ദിലീപ് ജയിലിൽ കിടന്ന ശേഷം രാമലീലയിലൂടെ തിരിച്ച് വന്നത് പോലല്ല അതിജീവിത വരുന്നത്'; പ്രകാശ് ബാരെ
'പ്രതിയായിട്ടുള്ള ആൾ എത്രയോ സിനിമ ചെയ്ത് അഭിമുഖമൊക്കെ കൊടുത്ത് കേരള സമൂഹത്തിന് മുന്നിൽ നടക്കുന്നുവെന്നും പ്രകാശ് ബാരെ

കൊച്ചി: 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്'എന്ന ചിത്രത്തിലൂടെ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയുടെ വരവിനെ ആഘോഷമാക്കുകയാണ് സിനിമാ ലോകം. നിരവധി പേർ താരത്തിന് ആശംഷ അറിയിച്ച് സോഷ്യൽ ലോകത്ത് പോസ്റ്റ് പങ്കുവെയ്ക്കുന്നുണ്ട്.
അതിനിടെ അതിജീവിതയുടെ തിരിച്ച് വരവിനെ ലഘൂകരിക്കാനുള്ള ശ്രമം ക്രൂരമാണെന്ന് പറയുകയാണ് പ്രകാശ് ബാരെ. റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് സംവിധായകന്റെ പ്രതികരണം. വായിക്കാം

അതിജീവിത ഇത്രയും നാൾ എവിടെയാണെന്ന് ആലോചിച്ചിട്ടുണ്ടോ?
'പ്രതിയായിട്ടുള്ള ആൾ എത്രയോ സിനിമ ചെയ്ത് അഭിമുഖമൊക്കെ കൊടുത്ത് കേരള സമൂഹത്തിന് മുന്നിൽ നടക്കുന്നു. അതിജീവിത ഇത്രയും നാൾ എവിടെയാണെന്ന് ആലോചിച്ചിട്ടുണ്ടോ? അവസാനം അവർ തിരിച്ച് വരുന്നുവെന്നത് വലിയ കാര്യമാണ്. വീഡിയോ എപ്പോൾ ലീക്കാവും, എങ്ങനെ സമൂഹം പെരുമാറും എന്നിങ്ങനെ വലിയ ആശങ്കയിലായിരുന്നു അവർ. മലയാള താര സംഘടനയൊക്കെ ഇവരോട് പെരുമാറിയതെങ്ങനെയെന്ന് നമ്മുക്ക് അറിയാം. ഇരയോടൊപ്പവും വേട്ടക്കാരനോടൊപ്പവും നിൽക്കുന്ന പരിപാടിയായിരന്നു എടുത്തത്.

ദിലീപ് ജയിലിൽ കിടന്നതിന് ശേഷം
ഇടവേളയ്ക്ക് ശേഷം പലരും സിനിമയിലേക്ക് തിരിച്ച് വന്നത് പോലെ അതിജീവിതയുടെ തിരിച്ച് വരവിനെ ലഘുകരിക്കുന്നത് മോശമാണ്. കേസിൽ പ്രതിയായ ദിലീപ് ജയിലിൽ കിടന്നതിന് ശേഷം തിരിച്ച് വന്നത് പോലെ എന്നൊക്കെ അതിജീവിതയുടെ തിരിച്ച് വരവിനെ പറയുന്നത് ക്രൂരമാണ്. വലിയ സങ്കടമുള്ള കാര്യമാണ്. ഇരയോടൊപ്പം നിൽക്കുന്നുവെന്ന് പ്രഖ്യാപിച്ച് വേട്ടക്കാരനൊപ്പം ഓടുന്ന നിലപാടാണ് ഇതൊക്കെ.

കുറ്റക്കാരായ ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ്
എട്ടാം പ്രതിയായ വ്യക്തി ആദ്യം പറഞ്ഞത് ഈ കേസിൽ കുറ്റക്കാരായ ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ്.അത് തന്നെയാണ് നമ്മുക്കും പറയാനുള്ളത്. അതില് വെള്ളം ചേർക്കാൻ നിൽക്കരുതെന്ന് മാത്രമാണ്. ഭാവന തിരിച്ച് വരുമ്പോൾ മികച്ച ഒരു കരിയർ ആശംസിക്കുകയാണ്. അവർക്ക് ശക്തമായ കഥാപാത്രങ്ങൾ കിട്ടട്ടെ എന്ന് മാത്രമാണ് പറയാനുള്ളത്.

സ്വന്തം അച്ഛനാണെങ്കിൽ പോലും
വളർത്തി കൊണ്ട് വന്ന സ്വന്തം അച്ഛനാണെങ്കിൽ പോലും ഒരു പെൺകുട്ടിയോട് മോശമായി പെരുമാറുന്നുണ്ടെങ്കിൽ ഒരിക്കലും ഒരു ന്യായീകരണം അർഹിക്കുന്നില്ല. അതിജീവിതയ്ക്ക് കുറ്റാരോപിതനായ ആൾ മുൻപ് കഥാപാത്രം നൽകിയിരുന്നുവെങ്കിൽ, ഇന്ന് ആരോപിക്കപ്പെടുന്നത് പോലുള്ള കുറ്റം ചെയ്തയാളാണെങ്കിൽ ആ ഉപകാരത്തിനൊന്നും ഒരു അർത്ഥവുമില്ല.

സ്തുതി പാടി നിന്ന് കഴിഞ്ഞാൽ റോൾ കിട്ടുമെന്ന്
സ്തുതി പാടി നിന്ന് കഴിഞ്ഞാൽ റോൾ കിട്ടുമെന്ന് കരുതിയിരിക്കുന്ന എത്ര പേരുണ്ട്. മിണ്ടാതിരിക്കുന്ന് കഴിഞ്ഞാൽ സ്വന്തം പടത്തിന് പരിക്ക് പറ്റാതെ റിലീസ് ചെയ്ത് കൊണ്ട് പോകാം എന്ന് കരുതുന്ന എത്ര പേരുണ്ട്. ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്. ധൈര്യപൂർവ്വം ഡബ്ല്യുസിസി രൂപീകരിച്ച് എഎംഎംഎയിൽ നിന്ന് ഇറങ്ങി വന്ന സത്രീകൾക്ക് അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങൾ നമ്മുക്ക് അറിയാം. അവരെ കുറിച്ച് ഇപ്പോഴും സിനിമയുടെ പിന്നാമ്പുറത്ത് ഇരുന്ന് മീശ പിരിച്ച് വർത്താനം പറയുന്ന ഇവിടുത്തെ ആൺ പ്രഭുത്തം നമ്മുക്ക് അറിയാം.

തല ഉയർത്തിപ്പിടിച്ച് കൊണ്ട്
ഇതിൻറെയെല്ലാം നടുവിലൂടെയാണ് തല ഉയർത്തിപ്പിടിച്ച് കൊണ്ട് ഒരു പെൺകുട്ടി സിനിമയിലേക്ക് വരുന്നത്. ഇതൊരു തുടക്കം മാത്രമാണ്, ഈ പോരാട്ടം എന്നത് ആൺ പെൺ വ്യത്യാസമില്ലാതെ തുടരുക തന്നെയാണ് വേണ്ടത്. ഇവിടെയുള്ളൊരു പ്രശ്നം ഇനി ഉണ്ടാകില്ലെന്ന് കരുതുന്നത് മണ്ടത്തരമാണ്. നമ്മൾ പോരാട്ടം തുടരുക തന്നെ വേണം.












Click it and Unblock the Notifications