
ദിലീപ് കേസ്; 'ഇവരുടെ ശൃംഖല വലുത്, ഫോൺ നശിപ്പിച്ചെങ്കിൽ ഷോണിനും കേസിൽ ബന്ധമുണ്ട്'; ബൈജു കൊട്ടാരക്കര
കൊച്ചി: കേസിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നും എതിരെ നിൽക്കുന്നവരെ അവഹേളിക്കണമെന്നും മാത്രമാണ് ദിലീപും കൂട്ടരും ലക്ഷ്യം വെക്കുന്നതെന്നതെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര.ഷോൺ ജോർജിന്റെ ഫോൺ നശിപ്പിച്ചുകളഞ്ഞെന്ന് പി സി ജോർജ് പറയുന്നുണ്ടെങ്കിൽ തീർച്ചയായും ഈ കേസിൽ പിസിക്കും ഷോണിനും ബന്ധമുണ്ടെന്നും ബൈജു കൊട്ടാരക്കര ആരോപിച്ചു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.
'ഇത് ദിൽഷയോടുള്ള റോബിന്റെ പ്രതികാരം തന്നെ'; പാട്ട് കേട്ട് ഞെട്ടി ആരാധകർ, വല്ലാത്ത മറുപടിയെന്ന്

സംവിധായകന്റെ വാക്കുകളിലേക്ക്-'നമ്മുക്ക് എതിരേയും വ്യാജ ബലാത്സംഗ കേസുകൾ ഉൾപ്പെടെ വന്നേക്കാം. ചില ഓൺലൈൻ ചാനലുകൾ വ്യാജ വാർത്തകൾ പടച്ചുവിടുകയാണ്. ദിലീപിന് വേണ്ടി ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നവർ രണ്ട് ദിവസം കഴിയുമ്പോൾ ഇതേ കാര്യങ്ങൾ ആവർത്തിക്കും. ഒരാഴ്ച കഴിയുമ്പോൾ വക്കീലും കോടതിയിൽ ഇതുതന്നെ പറയുന്നത് കേൾക്കാം. ഇതൊക്കെ കൂട്ടുകക്ഷി നീക്കമാണ്'.

'ഇവരുടെ ശൃംഖല വളരെ വലുതാണ്. പണമെറിഞ്ഞ് ജുഡീഷ്യൽ സംവിധാനത്തേയും പോലീസ് സംവിധാനത്തേയും സിനിമാ മേഖലയേയും തെറ്റിധരിപ്പിക്കാനും കള്ളം പ്രചരിപ്പിക്കാനും ഉള്ള പി ആർ വർക്കും ഗ്രൂപ്പ് കളികളുമായി മുന്നോട്ട് പോകുകയാണ്. അതിന്റെ ഭാഗമാണ് ഇതെല്ലാം'.

'കേസിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നും എതിരെ നിൽക്കുന്നവരെ എങ്ങനെയെങ്കിലും അവഹേളിക്കണമെന്നും മാത്രമാണ് ഇവർ ലക്ഷ്യം വെക്കുന്നത്.കേസിലെ സത്യം ജനത്തിന് മനസിലാകും. അവർക്ക് മനസിലാകും എന്തിനാണ് ഇത്തരത്തിൽ ചെയ്യുന്നതെന്നൊക്കെ'.

'ഷോൺ ജോർജിന്റെ ഫോൺ നശിപ്പിച്ചുകളഞ്ഞെന്ന് പി സി ജോർജ് പറയുന്നുണ്ടെങ്കിൽ തീർച്ചയായും ഈ കേസിൽ പിസിക്കും ഷോണിനും ബന്ധമുണ്ട്. അല്ലാതെ എന്തിനാണ് ദിലീപിനെ സപ്പോർട്ട് ചെയ്യുന്നത്? അല്ലെങ്കിൽ പണം വാങ്ങിക്കണം. കാശ് കടം വാങ്ങിയെങ്കിൽ മാത്രമേ ഇങ്ങനെയൊക്കെ കൂട്ട് നിൽക്കൂ'

'പിസി ജോർജ് ആദ്യം പെൺകുട്ടിക്ക് വേണ്ടി സംസാരിച്ചയാളാണ്. ഒരിക്കൽ പിസി തൃശ്ശൂരിൽ ഒരു മീറ്റിംഗിന് പോയി. അവിടെ പൾസർ സുനിയോടൊപ്പം ജയിലിൽ ഉണ്ടായിരുന്ന ജിംസൺ എന്നയാളെ കണ്ടു. ജിംസണോട് കാര്യങ്ങൾ സംസാരിച്ചു. ജയിലിൽ നടന്ന കാര്യങ്ങളെല്ലാം ജിംസൺ ജോർജിനോട് വിശദീകരിച്ചിരുന്നു'.

'ഇതെല്ലാം കേട്ടിട്ട് അന്ന് വൈകീട്ട് ചാനലിൽ വന്ന് ഇത് ചെയ്തവനെ അറസ്റ്റ് ചെയ്യണമെന്ന് പിസി പൊട്ടിത്തെറിച്ചു. എന്നാൽ രണ്ട് ദിവസം കഴിഞ്ഞപ്പോൾ അതിജീവിതയ്ക്കെതിരെ പിസി രംഗത്തെത്തി.ഇതിന് പിന്നിൽ നടന്നതെന്താണ് പോലീസ് അന്വേഷിച്ച് കണ്ടുപിടിക്കട്ടെ',ബൈജു കൊട്ടാരക്കര പറഞ്ഞു.