ഡിലീറ്റ് ചെയ്ത12 ചാറ്റുകളിൽ ഒരാൾ ഇറാൻ പൗരൻ ഗുൽചൻ?; ദിലീപിനെതെിരെ തെളിവ് നിരത്തി അന്വേഷണ സംഘം
ദില്ലി; നടി ആക്രമിക്കപ്പെട്ട കേസിൽ ദീലീപിനെതിരെ കൂടിതൽ തെളിവുകളുമായി അന്വേഷണ സംഘം. ദിലീപിന്റെ ഫോണുകൾ പരിശോധിച്ചതിൽ നിന്നും പല നിർണായക വിവരങ്ങളും ലഭിച്ചുവെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്. സമർപ്പിക്കപ്പെട്ട ആറ് ഫോണുകളിൽ നിന്നായി 90 ശതമാനത്തോളം പരിശോധനയും പൂർത്തിയാക്കിയിട്ടുണ്ട്. ഇനി 4 ഫോണുകളിലെ പരിശോധനയാണ് പൂർത്തിയാക്കാൻ ഉള്ളത്.
മീരാ ജാസ്മിൻ എവിടാണ് ഇത്? 'സ്മൈൽ റൊമ്പ ക്യൂട്ടായിറുക്ക്'...ക്യൂട്ട് ചിത്രങ്ങൾ വൈറൽ

ദിലീപ് ആറ് ഫോണുകളാണ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഇതിൽ നിന്ന് ആയിരക്കണക്കിന് രേഖകളാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. നിലവിൽ 2 ഫോണുകളിലെ പരിശോധന ഏകദേശം പൂർത്തിയായിട്ടുണ്ട്. ഏപ്രില് 15 നാണ് നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കണ്ടേത്. ഈ സാഹചര്യത്തിൽ ഫോണുകൾ എത്രയും പെട്ടെന്ന് പരിശോധന പൂർത്തിയാക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

ഫോണുകളിൽ നിന്നും ദിലീപും കൂട്ടരും വിവരങ്ങൾ നശിപ്പിച്ചതായി ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതായി പോലീസ് പറയുന്നു. ഇവ പലതും തിരിച്ചെടുക്കാൻ സാധിക്കാത്ത വിധത്തിലാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ചില
ഫോണിൽ നിന്നും നിർണായകായ പല വിവരങ്ങളും വീണ്ടെടുത്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്.

ദിലീപിന്റെ ഫോണിൽ നിന്നും 12 ചാറ്റുകൾ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. പ്രമുഖ നടി, മലയാളി പ്രവാസികൾ, ഫോറൻസിക് ഉദ്യോഗസ്ഥർ, കൂടാതെ ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സിഇഒ ആയ യുഎഇ പൗരൻ എന്നിവരും ഉണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്.

അതേസമയം കേസിൽ ദിലീപ് നശിപ്പിച്ചതായി സംശയിക്കുന്ന ഫോണ്‍ വിവരങ്ങളില്‍ ഇറാന്‍ സ്വദേശിയുമായുള്ള വാട്സാപ്പ് ചാറ്റുകളും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്. ഇറാൻ സ്വദേശിയായ ഗുൽചനുമായുള്ള ചാറ്റുകളാണ് നീക്കിയിരിക്കുന്നത്. ദിലീപിന്റെ സിനിമകള്‍ ഇറാനില്‍ മൊഴിമാറ്റം നടത്തുന്നത് ഗുൽചനാണ്.

ദിലീപിന്റെ നിരവധി സിനിമകൾ ഇയാൾ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. മലയാളചിത്രങ്ങള്‍ ഇറാനില്‍ മൊഴി മാറ്റം നടത്തി പ്രദര്‍ശിപ്പിക്കുന്നയാളാണ് ഗുൽചൻ എന്നും അന്വേഷണ സംഘം പറയുന്നു. കേസിന്റെ അന്വേഷണം ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗുല്‍ഷന്‍ എന്ന് പേരുള്ള ഒരാളുടെ പിന്നാലെ പോകുമെന്ന് നേരത്തേ സംവിധായകൻ ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു.

2017 നവംബർ 15 ന് ഗുൽചന്റെ കോൾ വന്നിരുന്നു. ഗുൽചനുമായി സംസാരിച്ച ശേഷമാണ് നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം ലഭിച്ച പിന്നാലെ ദിലീപ് വിദേശത്തേക്ക് പോയത്. . ഇതിന്റെ മറയായിട്ടാണ് ദേ പുട്ട് കടയുടെ ഉദ്ഘാടനം വെച്ചത്. എന്നിട്ടാണ് പാസ്‌പോര്‍ട്ട് കോടതിയോട് ആവശ്യപ്പെട്ടത്. ഇത് വാങ്ങിയിട്ടാണ് ദിലീപ് ദുബായില്‍ പോയി ഗുല്‍ഷനെ കണ്ടതെന്നായിരുന്നു ബാലചന്ദ്രകുമാർ ആരോപിച്ചത്.

ഒരു സാധാരണ വിതരണക്കാരനായിരിക്കാം ഗുൽഷൻ. എന്നാൽ ഗുൽഷനെ കാണിക്കാൻ വേണ്ടി രണ്ട് പേരെ അങ്ങോട്ടേക്ക് കൊണ്ടുപോയിരുന്നു. അക്കാര്യമാണ് താൻ നേരത്തേ പോലീസിനോട് ഉന്നയിച്ചതെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. റിപ്പോർട്ടർ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതിനിടെ ലഭിച്ച ചില പുതിയ ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ നടി കാവ്യ മാധവനെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം നോട്ടീസ് അയച്ചു. തിങ്കളാഴ്ച ആലുവ പോലീസ് ക്ലബിൽ ഹാജരാകണമെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിലവിൽ കാവ്യ മാധവൻ ചെന്നൈയിലാണെന്നാണ് വിവരം.നേരത്തെ കാവ്യയെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും കാവ്യ സ്ഥലത്തില്ല എന്ന മറുപടിയാണ് നല്‍കിയിരുന്നത്. കേസിൽ കാവ്യയ്ക്കെതിരെ നേരത്തേ സംവിധായകൻ ബാലചന്ദ്രകുമാറും മൊഴി നൽകിയിരുന്നു.












Click it and Unblock the Notifications