Get Updates
Get notified of breaking news, exclusive insights, and must-see stories!

'സ്മൃതി പറയുന്നത് കള്ളമാണ്, രാഹുല്‍ ഈശ്വർ പറയുന്നതാണ് സത്യം' എന്ന് രാഹുല്‍ ഈശ്വർ; ചർച്ചയില്‍ തർക്കം

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട മീഡിയ വണ്‍ ചർച്ചയ്ക്കിടെ ചാനല്‍ അവതാരകയുമായി ഏറ്റുമുട്ടി രാഹുല്‍ ഈശ്വർ. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ചോർന്നുവെന്ന വാദവുമായി ബന്ധപ്പെട്ടായിരുന്നു രാഹുല്‍ ഈശ്വർ അവതാര സ്മൃതി പരുത്തിക്കാടിനെതിരെ രംഗത്ത് വന്നത്. ദൃശ്യങ്ങളുടെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടെന്ന് തന്നെ ഫോറന്‍സിക് സയന്‍സ് ലാബ് റിപ്പോർട്ടറുടെ മൊഴിയുണ്ടെന്ന് സ്മൃതി വ്യക്തമാക്കിയപ്പോള്‍ അത് പച്ചക്കള്ളമാണെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാദം.

എഫ്എസ്എല്‍ റിപ്പോർട്ട് പ്രകാരം കൃത്രിമത്വം നടന്നിട്ടില്ലെന്നും ചോർന്നിട്ടില്ലെന്നും രാഹുല്‍ ആവർത്തിച്ചപ്പോള്‍ ഹാഷ് വാല്യൂ മാറിയെന്ന കാര്യം എഫ്എസ്എല്‍ റിപ്പോർട്ടില്‍ പറയുന്ന കാര്യം ചൂണ്ടിക്കാട്ടി സ്മൃതി വീണ്ടും രംഗത്ത് എത്തുകയായിരുന്നു.

സ്മൃതി പറയുന്നത് കള്ളമാണ്, രാഹുല്‍ ഈശ്വർ പറയുന്നതാണ് സത്യം

'സ്മൃതി പറയുന്നത് കള്ളമാണ്, രാഹുല്‍ ഈശ്വർ പറയുന്നതാണ് സത്യം' എന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ ഈശ്വർ തുടർന്ന് സ്മൃതിയുടെ വാദത്തെ പ്രതിരച്ചത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവാണ് മാറിയത്. ഇന്‍ഡിവിജുവല്‍ ഫയലിന്റെ ഹാഷ് വാല്യൂ മാറിയിട്ടില്ല. അങ്ങനെയാണെന്നും രാഹുല്‍ ഈശ്വർ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് വ്യക്തമാക്കുന്നു.

ഗ്ലാമറസ് മിറർ ചിത്രം പങ്കുവെച്ച് പ്രേക്ഷകരുടെ സ്വന്തം മീനാക്ഷി: ചിത്രം ഏറ്റെടുത്ത് ആരാധകർ

യഥാർത്ഥത്തില്‍ ഈ കേസ് ഒരു സ്ത്രീയുടെ പോരാട്ടമാണ്

യഥാർത്ഥത്തില്‍ ഈ കേസ് ഒരു സ്ത്രീയുടെ പോരാട്ടമാണ്. ഒരു ഉരുക്ക് വനിതയായ ജഡ്ജിയുടെ പോരാട്ടമാണ്. അപവാദങ്ങള്‍ കൊണ്ടും ഏഷണികള്‍കൊണ്ടും കിംവദന്തികള്‍ കൊണ്ടും വ്യാജ വാർത്തകളും ഗോസിപ്പുകളും കൊണ്ട് അവരെ തളർത്തിക്കളയാം എന്ന് ദിലീപ് വിരോധികള്‍ വിചാരിച്ചു. തന്റെ അച്ഛനേയും ഭർത്താവിനേയും വരെ നിങ്ങള്‍ ഇതിലേക്ക് വലിച്ചിഴച്ചുകൊണ്ടു വന്നു, ഇനി പന്ത്രണ്ട് വയസ്സുള്ള ഒരു മകള്‍ കൂടിയേ ബാക്കിയുള്ള എന്ന് പറഞ്ഞ ഒരു അമ്മ കൂടിയായ ജഡ്ജിയാണ് അവർ.

ആ സത്യസന്ധയായ ജഡ്ജിയുടെ മുന്നില്‍ എന്തൊക്കെ

ആ സത്യസന്ധയായ ജഡ്ജിയുടെ മുന്നില്‍ എന്തൊക്കെ കള്ളങ്ങള്‍ പറഞ്ഞിട്ടും, ബൈജു പൌലോസ് എന്തൊക്കെ നമ്പറിട്ടാലും പ്രോസിക്യൂഷന്‍ എന്തൊക്കെ നുണകള്‍ നിരത്തിയാലും ജയിക്കാന്‍ പോണില്ല. അതൊരു ഉരുക്ക് വനിതയുടെ, സ്ത്രീയുടെ ശക്തിയാണ്. ആ സ്ത്രീക്ക് നീതി ബോധം ഉള്ളതുകൊണ്ടാണ് ഈ കേസ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും രാഹുല്‍ ഈശ്വർ വ്യക്തമാക്കുന്നു.

വൈകാരികമായ നാടകം കാട്ടി ജയിക്കാനാണ് ഇവരുടെ ശ്രമം.

ദിലീപ് വിരോധികള്‍ പച്ചക്കള്ളങ്ങള്‍ പറയുകയാണ്. ആദ്യം കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കി, അത് നടന്നില്ല. ഇപ്പോള്‍ അർധ സത്യങ്ങള്‍ വെച്ച് സാധാരണ മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇപ്പോള്‍ എഫ് എസ് എല്‍ റിപ്പോർട്ട് വെളിയില്‍ വന്നിട്ടുണ്ട്. അത് നിങ്ങളൊന്ന് വായിച്ച് നോക്കണം. ഒരു ഉരുക്ക് വനിത അവിടെ ജഡ്ജിയായി ഇരിക്കുന്നത് കൊണ്ട് അവരുടെ മുന്നില്‍ ഇവർ പറയുന്ന കള്ളങ്ങളൊന്നും ഏശുന്നില്ല. വൈകാരികമായ നാടകം കാട്ടി ജയിക്കാനാണ് ഇവരുടെ ശ്രമം.

ദാവൂദ് ഇബ്രാഹീം കേസില്‍ ഇടപെട്ടു, ഗോല്‍ച്ചന്‍, 50 ലക്ഷം

എന്തൊക്കെയായിരുന്നു ഈ കേസില്‍ പറഞ്ഞതെന്ന് എല്ലാ മലയാളികളും ഓർക്കണം. ദാവൂദ് ഇബ്രാഹീം കേസില്‍ ഇടപെട്ടു, ഗോല്‍ച്ചന്‍, 50 ലക്ഷം വേങ്ങരയിലെ ഒരു നേതാവിന് കൊടുത്തു, ദിലീപിന്റെ ഐടി വിദഗ്ധന്റെ ദുരൂഹ മരണം, യഥാർത്ഥ മാഡം കാവ്യയാണ്, കാവ്യയുടെ അമ്മ കൂടെയാണ് അങ്ങനെ എന്തൊക്കെ കള്ളങ്ങള്‍ പറഞ്ഞു. അങ്ങനെയുള്ള എല്ലാ കള്ളങ്ങളും തകർന്ന് വീഴുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. കേസ് തുടങ്ങിയപ്പോള്‍ ദിലീപ് വില്ലനായിരുന്നെങ്കില്‍ കേസ് തീരുമ്പോള്‍ അദ്ദേഹം ഹീറോയാകുമെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+