കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജു വാര്യറില്ലാതെ ആദ്യ സാക്ഷിപ്പട്ടിക: തടസ്സം നീക്കാന്‍ പ്രോസിക്യൂഷന്‍, വിചാരണ 10 ന് തുടങ്ങും

Google Oneindia Malayalam News

കൊച്ചി: നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നവംബർ 10 പുനരാരഭിക്കും. കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചതോടെ നേരത്തെ അവസാന ഘട്ടത്തിലെത്തിയ വിചാരണ നിർത്തിവെക്കേണ്ടി വന്നിരുന്നു. തുടരന്വേഷണം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് റിപ്പോർട്ട് കോടതിയില്‍ സമർപ്പിച്ചിട്ടുണ്ട്. ഇത് തള്ളണമെന്ന ദിലീപിന്റെ ആവശ്യം കഴിഞ്ഞ ദിവസം കോടതി നിരസിച്ചു. ഇതിന് പിന്നാലെയാണ് കേസിന്റെ വിചാരണം വീണ്ടും ആരംഭിക്കാന്‍ പോവുന്നത്.

നേരത്തെ വിസ്തരിച്ച സാക്ഷികള്‍ ഉള്‍പ്പടെ

നേരത്തെ വിസ്തരിച്ച സാക്ഷികള്‍ ഉള്‍പ്പടെ ചിലരെ വീണ്ടും വിസ്തരിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. ഇത്തരത്തില്‍ വിസ്തരിക്കാന്‍ ഉദ്ദേശിക്കുന്ന 36 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറി. ഇവർക്ക് കോടതി സമന്‍സ് അയക്കും. പുതിയ തെളിവുകളുടേയും കണ്ടെത്തലുകളുടേയും അടിസ്ഥാനത്തിലായിരിക്കും ഇവരുടെ വിസ്താരം.

മാനസിക പ്രയാസമുള്ള അമ്മ ഉപേക്ഷിച്ച് പോയി, അച്ഛന്റെ ആത്മഹത്യ: റെയില്‍വേ സ്റ്റേഷനില്‍ കിടന്നു: അശ്വിന്‍മാനസിക പ്രയാസമുള്ള അമ്മ ഉപേക്ഷിച്ച് പോയി, അച്ഛന്റെ ആത്മഹത്യ: റെയില്‍വേ സ്റ്റേഷനില്‍ കിടന്നു: അശ്വിന്‍

മഞ്ജു വാര്യർ, ജിൻസൺ, സാഗർ

അതേസമയം മഞ്ജു വാര്യർ, ജിൻസൺ, സാഗർ അടക്കമുള്ളവരെ ആദ്യ സാക്ഷി പട്ടികയിൽ വിസ്തരിക്കില്ല. മഞ്ജു വാര്യർ ആദ്യഘട്ടത്തില്‍ വിസ്തരിച്ചതിനാൽ പ്രോസിക്യൂഷൻ പ്രത്യേക അപേക്ഷ നൽകണം. മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനായി പ്രോസിക്യൂഷന്‍ വീണ്ടും അപേക്ഷ നല്‍കും.

'സൗദിയെ ആക്രമിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നു': ഇറാന് വേണ്ടത് അക്കാര്യം, ഒന്നും പേടിക്കേണ്ടെന്ന് യുഎസ്'സൗദിയെ ആക്രമിക്കാന്‍ ഇറാന്‍ ഒരുങ്ങുന്നു': ഇറാന് വേണ്ടത് അക്കാര്യം, ഒന്നും പേടിക്കേണ്ടെന്ന് യുഎസ്

നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം

നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം കഴിഞ്ഞ ദിവസം പ്രതികളായ ദിലീപ്, ശരത്ത് എന്നിവരെ വായിച്ച് കേള്‍പ്പിച്ചിരുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് പ്രതികളെ അനുബന്ധ കുറ്റപത്രം വായിച്ച് കേൾപ്പിച്ചത്. എന്നാല്‍ പ്രതികള്‍ കുറ്റം നിഷേധിച്ചു. തെളിവ് നശിപ്പിച്ചെന്ന കുറ്റം താൻ ചെയ്തിട്ടില്ലെന്ന് ദിലീപും കൂട്ട് പ്രതി ശരത്തും കോടതിയെ അറിയിച്ചു.

vastu tips: നിങ്ങളുടെ വീട് വടക്കോട്ട് ദർശനമുള്ളതാണോ: എങ്കില്‍ ഇക്കാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കുക

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ

ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ചത്. കേസില്‍ നിര്‍ണായകമായ മൊബൈല്‍ ഫോണുകളില്‍ നിന്നും കോടതി ആവശ്യപ്പെട്ടപ്പോള്‍ തെളിവുകള്‍ നീക്കം ചെയ്തു എന്നതാണ് തുടരന്വേഷണത്തോടെ ദിലീപിന് മേല്‍ ചുമത്തിയ പുതിയ കുറ്റം.

പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഫോണുക

പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഫോണുകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ദിലീപിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഫോണിലെ തെളിവുകള്‍ ദിലീപ് മുംബൈയിലെ ലാബില്‍ വെച്ച് അടക്കം നശിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. ഇതിനായി ഫോറന്‍സിക് വകുപ്പില്‍ നിന്നുള്ള വിശദമായ റിപ്പോർട്ടുകളും ക്രൈബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി.

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ്

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപ് ആലുവയിലെ പത്മസരോവരം എന്ന വീട്ടില്‍ വെച്ച് കണ്ടിരുന്നതായി ബാലചന്ദ്രകുമാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. ഈ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കിയ ശരത് ആണെന്നും ബാലചന്ദ്രകുമാർ പൊലീസിന് മൊഴി നല്‍കി. ഇതേ തുടർന്നാണ് ഇദ്ദേഹത്തെ കേസിലെ 15-ാം പ്രതിയായി ചേർത്തത്.

പൊലീസ് ആരോപണങ്ങളെല്ലാം പ്രതികള്‍

എന്നാല്‍ പൊലീസ് ആരോപണങ്ങളെല്ലാം പ്രതികള്‍ നിഷേധിക്കുകയായിരുന്നു. ഇതേ തുടർന്നാണ് കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിലേക്ക് എത്തിയത്. തനിക്കെതിരായ കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ശരത്തിന്റെ ആവശ്യം. എന്നാല്‍ കുറ്റപത്രം നിലനില്‍ക്കുമെന്ന് വ്യക്തമാക്കിയ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് പ്രതികളുടെ ആവശ്യം തള്ളുകയായിരുന്നു.

English summary
Dileep actress case: Manju Warrier is not in first witness list, trial will start on 10
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X