കാവ്യ മാധവന്റെ പേര് മാധ്യമങ്ങളെ പറ്റിക്കാനുള്ള തന്ത്രം: ദിലീപിനെ ഒന്നും ചെയ്യില്ല; രാഹുല്‍ ഈശ്വർ
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട സുപ്രധാനമായ തീരുമാനം ഇന്ന് സുപ്രീംകോടതിയില്‍ നിന്നും ഉണ്ടാവും

നടി ആക്രമിക്കപ്പെട്ട കേസ് ഇത്ര ദിവസത്തിനകം തീർക്കണമെന്ന നിർദേശം സുപ്രീംകോടതിയില്‍ നിന്നും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വർ. വിചാരണ കോടതി ആറുമാസത്തോളം സമയം ചോദിച്ചിട്ടുണ്ടെങ്കിലും ഒന്നോ രണ്ടോ മാസത്തെ സമയം അനുവദിച്ച് കിട്ടാന്‍ സാധ്യതയുണ്ട്. വിചാരണ നീളുന്നതിന്റെ കാരണങ്ങള്‍ പ്രതിഭാഗത്തിന് കോടതിയില്‍ ബോധിപ്പിക്കാന്‍ സാധിക്കും.
കേസ് വൈകുന്നതിന് കാരണം ദിലീപാണെന്ന ആരോപണം ശരിയല്ല. അദ്ദേഹം നിയമപരമായ വഴിയാണ് നീങ്ങുന്നത്. സർക്കാറും പൊലീസും മാധ്യമങ്ങളുമെല്ലാം വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ അദ്ദേഹത്തിന് സ്വന്തം താല്‍പര്യങ്ങള്‍ പ്രതിരോധിക്കാനുള്ള ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. റിപ്പോർട്ടർ ടിവിയുടെ അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഈശ്വർ.

കാവ്യാ മാധവനും കാവ്യാ മാധവന്റെ അമ്മയും
കേസ് പ്രോസിക്യൂഷന്‍ തന്നെയാണ് നീട്ടിക്കൊണ്ടുപോവുന്നത്. കാവ്യയും, കാവ്യയുടെ അമ്മയുടെ എങ്ങനെയാണ് ഈ കേസിന്റെ ഭാഗമായി മാറുന്നത്. മാധ്യമങ്ങളെ പറ്റിക്കാന്‍ വേണ്ടിയാണ് പൊലീസ് കാവ്യാ മാധവനും കാവ്യാ മാധവന്റെ അമ്മയുമാണ് മാഡമെന്ന് പ്രചരിപ്പിക്കുന്നത്. എന്നിട്ട് അതൊക്കെ എന്തായി. കാവ്യയുടെ അമ്മ, തിരുവനന്തപുരത്തെ ഒരു സീരിയില്‍ നിർമ്മാതാവ് ഇവരെയൊന്നും ഇപ്പോള്‍ ആർക്കും വേണ്ടെയന്നും രാഹുല്‍ ഈശ്വർ ചോദിക്കുന്നു.

ഇതെല്ലാം മലയാളികള്‍ കാണുന്നുണ്ട്. നാളെ ഇതിനെല്ലാം ഒരു തിരിച്ചടി വരികയും ഒരു ലോ ഓഫ് കർമ്മ പ്രവർത്തിക്കുകയും ചെയ്യും. ദിലീപിനെ അവർക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല. ദിലീപിന്റെ കൂടെ ദൈവവും സത്യവും ന്യായവുമുണ്ട്. പൊലീസുകാരും ചില മാധ്യമങ്ങളും ദിലീപിനെ കരിവാരിത്തേക്കുകയാണെന്ന് മനസ്സിലാക്കുന്ന ഒരു ജനത നാളെയുണ്ടാവും.

ദിലീപിന്റെ അഭിഭാഷകരുടെ ഭാഗത്ത് നിന്നും
കോടതികളില്‍ ആറ് മാസം ചോദിക്കുകയാണെങ്കില്‍ ആറ് മാസവും ഒരു മാസം ചോദിക്കുകയാണെങ്കില്‍ ഒരു മാസവും കിട്ടാറില്ല. ചോദിക്കുന്നതിന്റെ പകുതിയെങ്കിലും കിട്ടാന്‍ വേണ്ടിയാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. ഈ കേസില്‍ തന്നെ പല സമയത്ത് അത്തരമൊരു നീക്കം ഉണ്ടായിട്ടുണ്ട്. ദിലീപിന്റെ അഭിഭാഷകരുടെ ഭാഗത്ത് നിന്നും ക്രോസ് വിസ്താരത്തിന് കൂടുതല്‍ സമയം എടുത്തു എന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവും ഇല്ലെന്നും രാഹുല്‍ ഈശ്വർ പറയുന്നു.
teeth whitening: ഉമിക്കരി കൊണ്ട് പല്ല് തേച്ചാല്‍ ഗുണങ്ങളേറെ, പക്ഷെ സൂക്ഷിച്ചില്ലെങ്കില്‍ പണിയാവും

ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ദിലീപ്, ശരത് എന്നിവർക്ക് ഈ കേസുമായി യാതൊരു ബന്ധവും ഇല്ലെന്നുള്ളതാണ്. അതുകൊണ്ട് തന്നെ സ്വഭാവികമായി അത് തെളിയികുന്നതിന് കൂടുതല്‍ സമയം എടുത്തേക്കും. പക്ഷെ ഇക്കാര്യങ്ങള്‍ക്കെല്ലാം ഒരു അവസാനം വേണം. അതിന് അനുസരിച്ച് ഒരു കാലപരിധി കോടതി നിശ്ചയിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.

ദിലീപാണ് കേസ് വേഗം അവസാനിപ്പിക്കണമെന്ന്
പല കേസിലും പ്രതികളാണ് ശിക്ഷ കിട്ടുമെന്ന് പേടിച്ച് വിസ്താരം പരമാവധി വൈകിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇവിടെ പ്രതിയായ ദിലീപാണ് കേസ് വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇവിടെ ദിലീപിന് തന്റെ ഭാഗത്ത് സത്യവും ന്യായവും ഉണ്ടെന്ന് അറിയാം. ഈ കേസുമായി ബന്ധപ്പെട്ട് ഒരു തന്നെ ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലെന്നും ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ ഈ കേസ് എത്രയും പെട്ടെന്ന് തീരണം എന്ന് ആഗ്രഹിന്നുവെങ്കില്‍ അദ്ദേഹത്തെ ഒരു കാരണവശാലും കുറ്റപ്പെടുത്താന്‍ സാധിക്കില്ല.

കേസ് വേഗത്തില്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നത് അദ്ദേഹത്തിന്റെ അധികാരം കൂടിയാണ്. കേരള സർക്കാർ പലപ്പോഴും അതിജീവിതയെ പൂർണ്ണമായി പിന്തുണയ്ക്കുന്ന ഒരു നിലപടാണ് എടുക്കുന്നത്. സർക്കാർ തന്നെ പോയി കോടതിയില്‍ തെളിവുകള്‍ വരുന്നതിന് ദിലീപ് തടസ്സം നില്‍ക്കുന്നുവെന്ന് പറയുന്നത് എത്രമാത്രം ശരിയാണെന്ന് അറിയാന്‍ സാധിക്കില്ല.

മഞ്ജു വാര്യറെ ആവശ്യമായി വരുന്നത്
ഈകേസുമായി ബന്ധപ്പെട്ട് വളരെ ലിമിറ്റഡ് ആയിട്ടുള്ള ഒരു പോയിന്റില്‍ മാത്രമാണ് മഞ്ജു വാര്യറെ ആവശ്യമായി വരുന്നത്. ആ വോയിസ് ദിലീപിന്റേത് ആണോ അല്ലയോ എന്ന് തിരിച്ചറിയണം. എന്നാല്‍ ഈ വോയ്സുകള്‍ ദിലീപിന്റെത് അല്ലെന്നോ, അല്ലെങ്കില്‍ ശരത്തിന്റേത് അല്ലെന്നോ പറയുന്നില്ല. ഈ സാഹചര്യത്തില്‍ മഞ്ജു വാര്യറെ കൊണ്ടുവരുന്നത് മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണെന്നും രാഹുല്‍ ഈശ്വർ വ്യക്തമാക്കുന്നു.












Click it and Unblock the Notifications