അക്കാര്യത്തില്‍ ദിലീപ് കുറ്റക്കാരനാണെന്ന് പലർക്കും പറയാന്‍ സാധിക്കും: തുറന്നടിച്ച് പ്രകാശ് ബാരെ
കൊച്ചി: കേസ് പിന്‍വലിക്കാനുള്ള ദിലിപിന്റെ ഹർജിയില്‍ കക്ഷി ചേരാനുള്ള അതിജീവിതയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സംവിധായകന്‍ പ്രകാശ് ബാരെ. കഴിഞ്ഞ അഞ്ച് വർഷമായി ഒരു അജ്ഞാതവാസത്തിലായിരുന്നു ആക്രമിക്കപ്പെട്ട ഈ പെണ്‍കുട്ടി. കുറ്റാരോപിതനായ ആളാവട്ടെ ഈ കാലയളവില്‍ പത്തോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. പെണ്‍ക്കുട്ടിയെ പുർണ്ണമായും തമസ്കരിച്ചിരിക്കുകയായിരുന്നു.
ഇതുപോലൊരു അക്രമം ഉണ്ടായികഴിഞ്ഞാല്‍ കരഞ്ഞ് മൂക്ക് പിഴിഞ്ഞ് ഒരു മൂലയ്ക്ക് ഇരിക്കണം എന്നുള്ളതാണ് നമ്മുടെ സമൂഹത്തിന്റെയൊക്കെ ഒരു വിചാരം. ഏകദേശം അഞ്ചു വർഷത്തോളും ആരേയും ഫെയ്സ് ചെയ്യാതെ അവർ മാറി നില്‍ക്കുകയുമായിരുന്നുവെന്നും പ്രകാശ് ബാരെ പറയുന്നു. 24 ന്യൂസ് ചാനലിന്റ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാറും പൊലീസുമൊക്കെ നീതി കൊണ്ടുവന്നുതരും എന്നുള്ളതായിരുന്നു. എന്നാല്‍ ഇത് തനിക്ക് വേണ്ടി മാത്രമുള്ളതല്ല, വരുന്ന തലമുറയ്ക്ക് വേണ്ടി കൂടി നേടിയെടുക്കേണ്ട കാര്യമാണ് എന്നുള്ള തിരിച്ചറിവിലാണ് പോരാട്ടത്തിന് ആ കൂട്ടി തന്നെ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. അത് വളരെ സ്വാഗതാർഹമായ കാര്യമാണ്- പ്രകാശ് ബാരെ വ്യക്തമാക്കുന്നു.

വിചരാണ തടസ്സപ്പെടുത്താന്‍ എന്തിനാണ് ദിലീപ് ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചതാണ് ആശ്വാസകരമായ കാര്യം. ദിലീപ് കുറ്റക്കാരനാണെന്ന് നമുക്ക് ഇപ്പോള്‍ പറയാന്‍ സാധിക്കില്ല. കഴിഞ്ഞ അഞ്ച് വർഷത്തെ കാര്യം നോക്കിയാല്‍ ആള്‍ക്കാർക്ക് പല സംശയങ്ങളും ഉണ്ടാവും. അത് ഏറിവരുന്നുമുണ്ടാവും. എന്നാല്‍ കോടതിയും നിയമവ്യവസ്ഥയും ഉള്ള ഒരു നാട്ടില്‍ നിന്ന് അദ്ദേഹം തന്നെയാണ് ഇത് ചെയ്തതെന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല.

എന്നാല്‍ ഈ വിചാരണയും അന്വേഷണവുമൊക്കെ തടസ്സപ്പെടുത്താനായിട്ട് നിരന്തരം ദിലീപ് ശ്രമിച്ചുക്കൊണ്ടിരിക്കുന്നതാണ് നമുക്ക് കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് കാണാന്‍ സാധിക്കുന്നത്. അക്കാര്യത്തില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് നമ്മളില്‍ പലർക്കും പറയാന്‍ സാധിക്കും. അവസാനം ഇന്ന് കോടതി കൂടെ അത് ആവർത്തിച്ചിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ആദ്യമൊക്കെ ഇതുപോലുള്ള സംഭവത്തില്‍ ഞാന്‍ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാറേയുണ്ടായിരുന്നില്ല. താരസംഘടനയായ എ എം എം എ എന്തുകൊണ്ടാണ് നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഈ പെണ്‍കുട്ടിയെ പിന്തുണയ്ക്കാത്തത് എന്ന് തുടങ്ങിയ വിഷയങ്ങളായിരുന്നു ഞാന്‍ സംസാരിച്ചിരുന്നത്.

എ എം എം എ സംഘടിപ്പിച്ച ആദ്യത്തെ യോഗത്തില്‍ ഇദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു ഇതൊരു ഷോക്കിങ് ആണ് കുറ്റക്കാരനെ കണ്ടുപിടിക്കണമെന്നൊക്കെ. എന്നാല്‍ ആ കുട്ടിയെ പോലും സംശയത്തിന്റെ നിഴലില്‍ നിർത്തുന്ന കാര്യമാണ് പിന്നീട് നാം കണ്ടത്. പുറത്താക്കിയ എ എം എം എയെക്കൊണ്ട് തിരിച്ചെടുപ്പിച്ചിട്ട് സംഘടന വരിഞ്ഞ് കെട്ടി ഒരു മൂലയ്ക്കിരുത്തി.

കഴിഞ്ഞ അഞ്ച് വർഷമായി താരസംഘടന എവിടെയെന്ന് പോലും നമ്മള്‍ കണ്ടിട്ടില്ല. ഒരോ വർഷവും കോടിക്കണക്കിന് രൂപയുടെ മാമാങ്കം നടത്തുന്നവർ പെണ്‍കുട്ടിയുടെ കൂടെ നില്‍ക്കുകയെന്ന അഞ്ച് വർഷത്തെ ദൌത്യത്തില്‍ നിന്നും പുറകോട്ട് പോവേണ്ടി വരുന്ന ദയനീയമായ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇതോടൊപ്പം തന്നെയാണ് മാധ്യമങ്ങള്‍ക്കെതിരെ കേസ് വരുന്നത്. സാക്ഷികളെ കൂറുമാറ്റുന്നു. ഒരു സാക്ഷിയെ എങ്ങനെയാണ് സമ്മർദത്തിലാക്കി സ്വാധീനിക്കാന്‍ ശ്രമിച്ചതെന്ന് എനിക്ക് വ്യക്തിപരമായ അറിയാമെന്നും പ്രകാശ് ബാരെ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications