'കാവ്യയോ മഞ്ജുവോ അങ്ങനെ ചെയ്യില്ല; കാവ്യ നല്ല കുട്ടി, മലയാളി സ്ത്രീത്വത്തിന്റെ മുഖം': രാഹുൽ ഈശ്വർ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് എന്ന് എവിടെ വെച്ച് ചോദ്യം ചെയ്യും എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ആലുവയിലെ പത്മസരോവരം വീട്ടിൽ വെച്ചാകാം എന്നാണ് കാവ്യയുടെ നിലപാട്. എന്നാൽ അന്വേഷണ സംഘം അതിന് തയ്യാറല്ല.
പോലീസ് മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് സമയം നീട്ടുകയാണെന്ന് ദിലീപ് അനുകൂലിയായ രാഹുൽ ഈശ്വർ ആരോപിക്കുന്നു. മലയാളി സ്ത്രീത്വത്തിന്റെ ഏറ്റവും ലക്ഷണമൊത്ത മുഖമായ കാവ്യ നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തി എന്നത് ആരെങ്കിലും വിശ്വസിക്കുമോ എന്നും രാഹുൽ ഈശ്വർ മീഡിയാ വൺ ചാനൽ ചർച്ചയിൽ ചോദിച്ചു.
ചിരിയാണ് സാറേ മെയിൻ.. നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, പുതിയ ചിത്രങ്ങൾ വൈറൽ

രാഹുല്‍ ഈശ്വറിന്റെ വാക്കുകള്‍: ''നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തി സ്ഥലമെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് പറയുന്ന സ്ഥലവുമായ വീട്ടില്‍ വെച്ച് തന്നെ കാവ്യയുടെ മൊഴിയെടുക്കുന്നതല്ലേ പോലീസിന് നല്ലത്. പോലീസ് പല മുട്ടാപ്പോക്ക് ന്യായവും പറയുകയാണ്. നാളെ മഴയാണെന്നും മറ്റന്നാള്‍ വെയിലാണെന്നുമൊക്കെ പറഞ്ഞ് സമയം നീട്ടുകയാണ്. പോലീസ് എന്തായാലും പരാജയപ്പെടും എന്നറിയാം''.

''ആ പരാജയം എത്ര വൈകിപ്പിക്കാന്‍ പറ്റുമോ അത്രയും വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അത് ശരിയല്ല. കാവ്യയോട് ആദ്യം പറഞ്ഞത് കാവ്യ സാക്ഷിയാണ് സ്ഥലം തിരഞ്ഞെടുക്കാം എന്നൊക്കെയല്ലേ. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. ദിലീപ് എന്ന നിരപരാധിയെ വേട്ടയാടിക്കഴിഞ്ഞു.. ഇനി കാവ്യയേയും കൂടി വേട്ടയാടാം എന്ന് കരുതിയാണ്. യഥാര്‍ത്ഥ രേഖ ചോര്‍ത്തിയതിന് ബൈജു പൗലോസ് കോടതിയില്‍ ഹാജരായി ബബ്ബബ്ബ പറഞ്ഞു''.

''വിചാരണക്കോടതി പറഞ്ഞത് വിശദീകരണം തൃപ്തികരമല്ലെന്നാണ്. എഡിജിപിയായ ശ്രീജിത്ത് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി പറഞ്ഞു. ഇത്രയും നാള്‍ കോടതി രേഖ ചോര്‍ത്തി എന്നൊക്കെ പറഞ്ഞ് നാട്ടുകാരെ പറ്റിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ രേഖ ചോര്‍ത്തുന്നതും കോടതിയിലെ വിവരങ്ങള്‍ ചോര്‍ത്തുന്നതുമായത് ബൈജു പൗലോസാണ്. നാലര വര്‍ഷം ദിലീപിനെ വേട്ടയാടി, ദിലീപ് മോശക്കാരനാണെന്ന് പറഞ്ഞു''.

''അതിന് ശേഷം പറയുകയാണ് ഞങ്ങളുടെ കയ്യില്‍ ശബ്ദശകലം കിട്ടി, അതിനനുസരിച്ച് കാവ്യയാണ് ഇതെല്ലാം ചെയ്തത് എന്നാണ്. അതായത് ദിലീപ് നിരപരാധിയാണ് എന്ന് പറയുന്ന ഒരു ക്ലിപ്പ് കൂടിയാണത്. മലയാളി സ്ത്രീത്വത്തിന്റെ ഏറ്റവും ലക്ഷണമൊത്ത മുഖമായ കാവ്യ ഒരു ഗൂഢാലോചനയില്‍ ദാവൂദ് ഇബ്രാഹിമിനോടൊക്കെ സംസാരിച്ച് നടിയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തി എന്നതൊക്കെ ആര്‍ക്കെങ്കിലും ചിന്തിക്കാനെങ്കിലുമാകുമോ''

''ഏറ്റവും നല്ല സ്ത്രീത്വവും ശ്രീത്വവും ഉളള കുട്ടിയായാണല്ലോ എല്ലാവരും കാവ്യയെ കാണുന്നത്. കാവ്യയുടെ ജീവിതത്തിലെ ഏറ്റവും പോസിറ്റീവ് കാര്യമായ ദിലീപുമൊത്തുളള കല്യാണം നടക്കാന്‍ കാരണക്കാരിയായ അതിജീവിതയ്ക്ക് എതിരെ കാവ്യ കൊട്ടേഷന്‍ കൊടുക്കുമോ. ഇതുവരെ പറഞ്ഞിരുന്ന കേസ് ദിലീപിന്റെ ആദ്യ ഭാര്യയുമായുളള ബന്ധം വേര്‍പെടുത്താന്‍ കാരണക്കാരിയായ അതിജീവിതയ്ക്ക് എതിരെ ദിലീപ് കൊട്ടേഷന്‍ കൊടുത്തു എന്നാണ്''.

''നേരെ മറിച്ച് കാവ്യയ്ക്ക് ദിലീപിന് കല്യാണം കഴിക്കാനായത് ഈ വ്യക്തി കാരണമാണ്. കാവ്യ അങ്ങനെ ചെയ്യുമെന്ന് നമുക്ക് ചിന്തിക്കാന്‍ പോലും പറ്റില്ല. കാവ്യയോ മഞ്ജു ചേച്ചിയോ അങ്ങനെ ചെയ്യുമെന്ന് താന്‍ പറയില്ല. കാവ്യയെ ടാര്‍ഗറ്റ് ചെയ്യുകയും കരിവാരി തേക്കുകയും ഒരു മെറിറ്റും ഇല്ലാതെ കേസ് മീഡിയാ അജണ്ട വഴി നടത്തുകയും കേസ് രണ്ട് ദിവസമെങ്കില്‍ അങ്ങനെ നീട്ടി കിട്ടട്ടെ എന്ന് വിചാരിക്കുകയുമാണ്''.

''ഈ ഡിവൈഎസ്പി മനസാക്ഷിയോട് തന്നെ ചോദിക്കണം, ഇങ്ങനെ എത്രകാലം ടാര്‍ഗറ്റ് ചെയ്യുമെന്ന്. കാവ്യയെ വേഗത്തില്‍ ചോദ്യം ചെയ്യണം. ഇതിനൊരു അവസാനമുണ്ടാകണം. അടിസ്ഥാനമില്ലാത്ത നിരവധി കാര്യങ്ങള്‍ വരും. നേരത്തെ പറഞ്ഞ ഗോല്‍ഷന്‍ ദാവൂദ് ഇബ്രാഹിം കഥ എന്തായി. വേങ്ങരയില്‍ 50 ലക്ഷം രൂപ കൊടുത്ത കഥ എന്തായി. ദിലീപിന് ഗ്രൂപ്പിലിട്ട് തട്ടുമെന്ന് പറഞ്ഞത് എന്തായി. ചുമ്മാ ഗ്യാസടിച്ച് വിടുകയാണ്''.
Recommended Video

''അതുകൊണ്ട് ഞങ്ങള്‍ ദിലീപ് അനുകൂലികള്‍ക്ക് ഒരു ഗുണമുണ്ടായിട്ടുണ്ട്. പണ്ട് ദിലീപിനെ കുറിച്ച് മാത്രം പറയുമ്പോള്‍ ആളുകള്‍ക്ക് കയ്യാലപ്പുറത്തെ തേങ്ങ പോലെ ആയിരുന്നു. ചിലപ്പോള്‍ തെറ്റുകാരനാകാം, ചിലപ്പോള്‍ നിരപരാധിയാകാം എന്ന്. കാവ്യ കൂടി വന്നതോടെ പൊതുസമൂഹത്തിന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ് യാതൊരു മെറിറ്റും ഇല്ലാത്ത കേസാണ്. അവരുടെ ജീവിതത്തില്‍ ഒരു ദോഷവും ചെയ്യാത്ത അതിജീവിതയ്ക്ക് കാവ്യ കൊട്ടേഷന്‍ കൊടുത്തുവെന്ന് ആരെങ്കിലും വിശ്വസിക്കുമോ. കാവ്യ നല്ല കുട്ടിയാണെന്ന് നമുക്കെല്ലാം അറിയാം''.












Click it and Unblock the Notifications