
മഞ്ജു വാര്യറും വീണ്ടും കോടതിയിലേക്ക്: ദിലീപിന് നിർണ്ണായകം, കൂടുതല്‍ ജാഗ്രതയെന്ന് ടിബി മിനിയും
നടി ആക്രമിക്കപ്പെട്ട കേസിലെ തുടുരന്വേഷണത്തിന്റെ ഭാഗമായി പുതുതായി ചേർക്കപ്പെട്ട കുറ്റങ്ങള്‍ വായിച്ച് കേള്‍പ്പിക്കാന്‍ നടന്‍ ദിലീപിനെയും സുഹൃത്തും വ്യവസായിയുമായ ശരത്തിനേയും കഴിഞ്ഞ ദിവസം കോടതിയിലേക്ക് വിളിപ്പിച്ച് വരുത്തിയിരുന്നു. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ദിലീപിന്റെ ആവശ്യം നിരസിച്ചതിന് പിന്നാലെയായിരുന്നു പ്രതികകള്‍ കുറ്റപത്രം വായിച്ച് കേള്‍ക്കുന്നതിന് വേണ്ടി കോടതിയില്‍ ഹാജരവാണമെന്ന് കോടതി വ്യക്തമാക്കിയത്.
ഇതുപ്രകാരം ഇന്നലെ കോടതിയില്‍ ഹാജരായ രണ്ട് പ്രതികളും കുറ്റം വായിച്ചതിന് ശേഷം കുറ്റം നിരസിച്ചു. ഇതോടെ ഇനി വിചാരണ ഉള്‍പ്പടേയുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കും. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ സുപ്രധാനമായ ഒരു ദിനമായിരുന്നു ഇന്നലെയെന്നാണ് അതിജീവിതയുടെ അഭിഭാഷകയായ ടിബി മിനി അഭിപ്രായപ്പെടുന്നത്. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവർ.

നിർണ്ണായകമായ ഒരു ദിവസമായിരുന്നു ഇന്നലെ. കുറ്റം ഫ്രെയിം ചെയ്തിരിക്കുക്കയാണ്. 201, 204 അനുസരിച്ച് ദിലീപിനേയും ശരത്തിനേയും ചേർത്തുള്ള കുറ്റപത്രം കോടതിയില്‍ വായിച്ചിരിക്കുന്നു. നടിയെ ആക്രമിച്ച കേസുമായി ചേർത്ത് തന്നെ ഇനിയുളള നടപടിക്രമങ്ങള്‍ മുന്നോട്ട് പോവുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്നും ടിബി മിനി വ്യക്തമാക്കുന്നു.
ഗള്‍ഫ് മേഖല കുതിച്ചുയരും: നാല് വർഷം കൊണ്ട് വമ്പന്‍ നേട്ടമെന്ന് ഐഎംഎഫ്, നാട്ടില്‍ കൂടുതല്‍ പണമെത്തും

ദീർഘമായ ഒരു ചാർജ് ഫ്രെയിമിങ് ആണ് ഉണ്ടായിരിക്കുന്നത്. കുറ്റങ്ങളെല്ലാം പ്രതികളെ വായിച്ച് കേള്‍പ്പിച്ചുകൊടുത്തു. തെളിവുകള്‍ നശിപ്പിച്ചത് സംബന്ധിച്ചെല്ലാം അതിലുണ്ടായിരുന്നു. ലാപ്പ്ടോപ്പിലെ തെളിവുകള്‍, ഫോണിലെ തെളിവുകള്‍ അതെല്ലാം നശിപ്പിച്ചതിനേയും ഒളിച്ച് വെച്ചതിനേയും സംബന്ധിച്ചൊക്കെ കോടതി വിശദമായി തന്നെ വായിച്ച് കേള്‍പ്പിച്ചു.
ലോട്ടറി അടിച്ചത് 3 കോടി: പക്ഷെ ഭാര്യ അറിയരുത്, കാർട്ടൂണ്‍ വേഷത്തിലെത്തി യുവാവ്, കാരണമുണ്ട്

കുറ്റവാളി ആണോ അല്ലയോ എന്നത് സംബന്ധിച്ച് ഇനിയും വിചാരണ നടക്കേണ്ടതുണ്ട്. അതിനൊക്കെ കുറച്ചൂകൂടെ സമയം എടുക്കും. ധാരാളം സാക്ഷികളെ വിസ്തരിക്കാനുണ്ട്. സാക്ഷികളുടെ പട്ടികയൊക്കെ പ്രോസിക്യൂഷന്‍ കോടതിയില്‍ കൊടുത്തിട്ടുണ്ട്. പത്താം തിയതി കേസിന്റെ വിസ്താരം വീണ്ടും ആരംഭിക്കും. രഹസ്യ വിചാരണയാണ് നടക്കുകയെന്നും അഡ്വ. ടിബി മിനി വ്യക്തമാക്കുന്നു.

രഹസ്യവിചാരണയാണെങ്കിലും കുറച്ചുകൂടെ ജാഗ്രത നമ്മുടെ ഭാഗത്ത് നിന്നുമുണ്ട്. പഴയത് പോലെ ആയിരിക്കില്ല. തീർച്ചയായും ഇതിന് ചുറ്റും എല്ലാവരുടേയും കണ്ണുണ്ടാവും. സാക്ഷികള്‍ വന്ന് കൃത്യമായ മൊഴികള്‍ നല്‍കുന്ന ഒരു സാഹചര്യം ഉണ്ടാവണം. ഫെയർ ആയിട്ടുള്ള ഒരു വിചാരണയാണ് നടക്കേണ്ടത്. കുറ്റവാളിയാണോ അല്ലോയെ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്. അവിടെ നമ്മുടെ ഒരു തരത്തിലുള്ള കൈ കടത്തലും സാധ്യമാവാന്‍ പാടില്ല.
കുബേര വിഗ്രഹം വീട്ടിലുണ്ട്; പക്ഷെ ശരിയായ ദിശയിലാണോ വെച്ചിരിക്കുന്നത്, വാസ്തുവിദ്യ പ്രകാരം അറിയേണ്ടത്

ഫെയർ ആയിട്ടുള്ള വിചാരണ നടക്കണം. സാക്ഷികളെ പണവും പവറും ഉപയോഗിച്ച് സ്വാധീനിച്ച് കൂറുമാറ്റുന്ന സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ സർക്കാറിന്റെ ഭാഗത്ത് നിന്നും ജൂഡീഷ്യറിയുടെ ഭാഗത്ത് നിന്നും കൃത്യമായ നിലപാടുകള്‍ ഉണ്ടാവണം. ഇതിനുള്ള ശ്രമങ്ങള്‍ പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്നും പ്രതീക്ഷിക്കാമെന്നും ടിബി മിനി പറയുന്നു.

ഒരുപാട് സാക്ഷികളെ വിസ്തരിക്കുക എന്നുള്ളതല്ല, കറക്ടായ സാക്ഷികളെ വിസ്തരിക്കുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. നൂറിലേറെ സാക്ഷികള്‍ ഉണ്ടെങ്കിലും 39 സാക്ഷികള്‍ മതി എന്നതിലേക്ക് തീരുമാനിച്ച്, ഇവർ കൃത്യമായ രീതിയില്‍ കാര്യങ്ങള്‍ പറയുന്നതിലേക്ക് കൊണ്ടുപോയി ശരിയായ രീതിയില്‍ വിചാരണ നടത്തുന്നതുമാണ് നല്ല ഒരു നടപടിക്രമം എന്ന് കരുതുന്നയാളാണ് ഞാന്‍.

കൂടുതല്‍ സാക്ഷികളുണ്ടെങ്കില്‍ കേസ് ഗംഭീരമാവും എന്നില്ല. ശരിയായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുന്നതിന് വേണ്ടിയുള്ള സാഹചര്യം പ്രോസിക്യൂഷന് ഉണ്ടാവണം. അത് നടക്കേണ്ടെയെന്നാണ് ആഗ്രഹിക്കുന്നതെന്നും ടിബി മിനി ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് കൂട്ടിച്ചേർക്കുന്നു.

അതേസമയം, ആദ്യം വിസ്തരിക്കേണ്ട 39 സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറിയിട്ടുണ്ട് ചർച്ചയുടെ അവതാരകനായ നികേഷ് കുമാറും വ്യക്തമാക്കി. പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാർ, ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജു വാര്യർ തുടങ്ങിയവരും ഈ പട്ടികയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.