Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെതിരെ തിരിഞ്ഞ് ഹാക്കർ സായ് ശങ്കറും, 'എല്ലാം പറയാൻ തയ്യാർ, നൽകിയത് കള്ളപ്പരാതി'

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസില്‍ ഉള്‍പ്പെട്ട സൈബര്‍ വിദഗ്ധനായ സായ് ശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍.

വിദേശത്താണോ? 6 മാസങ്ങൾക്ക് ശേഷം 'പ്രത്യക്ഷപ്പെട്ട്' കാവ്യാ മാധവൻ, ചിത്രങ്ങൾ

ദിലീപിന്റെ ഫോണില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ചത് സായ് ശങ്കര്‍ ആണെന്നാണ് പോലീസ് വാദം. പോലീസ് പിടിയിലായതിന് പിന്നാലെ ദിലീപിനെ വെട്ടിലാക്കുന്ന ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുകയാണ് സായ് ശങ്കര്‍.

1

വിവിധ തട്ടിപ്പ് കേസുകളില്‍ കൂടി പ്രതിയാണ് സൈബര്‍ ഹാക്കര്‍ ആയ സായ് ശങ്കര്‍. ആന്ധ്രപ്രദേശിലെ പുട്ടപര്‍ത്തിയില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയിരിക്കുന്നത്. എന്നാല്‍ താന്‍ കീഴടങ്ങിയതാണ് എന്നാണ് സായ് ശങ്കര്‍ പറയുന്നത്. തിരുവനന്തപുരത്ത് എത്തിയ പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നുവെന്ന് സായ് ശങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

2

പോലീസ് കസ്റ്റഡിയിലെടുത്തതിന് ശേഷം ആലുവ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് കൊണ്ടുവന്നപ്പോഴാണ് സായ് ശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. മാത്രമല്ല ദിലീപിന്റെ അഭിഭാഷകര്‍ വഞ്ചിച്ചതായും സായ് ശങ്കര്‍ ആരോപിച്ചു. അന്വേഷണ സംഘം പീഡിപ്പിക്കുന്നു എന്നത് ദിലീപിന്റെ അഭിഭാഷകരുണ്ടാക്കിയ കള്ളപ്പരാതി ആണെന്നും സായ് ശങ്കര്‍ ആരോപിച്ചു.

3

അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്ന് തനിക്ക് യാതൊരു വിധത്തിലുമുളള ഉപദ്രവം ഉണ്ടായിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് എന്ന പേരില്‍ ദിലീപിന്റെ അഭിഭാഷകര്‍ തന്റെ ഒപ്പ് വാങ്ങിയിരുന്നു. അതുപയോഗിച്ച് കള്ളപ്പരാതി ഉണ്ടാക്കി എന്നാണ് സായ് ശങ്കര്‍ ഇപ്പോള്‍ ആരോപിക്കുന്നത്. ദിലീപിന്റെ അഭിഭാഷകനായ ബി രാമന്‍പിളളയുടെ പേര് പറയാന്‍ ക്രൈംബ്രാഞ്ച് നിര്‍ബന്ധിക്കുന്നു എന്നതടക്കമുളള ആരോപണങ്ങള്‍ ആയിരുന്നു സായ് ശങ്കര്‍ ഹൈക്കോടതിയില്‍ ഉന്നിച്ചത്

4

ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് സായ് ശങ്കറിനോട് അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പോലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് സായ് ശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചു. 36 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് പോലീസിനെതിരെ സായ് ശങ്കര്‍ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

5

ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ കൂടുതല്‍ കേസുകള്‍ വന്നുകൊണ്ടിരിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്‍ പറഞ്ഞതായി സായ് ശങ്കര്‍ ആരോപിച്ചു. സായ് ശങ്കറിന്റെ സുഹൃത്തുമായി എസ്പി മോഹനചന്ദ്രന്‍ നടത്തിയ ഫോണ്‍ സംഭാഷണവും ഹൈക്കോടതിയില്‍ ഹാജരാക്കി. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ ഹൈക്കോടതി സായ് ശങ്കറിനോട് നിര്‍ദേശിച്ചു.

Recommended Video

cmsvideo
    അങ്ങനെയെങ്കിൽ കാവ്യ മാധവൻ പ്രതിയാകാൻ സാധ്യത കൂടുതൽ :ജോർജ് ജോസഫ് | Oneindia Malayalam
    6

    അതിന് ശേഷവും ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ തുടര്‍ന്നാണ് സായ് ശങ്കറിനെ വധ ഗൂഢാലോചന കേസില്‍ പ്രതി ചേര്‍ത്ത് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. തെളിവുകള്‍ നശിപ്പിച്ചിട്ടില്ലെന്നും എല്ലാം തുറന്ന് പറയാന്‍ തയ്യാറാണ് എന്നും സായ് ശങ്കര്‍ കസ്റ്റഡിയിലായതിന് പിന്നാലെ ക്രൈംബ്രാഞ്ചിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിന്റെ അടക്കമുളള ഫോണുകളിലെ ഡാറ്റ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് സായ് ശങ്കറിന്റെ രഹസ്യ മൊഴിയെടുക്കാന്‍ ആലോചിക്കുന്നുണ്ടെന്ന് ക്രൈംബ്രാഞ്ച് എസ്പി വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+