Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൃശ്യങ്ങളും സന്ദേശങ്ങളും ദിലീപിന്റെ ഫോണിൽ കണ്ടു,മഞ്ജു ഫോൺ പുഴയിലേക്ക് വലിച്ചെറിഞ്ഞു;മൊഴി

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം പുരോഗമിക്കുന്നതിനിടെ ദിലീപിന്റെ മുൻ ഭാര്യ കൂടിയായ നടി മഞ്ജു വാര്യരുടെ മൊഴിയെടുക്കാൻ പോലീസ്. നേരത്തേ തുടരന്വേഷണത്തിന്റെ ഭാഗമായി മഞ്ജുവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ പുതിയ തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് നിർണായക നീക്കത്തിന് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.

കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട തെളിവുകളുണ്ടായിരുന്ന നടൻ ദിലീപിന്റെ ഫോൺ മഞ്ജു വാര്യർ പുഴയിലേക്ക് എറിഞ്ഞെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും മൊഴി രേഖപ്പെടുത്തുന്നത്.

1


മഞ്ജു വലിച്ചെറിഞ്ഞ ഫോണിൽ പീഡിപ്പിക്കപ്പെട്ട നടിയോട് ദിലീപിന് പകയുണ്ടെന്ന് തെളിയിക്കാൻ സാധിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും ഉണ്ടായിരുന്നുവെന്നാണ് സാക്ഷി മൊഴി. ഇക്കാര്യങ്ങൾ ഫോണിൽ കണ്ടപ്പോൾ തന്നെ ദേഷ്യത്തിൽ മഞ്ജു വാര്യർ വീടിന് അടുത്തുള്ള പുഴയിലേക്ക് ഫോൺ വലിച്ചെറിയുകയായിരുന്നുവെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ടിൽ പറയുന്നു.

2


ഫോണിൽ ദൃശ്യങ്ങൾ കണ്ടതോടെ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ മഞ്ജു സിനിമാ മേഖലയിലെ പലരേയും ബന്ധപ്പെട്ടിരുന്നതായും നേരിൽ കണ്ട് സംസാരിച്ചിരുന്നതായും സാക്ഷമൊഴിയിൽ പറയുന്നുണ്ട്. പലരേയും മഞ്ജു സമീപിച്ചെങ്കിലും അക്രമിക്കപ്പെട്ട നടി മാത്രമാണ് മഞ്ജുവിനോട് സഹകരിച്ചതെന്നും സാക്ഷിമൊഴിൽ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

3

ഇക്കാര്യങ്ങൾ സംസാരിക്കാൻ കാവ്യ മാധവന്റെ ബന്ധുവിനെ മഞ്ജു ഫോൺ ചെയ്തിരുന്നു. ഇത് സംബന്ധിച്ച തെളിവുകളും ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്. മഞ്ജു വിളിച്ചെന്ന കാര്യം കാവ്യയുടെ ബന്ധുവും സ്ഥിരീകരിച്ചിട്ടുണ്ടത്രേ. മഞ്ജുവിന്റെ മൊഴിയെടുക്കുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. മഞ്ജു ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചാൽ അത് കേസിൽ നിർണായകമാകുമെന്നും അന്വേഷണ സംഘം കണക്ക് കൂട്ടുന്നുണ്ട്.

4


മെയ് 31 നാണ് കേസിൽ തുടരന്വേഷണത്തിനുള്ള സമയപരിധി അവസാനിക്കുന്നത്. പരാമവധി തെളിവുകൾ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം .നേരത്തേ ദിലീപിൻറെ ഫോണിൽ നിന്നും ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം മഞ്ജുവിൽ നിന്നും മൊഴിയെടുത്തിരുന്നു. ദിലീപ് , സഹോദരൻ അനൂപ്, ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജ് എന്നിവരുടെ ശബ്ദ സാമ്പിൾ തിരിച്ചറിയുകയായിരുന്നു ലക്ഷ്യം. ശബ്ദരേഖ വ്യാജമാണെന്നായിരുന്നു ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്.

'മാങ്ങ വേണോ മാങ്ങ', 'അനുശ്രീ മാങ്ങാ കച്ചവടം തുടങ്ങിയോ?'..'മാമ്പഴക്കാലം' ഫോട്ടോ വൈറൽ

5

അതിനിടെ കേസുമായി ബന്ധപ്പെട്ട് നടി കാവ്യ മാധവനെ വീണ്ടും പോലീസ് ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം കാവ്യയെ പോലീസ് നാലര മണിക്കൂർ ചോദ്യം ചെയ്തിരുന്നു. വ്യക്തമായ തെളിവുകൾ ഉള്ള കാര്യങ്ങൾ പോലും നിഷേധിക്കുന്ന മൊഴികളാണ് കാവ്യ നൽകിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.

6


പല ചോദ്യങ്ങൾക്കും തനിക്ക് അറിയില്ലെന്നതായിരുന്നു കാവ്യയുടെ മറുപടി. പോലീസ് ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുത്ത ശബ്ദരേഖയും കാവ്യ നിഷേധിച്ചിരുന്നുവത്രേ. തന്റെ ശബ്ദമല്ലെന്നായിരുന്നു അവർ മറുപടി നൽകിയത്. ആക്രമിക്കപ്പെട്ട നടിയുമായി യാതൊരു വ്യക്തിവിരോധവും ഉണ്ടായിരുന്നില്ലെന്നും കാവ്യ ആവർത്തിച്ചുവെന്നാണ് റിപ്പോർട്ട്.

7


ഈ സാഹചര്യത്തിലാണ് ആദ്യം നൽകിയ മൊഴിയിൽ കൂടുതൽ വ്യക്തത വരുത്തുകയെന്ന ലക്ഷ്യത്തോടെ കാവ്യയെ വീണ്ടും വിളിച്ച് വരുത്താൻ ഒരുങ്ങുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തിയും കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനായി നോട്ടീസ് നൽകി കാവ്യയെ വിളിച്ച് വരുത്തിയേക്കും. ആദ്യ ഘട്ടത്തിൽ സാക്ഷിയെന്ന നിലയിലായിരുന്നു കാവ്യയ്ക്ക് നോട്ടീസ് നൽകിയത്.

8

കൂടുതൽ സാങ്കേതിക സൗകര്യങ്ങളുള്ള ആലുവയിലെ പോലീസ് ക്ലബ്ബിൽ എത്തിച്ച് ശബ്ദരേഖകളുടേയും ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലായിരിക്കും രണ്ടാം ഘട്ട ചോദ്യം ചെയ്യൽ. നടി ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ കാവ്യയ്ക്ക് പങ്കുണ്ടോയെന്ന കാര്യമാണ് പോലീസ് അന്വേഷിക്കുക. കേസിൽ ബാലചന്ദ്രകുമാർ പറഞ്ഞ മാഡം കാവ്യയാണോയെന്നും അന്വേഷണ സംഘം പരിശോധിക്കും.

9


അതിനിടെ കഴിഞ്ഞ ദിവസം കാവ്യയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമായി നടിയുടെ പേരിലുള്ള ബാങ്ക് ലോക്കർ ക്രൈംബ്രാഞ്ച് തുറന്ന് പരിശോധിച്ചിരുന്നു. എറണാകുളം പനമ്പിള്ളി നഗർ ശാഖയിലെ ലോക്കറാണ് പരിശോധിച്ചത്. എന്നാൽ ബാങ്ക് ലോക്കർ കാലിയായിരുന്നുവെന്നാണ് വിവരം. ബാങ്കിലെ രേഖകൾ ഒരിക്കൽ മാത്രമാണ് കാവ്യ തുറന്നിരുന്നത്. നടിയ പീഡിപ്പിച്ച സംഭവം കഴിഞ്ഞ് ഒന്നര മാസങ്ങൾക്ക് ശേഷമായിരുന്നു ഇതെന്നാണ് അന്വേഷണ സംഘം പറയുന്നത്,

Recommended Video

cmsvideo
    ചോദ്യം ചെയ്യലില്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍, കാവ്യ പ്രതിയാകുമോ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+