• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശ്രീലേഖ എന്ത് തരത്തിലും തുള്ളാന്‍ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥ, പിന്നില്‍ വന്‍ സംഘം'; ആഞ്ഞടിച്ച് അജിത

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി ജി പി ശ്രീലേഖ ഐ പി എസ് ഉന്നയിച്ച ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് മുന്‍ നക്‌സലൈറ്റും ആക്ടിവിസ്റ്റുമായ കെ അജിത. റിപ്പോര്‍ട്ടര്‍ ചാനലില്‍ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. 15-ാം തിയതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ തങ്ങള്‍ക്ക് അനുകൂലമായി പൊതുവികാരം ഉണ്ടാക്കിയെടുക്കാനാണ് ദിലീപും സംഘവും ശ്രമിക്കുന്നത് എന്നും അജിത പറഞ്ഞു. അജിതയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

അതിജീവിത എത്രത്തോളം മാനസിക പ്രയാസം അനുഭവിച്ചു. 5 വര്‍ഷത്തോളം പീഡനം അനുഭവിച്ച, മാനസികമായിട്ടും സമൂഹമധ്യത്തിലും ഒക്കെ തന്നെ പീഡനം അനുഭവിച്ചിട്ടുള്ള ഒരു പ്രമുഖ നടിയുടെ കാര്യം മുന്നിലിരിക്കുമ്പോള്‍ അതൊന്നും ഇവര്‍ക്ക് പ്രശ്‌നമല്ല. അതിജീവിതയ്ക്ക് പിന്തുണയേറുമ്പോള്‍ അത് മറയ്ക്കാനാണ് ഇത്തരം വിഷയങ്ങള്‍ വരുന്നത്. കോഴിക്കോട് അതിജീവിതക്കൊപ്പം എന്ന പരിപാടി സംഘടിപ്പിച്ചപ്പോള്‍ ജനങ്ങളുടെ ശക്തമായ പിന്തുണയാണ് ലഭിച്ചത്.

'ദിലീപിനോട് പണ്ടുമുതലേ കൂറ്', ആർ ശ്രീലേഖയ്ക്ക് എതിരെ ആഞ്ഞടിച്ച് അതിജീവിതയുടെ അഭിഭാഷക'ദിലീപിനോട് പണ്ടുമുതലേ കൂറ്', ആർ ശ്രീലേഖയ്ക്ക് എതിരെ ആഞ്ഞടിച്ച് അതിജീവിതയുടെ അഭിഭാഷക

1

ഈ പെണ്‍കുട്ടിക്ക് നീതി ലഭിക്കാനുള്ള സാഹചര്യങ്ങള്‍ കുറഞ്ഞ് വരികയാണ്. അല്ലെങ്കില്‍ കേസ് നല്ല രീതിയിലല്ല മുന്നോട്ട് പോകുന്നത് എന്ന് പൊതുസമൂഹത്തിന് ആശങ്കയുണ്ട്. പ്രത്യേകിച്ച് സ്ത്രീ സംഘടനകളെയും സാംസ്‌കാരിക സംഘടനകളേയും ഇത് ആശങ്കപ്പെടുത്തുന്നുണ്ട്. ഇതിന്റെ ചെലവിലേക്കായി സംഭാവന പിരിക്കാന്‍ ഇറങ്ങിയപ്പോള്‍ പരിപാടി കഴിഞ്ഞപ്പോള്‍ പോലും തുക ശിഷ്ടം വരുന്ന സ്ഥിതിയുണ്ടായി.

2

പൊതുസമൂഹം വലിയ പിന്തുണയാണ് നല്‍കുന്നത്. അതിജീവിതക്ക് എങ്ങനെയാണ് നീതി ലഭിക്കുന്നത് എന്നാണ് സമൂഹം നോക്കിക്കൊണ്ടിരിക്കുന്നത്. അവര്‍ പറയുന്നതെല്ലാം കെട്ടി ചമച്ച് ഉണ്ടാക്കുന്നതാണ് എന്നത് വളരെ ക്ലിയറല്ലേ. ഇത് ക്വട്ടേഷന്‍ ബലാത്സംഗം എന്നത് കേരള സിനിമ ചരിത്രത്തില്‍ ഇതുവരെ കേള്‍ക്കാത്ത ഒരു സംഭവമാണ്.

3

ഇത് തെളിഞ്ഞ് കഴിഞ്ഞാല്‍ ഇതിന് അനുകൂലമായിട്ടുള്ള ഒരു റിപ്പോര്‍ട്ടാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കുന്നത് എങ്കില്‍, അല്ലെങ്കില്‍ ഈ വധശ്രമ കേസ് ആണല്ലോ ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ളത്. അതില്‍ നടിക്ക് അനുകൂലമായിട്ടുള്ള ഒരു നിലപാടാണ് പൊലീസ് എടുക്കുന്നത് എങ്കില്‍ തീര്‍ച്ചയായും വിധിയെ അത് ബാധിക്കും എന്നുള്ളത് ഉറപ്പാണ്. നടിക്ക് അനുകൂലമായ വിധി വരാനുള്ള സാഹചര്യം അവിടെ ഉണ്ടാകും.

4

അപ്പോള്‍ 15-ാം തിയതി കൊടുക്കുന്നതിന് 10-ാം തിയതി രാത്രി തന്നെ അവരുടെ യൂ ട്യൂബ് ചാനലില്‍, അത് കൃത്യമായിട്ടുള്ള ഗൂഢാലോചനയുടെ ഫലമായിട്ടാണ് അവര്‍ എന്ത് തരത്തിലും തുള്ളാന്‍ തയ്യാറായിട്ടുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥയാണ് എന്ന് എനിക്ക് ഇപ്പോള്‍ മനസിലാകുന്നുണ്ട്. ഇവിടെ കൃത്യമായ ഒരു മാഫിയ സംഘം പിറകില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതില്‍ ശ്രീലേഖ എനിക്ക് തോന്നുന്നു അതിന്റെ മുന്നില്‍ വെച്ചിട്ടുള്ള, അവരെ കൊണ്ട് കളിപ്പിക്കുന്ന ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.

5

അത് മാത്രമല്ല പൊതുസമൂഹത്തില്‍ ഇപ്പോള്‍ അതിജീവിതയ്ക്ക് അനുകൂലമായിട്ടുള്ള, നടിക്ക് അനുകൂലമായിട്ടുള്ള ഒരു വികാരം ഉയര്‍ന്ന് വരുന്നുണ്ട്. വളരെ ശക്തമായിട്ട് പൊതുസമൂഹം ഇപ്പോള്‍ നിലപാട് എടുത്ത് തുടങ്ങിയിട്ടുണ്ട്. നേരത്തെ ഉണ്ടായത് പോലെ അല്ല. നേരത്തെ സര്‍ക്കാരൊക്കെ മുന്നിലുണ്ട് എന്ന ധൈര്യത്തിലായിരുന്നു. ഇപ്പോള്‍ അതിലും സംശയം വന്നിട്ടുണ്ട്. കാരണം ആ അന്വേഷണ ഉദ്യോഗസ്ഥരെ ഒക്കെ മാറ്റിയതോട് കൂടിയിട്ട് ജനങ്ങളുടെ ഇടയില്‍ ശരിക്കും ആശങ്ക വന്നിട്ടുണ്ട്.

6

അതിനിടയില്‍ വിചാരണ വേളയിലുള്ള വിചാരണ ജഡ്ജിയുടെ നിലപാട് ഒക്കെ പലപ്പോഴും ആശങ്കയുണ്ടാക്കിയിട്ടുണ്ടെങ്കിലും അവിടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടേഴ്‌സ് വളരെ നല്ല നിലപാട് എടുത്ത ആളുകളായത് കൊണ്ട് തന്നെ സര്‍ക്കാര്‍ അതിജീവിതക്കൊപ്പമാണ് എന്ന ഫീലിംഗ് നമുക്കുണ്ടായിരുന്നു. ഇവിടെ അന്വേഷണ സംഘത്തിനും അതിന്റെ തലവനായിട്ടുള്ള ആളും അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് 10 ദിവസം മുന്‍പെ മാറ്റി എന്ന് പറയുമ്പോള്‍ തന്നെ അവിടെ എന്തോരം കളി നടന്നിട്ടുണ്ട് എന്ന് വളരെ കൃത്യമായിട്ട് ഫീല്‍ ചെയ്യും.

'ദിലീപിനോട് പണ്ടുമുതലേ കൂറ്', ആർ ശ്രീലേഖയ്ക്ക് എതിരെ ആഞ്ഞടിച്ച് അതിജീവിതയുടെ അഭിഭാഷക'ദിലീപിനോട് പണ്ടുമുതലേ കൂറ്', ആർ ശ്രീലേഖയ്ക്ക് എതിരെ ആഞ്ഞടിച്ച് അതിജീവിതയുടെ അഭിഭാഷക

7

ഈ ഒരു ഇത് ആദ്യത്തെ കേസൊന്നുമല്ലല്ലോ. നമുക്ക് അറിയാവുന്ന പോലെ ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെ അനുഭവം നമുക്ക് മുന്നിലുണ്ട്. ഇത് ഐസ്‌ക്രീം പാര്‍ലര്‍ കേസ് അവസാനം വന്നത് എങ്ങനെയാണ് എന്നും നമുക്ക് അറിയാം. അജിതയുടെ ഭാവനയായിരുന്നു ഈ സംഭവം എന്നൊക്കെയാണ് പറയുന്നത്. അപ്പോള്‍ എന്റെ സ്വപ്നം, ഞാന്‍ സ്വപ്‌നം കണ്ടതാണ്.... എനിക്ക് ഭ്രാന്തായിരിക്കും അപ്പോള്‍ എന്നുള്ള രീതിയില്‍ പൊതുവെ ആര് അങ്ങനെ വിലയിരുത്തോ ആരെങ്കിലും. എന്തായാലും കോടതി അങ്ങനെയാണ് വിലയിരുത്തിയത്.

8

എന്നുള്ള പോലെ അങ്ങനെയൊരു വിധി ഉണ്ടാക്കാന്‍ വേണ്ടിയുള്ള തീവ്രമായ ശ്രമമാണ് ഇവിടെ നടക്കുന്നത്. കാരണം ഈ സിനിമ മേഖലയിലുള്ള മാഫിയ എന്ന് പറയുന്നത്. പ്രത്യേകിച്ച് ഇപ്പോള്‍ മീ ടു മൂവ്‌മെന്റ് വളരെ ശക്തമായിട്ട് സിനിമ മേഖലയില്‍ ഉയര്‍ന്ന് വരുന്നുണ്ട്. ഡബ്ല്യു സി സി എന്ന സംഘടന വളരെ ശക്തമായിട്ട് ഉയര്‍ന്ന് വരുന്നുണ്ട്.

9

ഈ തരത്തില്‍ അനുകൂലമായിട്ടുള്ള വിധി ഉണ്ടായിക്കഴിഞ്ഞാല്‍ ആ മൂവ്‌മെന്റും അല്ലെങ്കില്‍ സ്ത്രീകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പും സിനിമാ മേഖലയില്‍ ഉണ്ടാകും എന്നുള്ള ഒരു ആശങ്ക ഇവരെയൊക്കെ ബാധിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ വിചാരിച്ചിട്ടുള്ളത്.

പാര്‍ട്ട് 1 ആയിട്ടുള്ളൂ.. ഇനിയും വരാനുണ്ട്; വിവാഹ നിശ്ചയ ചിത്രങ്ങളുമായി ഷംന കാസിം

Recommended Video

cmsvideo
  ഒരു തത്സമയ അഭിമുഖത്തിന് തയ്യാറുണ്ടോ മാഡം? നികേഷ് കുമാറിന്റെ വെല്ലുവിളി
  English summary
  Dileep Actress Case: K Ajitha says conspiracy behind ex-DGP Sreelekha IPS's revelation
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X