Get Updates
Get notified of breaking news, exclusive insights, and must-see stories!

പൾസർ സുനി കാവ്യയുടെ ഡ്രൈവറായിരുന്നുവെങ്കിൽ അക്കാര്യം തെളിയിക്കുക എളുപ്പം; അഡ്വ അജകുമാർ

തിരുവനന്തപുരം; നടി ആക്രമിക്കപ്പെട്ട കേസിൽ നേരത്തേ നടി കാവ്യ മാധവനെ പ്രതിയാക്കാൻ സാധിക്കാതിരുന്നത് അവരെ ബന്ധിപ്പിക്കുന്ന തെളിവുകൾ മനപ്പൂർവ്വം പ്രതികൾ തന്നെ ഒളിപ്പുവെച്ചത് കൊണ്ടായിരിക്കാമെന്ന് അഡ്വ അജകുമാർ. ആദ്യ അന്വേഷണത്തിൽ ഒരു പ്രതിയെ കുറിച്ച് അറിവ് കിട്ടിയില്ല എന്നത് കൊണ്ട് രണ്ടാം അന്വേഷണത്തിൽ അവരെ പ്രതിയാക്കുന്നതിന് തടയസമാകില്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആളുകളെ പ്രതി ചേർക്കുന്നത്. കേസന്വേഷണത്തിനും വിചാരണയ്ക്കും കൃത്യമായ സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു .റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുവോ'; കിടിലൻ ലുക്കിൽ കിടിലൻ ഫോട്ടോ..റിമയ്ക്ക് പിന്തുണയുമായി അഭയ ഹരൺമയി

1

അഡ്വ അജകുമാറിന്റെ വാക്കുകളിലേക്ക്- കേസിന്റെ ഉത്ഭവം എന്ന് പറയുന്നത് സെക്ഷ്വൽ ഇൻഡിസിപ്ലിൻ ആക്ടാണ്. ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയുമായി വിവാഹത്തിന് മുൻപ് അദ്ദേഹത്തിന് ഉണ്ടായ ബന്ധത്തെ കുറിച്ച് അന്നത്തെ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അതിജീവിത വിവരം നൽകിയെന്നതാണ് കുറ്റത്തിന്റെ പിന്നിലെ മോട്ടീവ് എന്നാണ് കേസ്. അന്ന് കേസിൽ ദിലീപിന്റെ ഇപ്പോഴത്തെ ഭാര്യയെ പ്രതിയാക്കാൻ കഴിയാതിരുന്നത് അവരെ ബന്ധിപ്പിക്കുന്ന തെളിവുകൾ മനപ്പൂർവ്വം പ്രതികൾ തന്നെ ഒളിപ്പുവെച്ചു എന്നതാണ്.

2

ദിലീപ് പറഞ്ഞത് ചിലരെ രക്ഷിക്കാൻ വേണ്ടി ഞാനത് ചെയ്തുവെന്നാണ്. നേരത്തേ താൻ പറഞ്ഞിരുന്നു ഈ കേസിൽ ഒരു സ്ത്രീ സാന്നിധ്യം കാണാമെന്ന്. ഇപ്പോൾ അത് തെളിവിലേക്ക് വന്നിരിക്കുകയാണ്. കേസിലെ പ്രധാന പ്രതിയായ പൾസർ സുനി കാവ്യയുടെ ഡ്രൈവറായിരുന്നുവെങ്കിൽ പ്രതിയുമായിട്ടുള്ള ബന്ധം വളരെ എളുപ്പത്തിൽ തന്നെ പോലീസിന് തെളിയിക്കാൻ സാധിക്കും.ഏത് ഘട്ടത്തിലാണ് എട്ടാം പ്രതിയായ ദിലീപ് ചേർന്നതെന്ന് കണ്ടെത്താൻ സാധിക്കും.

3

ആദ്യ അന്വേഷണത്തിൽ ഒരു പ്രതിയെ കുറിച്ച് അറിവ് കിട്ടിയില്ല എന്നത് കൊണ്ട് രണ്ടാം അന്വേഷണത്തിൽ അവരെ പ്രതിയാക്കുന്നതിന് തടയസമാകില്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ആളുകളെ പ്രതി ചേർക്കുന്നത്. കേസന്വേഷണത്തിനും വിചാരണയ്ക്കും കൃത്യമായ സമയം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

4

നിലവിൽ ഹൈക്കോടതി അനുവദിച്ച സമയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഇപ്പോൾ നടക്കുന്നത്. അന്വേഷണത്തിന് കൂടുതൽ സമയം വേണെമെങ്കിൽ അക്കാര്യം ഹൈക്കോടതിക്ക് ബോധ്യപ്പെടണം. അന്വേഷണ പുരോഗതി റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത് ഇതിന്റെ ഭാഗമായാണെന്നും അഡ്വ അജകുമാർ പറഞ്ഞു.

5

അതേസമയം വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റി നടി ആക്രമിക്കപ്പെട്ട കേസിന് കൂടുതൽ സമയം ഹൈക്കോടതി അനുവദിക്കേണ്ടതുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത റിട്ട എസ് ജോർജ് ജോസഫ് പറഞ്ഞു. കേസിൽ ദിലീപിന്റെ ഭാര്യയായ കാവ്യയെ ഉടൻ ചോദ്യം ചെയ്യേണ്ടി വരും. നിലവിൽ നിരവധി തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കാവ്യയെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്.

6

നിർണായകമായ വിവരങ്ങളാണ് ഇപ്പോൾ ലഭിച്ചിരുക്കുന്നത്. നേരത്തേ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ പ്രതി കണ്ടിട്ടില്ല, പ്രതിയുടെ കൈയ്യിൽ വന്നിട്ടില്ല എന്നാണ് മനസിലാക്കിയിരുന്നത്. എന്നാൽ ദൃശ്യങ്ങൾ യഥേഷ്ടം ദിലീപിന്റെ വക്കീലായ സുജേഷ് മേനോനും ദിലീപും കണ്ടതായിട്ടുള്ള സംഭാഷണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേസിൽ ഓരോ ദിവസവും പുതിയ തെളിവുകൾ പുറത്തുവരികയാണ്.

7

കേസിൽ കാര്യമായ പങ്ക് ദിലീപിന്റെ അഭിഭാഷകർക്ക് ഉണ്ടെന്നും വ്യക്തമായി കൊണ്ടിരിക്കുകയാണ്. നേരത്തേ നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ വെറും 50 ശതമാനം തെളിവ് മാത്രമേ കോടതിയിൽ സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടുണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ തെളിവുകൾ മലപോലെ കിടക്കുകയാണ്.
കോടതിയെ സംശയമുനയിൽ നിർത്തുന്ന കാര്യങ്ങൾ ഉൾപ്പെടെ ഇപ്പോൾ പുറത്തുവരുന്നുണ്ട്.ഈ കേസ് ഇന്ത്യയില്‍ വളരെ വിരളമാണ്,കോടതിയുടെ ഇമേജ് കളയുന്ന ഒരു പ്രവൃത്തിയിലേക്ക് പോവരുതെന്ന് ഉറപ്പാക്കണമെന്നും ജോർജ് ജോസഫ് പറഞ്ഞു.

Recommended Video

cmsvideo
    ദിലീപ് റേപ്പ് കൊട്ടേഷൻ കൊടുത്തിട്ടില്ല വെളിപ്പെടുത്തലുമായി ജിഷയുടെ അമ്മ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+