Get Updates
Get notified of breaking news, exclusive insights, and must-see stories!

'നടിയുടെ പൊട്ടിക്കരച്ചിൽ.. അന്ന് രാത്രി പിടി ഉറങ്ങിയില്ല';നടി ആക്രമിക്കപ്പെട്ട രാത്രിയെ കുറിച്ച് ഉമ തോമസ്

കൊച്ചി; നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി പി ടി തോമസ് അസ്വസ്ഥനായിരുന്നുവെന്ന് ഭാര്യ ഉമ തോമസ്. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് സഹിക്കാൻ കഴിയുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും ഉമ പറഞ്ഞു. അച്ഛനെ പോലെയാണ് പി ടിയെന്നും അദ്ദേഹത്തിൻറെ വാക്കുകൾ കരുത്തായിരുന്നുവെന്നും നടി പറഞ്ഞിട്ടുണ്ടെന്നും ഉമ പറഞ്ഞു. മീഡിയ വൺ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉമ തോമസിന്റ വാക്കുകൾ.

'വേഷം കെട്ടില്ലാത്ത മഞ്ജു , കണ്ണു തള്ളി പോകുന്ന ലുക്ക്.. ചിരിയും'; വീണ്ടും ഞെട്ടിച്ച് മഞ്ജു വാര്യർ

1


ഉമ തോമസ് അഭിമുഖത്തിൽ പറഞ്ഞത് വായിക്കാം- നടി ആക്രമിക്കപ്പെട്ട രാത്രി പിടി തോമസ് ഉറങ്ങിയിട്ടില്ല. അദ്ദേഹം വീട്ടിൽ വന്ന് കിടന്ന ശേഷം പെട്ടെന്ന് എഴുന്നേറ്റ് പോകുകയായിരുന്നു. അതുകഴിഞ്ഞ് അദ്ദേഹം വീട്ടിൽ പുലർച്ചെയോടെയാണ് തിരിച്ചെത്തിയത്. അപ്പോൾ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു. ആ പെൺകുട്ടിയുടെ കരച്ചിൽ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല, ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞു.

2

ആ സംഭവത്തിന് ശേഷം പെൺകുട്ടി എന്നെ വിളിച്ചിരുന്നു. പിടിയുടെ പിന്തുണയുണ്ടായത് കൊണ്ടാണ് തനിക്ക് കേസുമായി മുന്നോട്ട് പോകാൻ സാധിച്ചതെന്നാണ് അവർ പറഞ്ഞത്. സത്യം എന്നായാലും വിജയിക്കും. പോലീസ് മൊഴിയെടുത്തപ്പോഴെല്ലാം ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്. ആ സമയത്തൊക്കെ ഒരച്ഛനെ പോലെ പിടി തോമസ് പറഞ്ഞ വാക്കുകളാണ് തനിക്ക് ഊർജം പകർന്നത്. അതുകൊണ്ടാണ് താൻ പിടിച്ച് നിന്നതെന്നും പെൺകുട്ടി പറഞ്ഞിരുന്നു.

3


പിടി തോമസിന് വയ്യാതിരുന്നത് താൻ അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞിരുന്നേൽ താൻ തീർച്ചയായും വന്നിരുന്നേനേയെന്നും നടി പറഞ്ഞിരുന്നു. താൻ ഇടക്ക് അദ്ദേഹത്തെ കാണാൻ വരാതിരുന്നത് സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന ആരോപണം ഉയർന്നാലോയെന്ന ഭയം കൊണ്ടാണെന്നും ഉമ തോമസ് പറഞ്ഞു.

4

നടി ആക്രമിക്കപ്പെട്ട ദിവസം ആക്രമത്തിന് ഇരയായ നടി നടൻ ലാലിന്റെ വീട്ടിലേക്കായിരുന്നു പോയത്. അന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫിനൊപ്പം തൃക്കാക്കര എം എൽ എ എന്ന നിലയില്‍ പിടി തോമസും വിവരമറിഞ്ഞ് ലാലിന്റെ വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന് കേസിൽ പിടി തോമസിനെ സാക്ഷി ചേർത്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴി കൊടുക്കരുതെന്ന് പലരും പറഞ്ഞിരുന്നുവെന്നും മനസാക്ഷിയുടെ നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ് താൻ പ്രവർത്തിക്കുന്നതെന്നും ഒരിക്കൽ പിടി തോമസ് വ്യക്തമാക്കിയിരുന്നു.

5


പല തവണ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉമ തോമസ് കുറ്റപ്പെടുത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിലൂടെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പി ടി തോമസ് ഉണ്ടായിരുന്നെങ്കില്‍ ഇതിനെതിരെ ശക്തമായി നിലപാടെടുത്തേനെയെന്നും ഉമാ തോമസ് പറഞ്ഞിരുന്നു.

6


അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം പുരോഗമിക്കവേ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. കേസിൽ ഇനിയും 12 ഓളം പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസിന്റെ നിലപാട്. നടിയും ദിലീപിന്റെ ഭാര്യയായ കാവ്യാ മാധവനേയും ഉൾപ്പെടെയാണ് പോലീസ് ചോദ്യം ചെയ്യുക. മൊഴി മാറ്റിയ സാക്ഷിയായ സാഗര്‍ വിന്‍സന്റിനെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചിട്ടുണ്ട്.

7


കേസിലെ മുഖ്യ സാക്ഷിയാണ് സാഗർ വിൻസെന്റ്. നടിക്കെതിരെ ആക്രമണം നടക്കുമ്പോള്‍ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നുസാഗർ. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തി ഒരു കവര്‍ കൈമാറുന്നത് താൻ കണ്ടിരുന്നുവെന്നായിരുന്നു സാഗർ ആദ്യം നൽകിയ മൊഴി.പിന്നീട് ഇയാൾ മൊഴി മാറ്റിയിരുന്നു.

Recommended Video

cmsvideo
    നടിയുടെ പൊട്ടിക്കരച്ചില്‍ പിടി തോമസിന് സഹിക്കാനായില്ല, ഉമയുടെ വാക്കുകള്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+