കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കേസില്‍ അടുത്ത നീക്കം; കാവ്യയെയും മഞ്ജുവിനെയും വീണ്ടും ചോദ്യം ചെയ്യും, വില്ലന്‍ ആ ഓഡിയോ

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ നാല് മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികള്‍ പോലീസ് വിശദമായി അവലോകനം ചെയ്തു. കാവ്യയുടെ മൊഴികള്‍ വിശ്വാസ യോഗ്യമല്ല എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വളരെ വ്യക്തമായ തെളിവ് ലഭിച്ച കാര്യങ്ങള്‍ പോലും കാവ്യ നിഷേധിച്ചതാണ് അന്വേഷണ സംഘത്തിന് വേഗത്തില്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ പ്രേരിപ്പിക്കുന്നത്.

ഈ സാഹചര്യത്തില്‍ കാവ്യമാധവനെ വീണ്ടും ചോദ്യം ചെയ്യും. വെള്ളിയാഴ്ച ചോദ്യം ചെയ്യാനാണ് സാധ്യത. ഇതുസംബന്ധിച്ച് ഇന്ന് ചേരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമെടുക്കും. മാത്രമല്ല, ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാനും അന്വേഷണ സംഘം ആലോചിക്കുന്നു. വിശദമായ വിവരങ്ങള്‍ ഇങ്ങനെ...

മറ്റൊരുവള്‍ കൂടി വിവാഹിതയായി; ചിത്രങ്ങള്‍ പങ്കുവച്ച് അഹാന, ഞങ്ങള്‍ കാത്തിരിക്കുന്നുവെന്ന് ആരാധകര്‍

1

തിങ്കളാഴ്ച കാവ്യമാധവനെ നാലര മണിക്കൂറാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. വളരെ വ്യക്തമായ തെളിവ് അന്വേഷണ സംഘത്തിന്റെ പക്കലുള്ള വിഷയത്തില്‍ പോലും കാവ്യ അറിയില്ല, നിഷേധിക്കുന്നു എന്ന മറുപടിയാണ് നല്‍കിയത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ നിരത്തിയാകും അടുത്ത ചോദ്യം ചെയ്യല്‍.

2

കേസില്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ കാവ്യയ്‌ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. എന്നാല്‍ ആലുവയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്താല്‍ മതി എന്ന് കാവ്യ നിര്‍ബന്ധം കാണിച്ചതിനെ തുടര്‍ന്ന് അത് സാധിച്ചില്ല. ഈ സാഹചര്യത്തില്‍ അടുത്ത ചോദ്യം ചെയ്യല്‍ ഒരുപക്ഷേ, ആലുവയിലെ വീട്ടിലായിയിരിക്കില്ല. കാവ്യ വിസമ്മതിച്ചാല്‍ ബാലചന്ദ്ര കുമാറിനെ ആലുവയിലെ വീട്ടിലെത്തിക്കും.

3

കാവ്യയ്‌ക്കെതിരായ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ശബ്ദരേഖ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. നടി ആക്രമിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച് മുന്‍ അറിവ് തനിക്കില്ലായിരുന്നു എന്നാണ് കാവ്യ പറഞ്ഞത്. എന്നാല്‍ അന്വേഷണ സംഘത്തിന് ലഭിച്ച ശബ്ദ രേഖ ഇതിന് വിരുദ്ധമാണ്. ഈ സാഹചര്യത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യുന്നത്.

4

വീട്ടില്‍ ചോദ്യം ചെയ്താല്‍ മതിയെന്ന കാവ്യയുടെ നിര്‍ബന്ധം പോലീസ് അംഗീകരിക്കുന്നത് അവര്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് എന്നതു കൊണ്ടാണ്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനുള്ള സാധ്യതയുമുണ്ട്. ഇക്കാര്യം പോലീസ് പരിശോധിക്കുകയാണ്. പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ കാവ്യയെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിക്കാന്‍ പോലീസിന് സാധിക്കും.

5

അതേസമയം, പനമ്പിള്ളി നഗറിലെ സ്വകാര്യ ബാങ്കിന്റെ ലോക്കര്‍ പോലീസ് പരിശോധിച്ചത് നടി ആക്രമിക്കപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു. ദിലീപിന്റെ നിര്‍ദേശ പ്രകാരം കാവ്യയുടെ പേരില്‍ തുറന്ന ലോക്കറാണ് പരിശോധിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് ഈ ലോക്കര്‍ തുറന്നത്. ചൊവ്വാഴ്ച രണ്ടു ഘട്ടങ്ങളായിട്ടായിരുന്നു പരിശോധന.

6

മഞ്ജുവാര്യരില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. കേസില്‍ സാക്ഷിപ്പട്ടകയിലുള്ള വ്യക്തിയാണ് മഞ്ജുവാര്യര്‍. ഇവരുടെ കുടുംബപരമായ കാര്യങ്ങളാണ് ഇത്രയും വിവാദങ്ങളിലേക്ക് നയിച്ചത് എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. അടുത്തിടെ ഹോട്ടലില്‍ വച്ച് മഞ്ജുവാര്യരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. കാവ്യയില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ വ്യക്തത വരുത്താനാണ് മഞ്ജുവിനെ ഇനിയും പോലീസ് സമീപിക്കുന്നത്.

7

ഈ മാസം 31 വരെയാണ് അന്വേഷണ സംഘത്തിന് കോടതി അനുവദിച്ച സമയം. ലഭ്യമായ പുതിയ തെളിവുകള്‍ വച്ച് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണ് സാധ്യത. അന്വേഷണ സംഘം ഇന്ന് യോഗം ചേര്‍ന്ന് അടുത്ത നീക്കം എങ്ങനെയാകണമെന്ന് തീരുമാനിക്കും. ശേഷം എല്ലാ തെളിവുകളും കോര്‍ത്തിണക്കിയാകും അനുബന്ധ കുറ്റപത്രം തയ്യാറാക്കുക.

Recommended Video

cmsvideo
ചോദ്യം ചെയ്യലില്‍ ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍, കാവ്യ പ്രതിയാകുമോ

English summary
Dileep Actress Case: Police will be Question Kavya Madhavan and Manju Warrier Again
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X