Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് കേസ്; 'പ്രഗല്‍ഭനായ ഒരു വ്യക്തി ഉണ്ടെന്ന് വ്യക്തമായതോട് പലരും നിശബ്ദരായി': ജോളി ചിറയത്ത്

നടി ആക്രമിക്കപ്പെട്ട കേസിലെ കഴിഞ്ഞ 5 വർഷത്തെ നടപടിക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ കേസില്‍ വിശ്വാസം നഷ്ടപ്പെടുന്ന പലതുമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ചലച്ചിത്ര പ്രവർത്തക ജോളി ജോസഫ്. ഒരു ആവലതിക്കാരിയുടെ പക്ഷത്ത് നിന്നാണ് കാര്യങ്ങള്‍ കാണുന്നത്, അതോ മറുഭാഗത്തെ പ്രതിയുടെ ആവശ്യങ്ങള്‍ക്ക് ഒത്താണോ കാര്യങ്ങള്‍ പോകുന്നതെന്ന സംശയം ഒരു സാധാരണ പൌരന് പോലും ഉണ്ടാകുന്ന വിധത്തിലാണ് കാര്യങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നതെന്നും ജോളി ചിറയത്ത് വ്യക്തമാക്കുന്നു. 24 ന്യൂസ് ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകായിരുന്നു അവർ.

എ ഡി ജി പി ശ്രീജിത്തിന്റ നേതൃത്വത്തില്‍ വളരെ നല്ല രീതിയിലായിരുന്നു

എ ഡി ജി പി ശ്രീജിത്തിന്റ നേതൃത്വത്തില്‍ വളരെ നല്ല രീതിയിലായിരുന്നു അന്വേഷണം പോയിക്കൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ആർക്കും യാതൊരു വിധത്തിലുള്ള അഭിപ്രായ വ്യത്യസങ്ങളും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള ഒരാളെയാണ് പെട്ടെന്ന് കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റുന്നത്. വിചാരകോടതിയില്‍ പ്രോസിക്യൂട്ടർ പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്താത്ത സാഹചര്യവും ഉണ്ടാവുന്നുമെന്നും ജോളി ചിറയത്ത് ചൂണ്ടിക്കാട്ടുന്നു.

നടപടിക്രമങ്ങളിലൊക്കെ വലിയ തോതിലുള്ള വീഴ്ചകള്‍

നടപടിക്രമങ്ങളിലൊക്കെ വലിയ തോതിലുള്ള വീഴ്ചകള്‍ വരുന്നതായി നമ്മള്‍ മനസ്സിലാക്കുന്നു. ഇതില്‍ നിന്നെല്ലാം നമ്മള്‍ എന്താണ് മനസ്സിലാക്കേണ്ടത്. സ്വഭാവികമായും ഈ സംവിധാനത്തിന്റെ നടത്തിപ്പുകാരിലേക്ക് തന്നെയാണ് സംശയം പോവുക. നമുക്ക് ഇതേ അവസരുമുള്ള എന്ന രീതിയിലല്ല നമ്മള്‍ സംസാരിക്കുന്നത്. നമ്മള്‍ നോക്കുമ്പോള്‍ കാര്യങ്ങളൊന്നും അത്ര സുധാര്യമല്ല.

ഒരു പൂവ് പോലെ സുന്ദരം: മോഡേണ്‍ ലുക്കില്‍ വൈറലായി അപർണ്ണ ബാലമുരളി

ഒരു ആവലാതിക്കാരി തനിക്കെതിരെ നടന്ന

ഒരു ആവലാതിക്കാരി തനിക്കെതിരെ നടന്ന അതിക്രമത്തെക്കുറിച്ച് ഈ ജുഡീഷ്യറിയോടും സമൂഹത്തോടും തുറന്ന് പറഞ്ഞ് കഴിഞ്ഞു. ആക്രമിച്ച മനുഷ്യർ ജയിലിലുമുണ്ട്. രണ്ട് പേർ തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിന്റെ പുറത്ത്, എന്തോ തമാശക്കളി പോലെ ഇവർ അത് ചെയ്തുവെന്നാണ് നമ്മള്‍ വിശ്വസിക്കേണ്ടത്. അന്വേഷണം മുന്നോട്ട് പോവുകയും വളരെ പ്രഗല്‍ഭനായ ഒരു വ്യക്തി ഇതിനകത്ത് ഉണ്ടെന്ന് പറയുന്നതോടെ കൂടി ഏറ്റവും അധികാരവും പണവും കയ്യാളുന്നവരൊക്കെ നിശബ്ദരാവുകയാണെന്നും ജോളി ചിറയത്ത് അഭിപ്രായപ്പെടുന്നു

പെട്ടെന്ന് ആവലാതിക്കാരി പ്രതിയാവുന്ന ഒരു അവസ്ഥയിലേക്ക്

പെട്ടെന്ന് ആവലാതിക്കാരി പ്രതിയാവുന്ന ഒരു അവസ്ഥയിലേക്ക് എത്തുന്നു. അത് സ്വഭാവികമായിട്ട് ഈ വ്യവസ്ഥയുടെ പ്രശ്നമാണ്. സ്ത്രീകള്‍ എന്തെങ്കിലും പരാതി പറയുമ്പോള്‍ അവരെ കുറ്റക്കാർ ആക്കുകയും, അവരുടെ കുഴപ്പം കൊണ്ടാണ് ഇതൊക്കെ ഉണ്ടാവുന്നതെന്നും വരുത്തി തീർക്കുന്ന ഒരു പൊതുമനോഭാവമുണ്ട്. ഒരു ഭാഗത്ത് സർക്കാർ എപ്പോഴും പറയുന്നത് അതിജീവിതയ്ക്ക് ഓപ്പമാണ്. തങ്ങളുടെ മുമ്പില്‍ വരുന്ന ഒരു ആവലാതിക്കാരിയോട് അങ്ങനെയല്ലാതെ പറയാനും സാധ്യതയില്ല.

സർക്കാറിന് മുന്നിലെത്തുന്ന കേസുകള്‍ എടത്ത് നോക്കിയാല്‍,

സർക്കാറിന് മുന്നിലെത്തുന്ന കേസുകള്‍ എടത്ത് നോക്കിയാല്‍, പരിഗണിക്കാം ഒപ്പമുണ്ട് എന്നേ സർക്കാർ പറഞ്ഞിട്ടുള്ളു. നിങ്ങളുടെ ഒപ്പമില്ല. അത് നടത്താന്‍ പറ്റില്ലെന്ന് ഒരു സർക്കാറും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ സർക്കാർ ഒപ്പമുണ്ട്, അല്ലെങ്കില്‍ ഒപ്പമില്ല എന്നും കാണാന്‍ സാധിക്കില്ല. ഇവിടെ നമ്മള്‍ കാണേണ്ടത് ഒപ്പമുണ്ട് എന്ന് പറയുന്നതില്‍ എത്ര സത്യസന്ധത ഉണ്ടെന്നാണ്. അന്വേഷണവുമായി മുന്നോട്ട് പോകുമ്പോള്‍ തന്നെ സർക്കാർ സംവിധാനങ്ങളില്‍ നിന്നും അതിജീവിതയ്ക്ക് എതിരെ ഉണ്ടാവുന്ന തിരിച്ചടികള്‍ ഒന്ന് ആലോചിച്ച് നോക്കൂ. എത്ര എളുപ്പത്തിലാണ് അവരത് പറയുന്നത്.

സർക്കാറില്‍ സംശയങ്ങള്‍ ഉണ്ടാവുമ്പോഴാണ് ജുഡീഷ്യറിയിലേക്ക് നമ്മള്‍

ഏതെങ്കിലും ഒരു വ്യക്തിയല്ലാലോ സർക്കാർ. സർക്കാറില്‍ സംശയങ്ങള്‍ ഉണ്ടാവുമ്പോഴാണ് ജുഡീഷ്യറിയിലേക്ക് നമ്മള്‍ ഉറ്റുനോക്കുന്നത്. അപ്പോഴാണ് വിചാരണക്കോടതിയില്‍ ഇത്രയധികം വീഴ്ചകള്‍ ഉണ്ടാവുന്നത്. അത് എന്തുകൊണ്ടാണ്. അത് നമ്മുടെ ആശങ്കയാണ്. ഇതെല്ലാം വെറും വ്യക്തികള്‍ മാത്രമായ അധികാരമില്ലാത്ത മനുഷ്യരുടെ ആശങ്ക മാത്രമായിരിക്കുന്നാണ് ഒരു ആശ്വാസമെന്നും ജോളി ചിറയത്ത് ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് കൂട്ടിച്ചേർക്കുന്നു.

ഗ്ലാമറസ് മിറർ ചിത്രം പങ്കുവെച്ച് പ്രേക്ഷകരുടെ സ്വന്തം മീനാക്ഷി: ചിത്രം ഏറ്റെടുത്ത് ആരാധകർ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+