നടിയെ ആക്രമിച്ച കേസ്;'ആ രണ്ട് പേരെ വീണ്ടും വിസ്തരിക്കണം',പൾസർ സുനി സുപ്രീം കോടതിയിൽ..ലക്ഷ്യമെന്ത്?
നടി ആക്രമണക്കേസിൽ അന്തിമ വാദം പുരോഗമിക്കുന്നതിനിടെ തിരക്കിട്ട നീക്കവുമായി കേസിലെ ഒന്നാം പ്രതി പൾസർ സുനി. കേസിൽ നേരത്തേ വിസ്തരിച്ച രണ്ട് പേരെ വിസ്തരിക്കാൻ അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് സുനി. കേസിൽ ഏറെ നിർണായകമാണ് ഇരുവരേടേയും മൊഴിയെന്നാണ് സുനി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്.
സാമ്പിളുകൾ പരിശോധച്ച ഡോക്ടർ, ഫോറൻസിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടർ എന്നിവരെ തിരികെ വിളിച്ച് വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവുമായാണ് സുനി സുപ്രീം കോടതിയെ സമീപിച്ചത്. ഈ രണ്ട് സാക്ഷികളും തന്നെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഇരുവരും എന്ന് സുനി പറയുന്നു. മുൻപ് ഇരുവരേയും വിസ്തരിച്ച സമയത്ത് താൻ ജയിലിലായിരുന്നുവെന്നാണ് സുനിയുടെ വാദം.

നേരത്തേ ഇതേ ആവശ്യമുന്നയിച്ച് സുനി വിചാരണ കോടതിയേയും ഹൈക്കോടതിയേയും സമീപിച്ചിരുന്നു. എന്നാൽ ഇരുകോടതികളും ആവശ്യം തള്ളി. സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ട സാഹചര്യം ഇല്ലെന്നും സുനിയുടേത് ബാലിശമായ ആവശ്യമാണെന്നുമാണ് കോടതികൾ ചൂണ്ടിക്കാട്ടിയത്. ഇതോടെയാണ് വീണ്ടും സുനി സുപ്രീം കോടതിയെ സമീപിച്ചത്.
നടി കേസിലെ ഒന്നാം പ്രതിയാണ് പൾസർ സുനി. തൃശൂരിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രയിൽ ഓടുന്ന കാറിൽ വെച്ച് നടിയെ അതിക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി എന്നതാണ് സുനിക്ക് എതിരെയുള്ള കുറ്റം. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുറ്റം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ സുനി പിടിയിലായിരുന്നു. കോടതിയിൽ കീഴടങ്ങാനെത്തിയ സുനി പോലീസ് സമർത്ഥമായി പിടികൂടുകയായിരുന്നു.
കഴിഞ്ഞ ഏഴ് വർഷമായി ജയിലിൽ കഴിയുകയായിരുന്ന സുനി കഴിഞ്ഞ വർഷം സപ്റ്റംബറിലാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. ഏകദേശം പത്ത് തവണയോളം കോടതി കയറിയിറങ്ങിയ ശേഷമാണ് സുനിക്ക് ജാമ്യം ലഭിച്ചത്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും മാറി മാറി സുനി ഹർജികൾ നൽകിയരുന്നു. ലക്ഷങ്ങൾ വക്കീൽ ഫീസ് നൽകിയാണ് സുനി അഭിഭാഷകരെ നിയോഗിച്ചത്. ഒടുവിൽ സുപ്രീം കോടതിയാണ് സുനിക്ക് ജാമ്യം നൽകിയത്. കേസിൽ വർഷങ്ങളോളം വിചാരണ തടവുകാരനായി കഴിയുകയാണെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സുനി ജാമ്യം നേടിയത്. കർശന ജാമ്യ വ്യവസ്ഥയോടെയാണ് സുനി പുറത്തിറങ്ങിയത്.
ജയിലിന് പുറത്തിറങ്ങിയതോടെ സുനിയുുടെ ഓരോ നീക്കവും സസൂക്ഷ്മമം നിരീക്ഷിക്കപ്പെടുന്നുണ്ട്. കേസിന്റെ അന്തിമ വാദം നടക്കുന്നതിനിടെ സുനി നടത്തുന്ന ഓരോ നീക്കങ്ങളും അതീവ നിർണായകമാണെന്നാണ് കേസ് നിരീക്ഷിക്കുന്നവരുടെ വിലയിരുത്തൽ. കേസിൽ വീണ്ടും രണ്ട് പേരെ വിസ്തരിക്കണമെന്ന ആവശ്യത്തിലൂടെ സുനിയുടെ ലക്ഷ്യമെന്താണെന്ന ചോദ്യവും ശക്തമാണ്.












Click it and Unblock the Notifications