കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിചാരണകോടതി ജഡ്ജി നീതിപൂര്‍വം ഇടപെടുന്നു എന്ന് സുപ്രീംകോടതിക്ക് മനസിലായി; ശ്രീജിത്ത് പെരുമന

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയതിനെ സ്വാഗതം ചെയ്ത് അഡ്വ. ശ്രീജിത് പെരുമന. സീ മലയാളം ന്യൂസ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീജിത്ത് പെരുമന. നേരത്തെ ഹൈക്കോടതിയില്‍ സിയാദ് റഹ്മാന്‍ പുറപ്പെടുവിച്ച 67 പേജുള്ള വിധിന്യായത്തെ ഉയര്‍ത്തി പിടിക്കുന്നതാണ് സുപ്രീംകോടതിയുടെ തീരുമാനം എന്ന് ശ്രീജിത് പെരുമന പറഞ്ഞു.

ശ്രീജിത്ത് പെരുമനയുടെ വാക്കുകള്‍ ഇങ്ങനെയാണ്... കോടതികള്‍ സ്ത്രീവിരുദ്ധമാണ് നമ്മുടെ നാട്ടില്‍. അങ്ങനെയല്ലേ നമ്മള്‍ ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്നത്. ഞങ്ങള്‍ കുറച്ച് ആളുകളായിരുന്നു നേരത്തെ ദിലീപേട്ടന്റെ ആളുകള്‍. അത് കഴിഞ്ഞു ഇപ്പോള്‍ കോടതികളായി. നേരത്തെ വിചാരണ കോടതിയായിരുന്നു. ഇപ്പോള്‍ അത് സുപ്രീംകോടതിയും കൂടെ ആയിട്ടുണ്ട്.

1

നാട്ടിലെ കോടതികളും കുറച്ച് ആളുകളും എന്താണ് ഗോപാലാനരാധാകര്‍ അങ്ങനെ എന്തോ പറയാറില്ലേ. സുപ്രീംകോടതിയുടെ ഉത്തരവില്‍ വളരെ പ്രധാനപ്പെട്ട നിരീക്ഷണം കോടതി നടത്തുന്നുണ്ട്. ഇതില്‍ ഇടപെടേണ്ടതും പരിശോധിക്കേണ്ടതും തീരുമാനമെടുക്കേണ്ടതും ഹൈക്കോടതിയാണ് എന്ന നിരീക്ഷണം സുപ്രീംകോടതി നടത്തിയിട്ടുണ്ട്.

'ടാറ്റയെ ഓടിച്ചത് സിപിഎം...'; സിംഗൂര്‍-നന്ദിഗ്രാം പ്രക്ഷോഭങ്ങളെ മമത കൈവിടുന്നോ..?'ടാറ്റയെ ഓടിച്ചത് സിപിഎം...'; സിംഗൂര്‍-നന്ദിഗ്രാം പ്രക്ഷോഭങ്ങളെ മമത കൈവിടുന്നോ..?

2

ആ ഹൈക്കോടതിയിലെ ജസ്റ്റിസ് സിയാദ് റഹ്മാന്റെ 67 പേജുള്ള ഒരു വിധിന്യായമുണ്ട്. കഴിഞ്ഞ ദിവസമാണ് വന്നത്. അതില്‍ ഒരു ഏഴ് പേജ് പറയുന്നത് എന്താണ് എന്ന് അറിയാമോ. അതിജീവിതയെ കുറിച്ചാണ് പറയുന്നത്. അവരുടെ ആവശ്യപ്രകാരമായിരുന്നു ഒരു വനിത ജഡ്ജിനെ നിയമിച്ചത്. അത്തരത്തില്‍ അന്ന് എറണാകുളം ജില്ലയില്‍ ഒരേയൊരു സെഷന്‍സ് ജഡ്ജ് മാത്രമെ ഉണ്ടായിരുന്നുള്ളൂ വനിതയായിട്ട് അത് ജഡ്ജ് ഹണി എം വര്‍ഗീസ് ആയിരുന്നു. അവരെ നിയമിച്ചു.

അത് ആശുപത്രി കിടക്കയിലെ ജയലളിതയുടെ ശബ്ദമോ? ഓഡിയോ ക്ലിപ്പ് പുറത്ത്, വീണ്ടും വഴിത്തിരിവ്അത് ആശുപത്രി കിടക്കയിലെ ജയലളിതയുടെ ശബ്ദമോ? ഓഡിയോ ക്ലിപ്പ് പുറത്ത്, വീണ്ടും വഴിത്തിരിവ്

3

അതിന് ശേഷം ഇതേ കോടതിയില്‍ വന്ന് പറഞ്ഞു ഞങ്ങള്‍ക്ക് കോടതിയില്‍ വിശ്വാസമില്ല ഞങ്ങളെ ക്രോസ് എക്‌സാമിനേഷന്റെ സമയത്ത് മാനസികമായി തളര്‍ത്തി കളഞ്ഞു, പൊട്ടിക്കരഞ്ഞു, ജഡ്ജ് ഇടപെട്ടില്ല. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെക്കേണ്ട ഒരു സാഹചര്യമുണ്ടായി എന്ന് പറഞ്ഞു. ഇതെല്ലാം ജസ്റ്റിസ് സിയാദ് റഹ്മാന്‍ എണ്ണിയെണ്ണി മറുപടി പറഞ്ഞിട്ടുണ്ട്. എങ്ങനെ അത്തരമൊരു സാഹചര്യം ഉണ്ടായി എന്ന്.

'ചെയ്യാവുന്നതെല്ലാം അതിജീവിത ചെയ്തു, 89 ദിവസം ജയിലില്‍ കിടന്നിട്ടല്ലേ ദിലീപ് ഇറങ്ങിയത്'; പ്രിയദര്‍ശന്‍ തമ്പി'ചെയ്യാവുന്നതെല്ലാം അതിജീവിത ചെയ്തു, 89 ദിവസം ജയിലില്‍ കിടന്നിട്ടല്ലേ ദിലീപ് ഇറങ്ങിയത്'; പ്രിയദര്‍ശന്‍ തമ്പി

4

എത്ര സത്യസന്ധമായാണ് ആ ജഡ്ജ് നിലപാട് എടുത്തിട്ടുള്ളത് എന്ന് കൃത്യമായി സിയാദ് റഹ്മാന്റെ വിധി ന്യായത്തില്‍ പറയുന്നുണ്ട്. അതില്‍ നാല് പേജ് ജഡ്ജ് ഉപയോഗിച്ചത് നിങ്ങളുടെ മാധ്യമവിചാരണയെ കുറിച്ച് പറയാനാണ്. അതില്‍ പറയുന്നുണ്ട് ഇവിടെ നടക്കുന്നത് മീഡിയ ട്രയല്‍ ആണ്. അത് എട്ടാം പ്രതിക്കെതിരായി ആണ്. ഒരു കാര്യം കൂടി അതില്‍ പറയുന്നുണ്ട്.

5

പ്ലീസ് ഇറ്റ് ഈസ് ദി ടൈം ടു റിലീവ് ദി ജുഡീഷ്യറി ടു ഡൂ ഇറ്റ് ഡ്യൂട്ടി എലോണ്‍. അതായത് ജുഡീഷ്യറിയെ അവരുടെ ജോലി ചെയ്യാന്‍ അനുവദിക്കൂ എന്ന് ഒരു ഹൈക്കോടതി ന്യായാധിപന് ഒരു വിധിന്യായത്തില്‍ പറയേണ്ടി വന്ന ഒരു ഗതികേടിലേക്ക് ഈ ഒരു സമൂഹം മാറിയിരിക്കുന്നു. ഇന്നത്തെ വിധി അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ സമൂഹത്തില്‍ നീതി ന്യായ വ്യവസ്ഥയില്‍ ഏറ്റവും സാധാരണക്കാരില്‍ സാധാരണക്കാരായ ആള്‍ക്കാര്‍ക്ക് പോലും ആശ്രയിക്കാവുന്ന നീതി ലഭ്യമാക്കാവുന്ന ലാസ്റ്റ് റിസോര്‍ട്ട് എന്ന് പറയുന്ന ജനാധിപത്യത്തിലെ നീതിന്യായ വ്യവസ്ഥയെ തന്നെ ഉയര്‍ത്തിയെടുക്കുന്നതാണ്.

6

അതില്‍ ആരേയും വേട്ടായാടാന്‍ പറ്റില്ല, അതില്‍ പൊതുസമൂഹം പൊതുബോധം എങ്ങനെ സൃഷ്ടിച്ചാലും വേട്ടയാടല്‍ അനുവദിക്കില്ല എന്ന് കൃത്യമായ സന്ദേശമാണ് കോടതി ഇന്ന് നല്‍കിയിട്ടുള്ളത്. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി പൂര്‍ണമായി അംഗീകരിക്കുന്നു. എന്തുകൊണ്ട് ഈ ഹര്‍ജി തള്ളുന്നു എന്നതിന് കാരണം പറയുന്നത് ഈ ജഡ്ജിനെതിരെ ജഡ്ജ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പൂര്‍ണമായിട്ടും ആക്‌സ്പ്റ്റബിള്‍ ആണ്. ജഡ്ജ് ചെയ്തിട്ടുള്ള കാര്യങ്ങള്‍ വളരെ കൃത്യമായിട്ട് ചെയ്തിട്ടുള്ളതാണ്.

7

ഈ സമയത്ത് ഒരു കാലത്തും വിചാരണ കോടതിയില്‍ ഇടപെടേണ്ട എന്ന ഒരു വാക്യം കൂടെ വിചാരണ കോടതിയില്‍ പറയുന്നുണ്ട്. സുപ്രീംകോടതിയ്ക്കും ഹൈക്കോടതിക്കും ഈ പറയുന്ന പ്രിസൈഡിംഗ് ജഡ്ജിന്റെ കൃത്യമായിട്ടുള്ള നിലപാടുകളറിയാം. അവര്‍ ഈ കേസ് ട്രയല്‍ ചെയ്യുന്നത് വളരെ നീതിയുക്തമായിട്ടാണ് നിയമപരമായിട്ടാണ് എന്ന് സുപ്രീംകോടതി വരെ പറഞ്ഞ് വെക്കുന്ന ഒരു സാഹചര്യമാണ് നിലവില്‍ ഉണ്ടായിട്ടുള്ളത്.

English summary
Dileep Actress Case: Supreme Court found that trial court judge was acting fairly: Sreejith Perumana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X