect The Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X