ശ്രീജിത്തിനെ മാറ്റിയ ശേഷം ദിലീപ് കേസ് മരവിച്ചു; പിണറായി ഉത്തരം പറയേണ്ടി വരുമെന്ന് അഡ്വ അജകുമാര്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വലിയ അട്ടിമറികളാണ് നടക്കുന്നതെന്ന് അഡ്വ അജകുമാര്‍. കേസില്‍ ആദ്യത്തെ കുറ്റപത്രം വന്നപ്പോഴുണ്ടായ കാരണം വെച്ച് ഈ കേസ് അവസാനിപ്പിക്കാന്‍ തീവ്ര ശ്രമം ദിലീപ് നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ അന്ന് കേസ് ഇല്ലാതാക്കാന്‍ നോക്കിയതിനെ മറികടന്ന് എത്രയോ മുന്നോട്ട് പോയിരുന്നു.
സ്വതന്ത്ര അന്വേഷണത്തിന് അന്ന് സഹായം നല്‍കിയത് പിണറായി വിജയനാണ്. അന്ന് അദ്ദേഹം ആഭ്യന്തര മന്ത്രി കൂടിയാണ്. അന്ന് പിണറായി എടുത്ത നിലപാടിനെ അഭിനന്ദിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയില്ല. കേസ് അട്ടിമറിക്കാന്‍ ഈ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്ന് അജകുമാര്‍ ആരോപിച്ചു. അതില്‍ സിപിഎമ്മിന് പങ്കുണ്ടെന്നും അദ്ദേഹം പറയുന്നു.

ഇന്ന് പിണറായി വിജയന്റെ അവസ്ഥ പറയാതിരിക്കുന്നതാണ് നല്ലത്. പിണറായി ഇന്ന് നോക്കുന്നത് 99ല്‍ നിന്ന് നൂറാക്കി സീറ്റ് ഉയര്‍ത്താനാണ്. അതിന് എന്തെങ്കിലുമൊക്കെ ചെയ്യാനാണ് നോക്കുന്നത്. പക്ഷേ ഇവിടെ ഒരു സഹോദരിയുടെ മാനത്തിന് വില പറയുന്ന അവസ്ഥയുണ്ടാവുന്നു. ആ കേസിലെ അട്ടിമറി നിയന്ത്രിക്കാന്‍ ഇവിടെ പിണറായി വിജയന് സാധിക്കുന്നില്ല. അദ്ദേഹം നിസ്സഹായനാണെന്ന് പറയാം. ഇനി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇതെല്ലാം നടക്കുന്നതെങ്കില്‍, ഇന്നല്ലെങ്കില്‍ നാളെ അദ്ദേഹം പൊതുസമൂഹത്തോട് മാപ്പുപറയേണ്ടി വരുമെന്നും അജകുമാര്‍ വ്യക്തമാക്കി. കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു കാര്യം ഉറപ്പാണ്, അന്വേഷണ ചുമതലയില്‍ നിന്ന് ശ്രീജിത്തിനെ മാറ്റിയ ശേഷം നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം മരവിച്ച് പോയിരിക്കുകയാണ്. അതിന് പ്രധാനമായും രണ്ട് കാര്യങ്ങളുണ്ട്. അഭിഭാഷകര്‍ ഈ കേസിന്റെ തെളിവ് നശിപ്പിക്കുന്നതിന് കൂട്ടുനില്‍ക്കുകയും, സുപ്രധാന പങ്കുവഹിക്കുകയും ചെയ്തു എന്നതാണ്. ഇവരെ ചോദ്യം ചെയ്യാനും ശ്രമം തുടങ്ങിയിരുന്നു. കേസെടുത്തതിന് പിന്നാലെ അഭിഭാഷകരുടെ സംഘടന വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. കേരളത്തിലെ രാഷ്ട്രീയ കൊലപാതക കേസുകളൊക്കെ ഈ അഭിഭാഷകനാണ് വാദിക്കുന്നത്. പല പ്രതികളും ഇന്ന് പുറത്ത് കിടക്കുന്നത് ഈ വക്കീല്‍ ഉള്ളത് കൊണ്ടാണ്.

പല നേതാക്കളും ഇന്ന് പുറത്ത് നിന്നുള്ളത് ഈ അഭിഭാഷകന് കാരണമാണ്. ഇപ്പോള്‍ സാക്ഷികളെ തന്നെ വിഴുങ്ങുന്ന കാലമാണ്. പല കേസുകളും ഇല്ലാതാകുന്നത് ഈ സാക്ഷികളെ വിഴുങ്ങിയാണ്. നിയമം രാഷ്ട്രപതിക്കായാലും പ്രധാനമന്ത്രിക്കായാലും വരെ ഒരേ പോലെയാണ്. എന്നാല്‍ ഇവിടെ കേസ് മരവിപ്പിച്ചിരിക്കുകയാണ്. ചില വ്യക്തികള്‍ക്കെതിരെ അന്വേഷണം തിരിയുന്നു എന്ന് കണ്ടാണ് ഈ അട്ടിമറി നടന്നിരിക്കുന്നത്. അതിജീവിതയുടെ വിവരങ്ങളുള്ള മെമ്മറി കാര്‍ഡ് അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതി പറഞ്ഞതാണ്. എന്നാല്‍ അതില്‍ പോലും അക്സസ് നടന്നു. സയന്റിഫിക് വിദഗ്ധര്‍ തന്നെ പറഞ്ഞു. എന്നാല്‍ കോടതി ഇത് പരിഗണിച്ചില്ല. ആ റിപ്പോര്‍ട്ട് കൂടി പരിശോധിക്കാതെ, അന്വേഷണത്തിന് പോലും ഉത്തരവിടാന്‍ കോടതി തയ്യാറായില്ലെന്നും അജകുമാര്‍ പറഞ്ഞു.

പിന്നീട് പുനരന്വേഷണത്തിന്റെ ഭാഗമായി അക്കാര്യങ്ങളൊക്കെ പുറത്തുവന്നു. ആ റിപ്പോര്‍ട്ട് സീസ് ചെയ്യേണ്ട ബാധ്യത പോലീസിനുണ്ടായി. അത് പോലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതില്‍ തെളിവില്‍ കൃത്രിമത്വം കാണിച്ചോ എന്നൊക്കെ പരിശോധിക്കാനുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം വേണമായിരുന്നു. എങ്കില്‍ മാത്രമേ സത്യം ബോധ്യപ്പെടൂ. പക്ഷേ ആ അന്വേഷണം നടന്നാല്‍ വലിയ വിഗ്രഹങ്ങള്‍ പലതും തകര്‍ന്ന് വീഴും. അപ്പോള്‍ അതും കൂടി ചേര്‍ത്ത് ഈ കേസ് മരവിപ്പിക്കുക എന്നതാണ് ഈ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്ന കാര്യം. അക്കാര്യത്തില്‍ തനിക്ക് സംശയങ്ങളുണ്ടെന്നും അജകുമാര്‍ പറഞ്ഞു.

മുപ്പതാം തിയതിക്ക് മുമ്പ് ഈ കേസില്‍ കുറ്റപത്രം നല്ല രീതിയില്‍ സമര്‍പ്പിക്കാന്‍ പറ്റില്ല. പ്രോസിക്യൂഷന് തന്നെ ഇക്കാര്യത്തിലൊരു ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ സമയമാണ് ആവശ്യപ്പെടുന്നത്. ആ ഹര്‍ജി യാതൊരു താല്പര്യവുമില്ലാതെ ഹൈക്കോടതിയില്‍ നില്‍ക്കുകയാണ്. ഡിജിപി അടക്കമുള്ളവര്‍ക്ക് കേസില്‍ താല്പര്യം നഷ്ടപ്പെട്ടു എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ഈ പ്രതിസന്ധിയും ഈ കേസ് തരണം ചെയ്യും. അതിനുള്ള എന്തെങ്കിലും നടപടി ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷ. ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ സത്യത്തിനൊപ്പം നിന്നാല്‍ കേസ് തെളിയിക്കാം. ആര്‍ക്ക് എന്ത് പറ്റിയാലും നമുക്കും കിട്ടണം പണം എന്ന ലൈന്‍ ഈ സര്‍ക്കാര്‍ മാറ്റണം. സ്വതന്ത്ര അന്വേഷണം വേണം. കുറ്റവാളികളെന്ന് സംശയിക്കുന്നവര്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറണമെന്നും അജകുമാര്‍ പറഞ്ഞു.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications