കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചെയ്യാവുന്നതെല്ലാം അതിജീവിത ചെയ്തു, 89 ദിവസം ജയിലില്‍ കിടന്നിട്ടല്ലേ ദിലീപ് ഇറങ്ങിയത്'; പ്രിയദര്‍ശന്‍ തമ്പി

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നീതി ലഭിക്കാനായി അതിജീവിത പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് അഭിഭാഷകന്‍ പ്രിയദര്‍ശന്‍ തമ്പി. റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥത്തില്‍ നിലവില്‍ അതിജീവിത നടത്തുന്ന ശ്രമങ്ങള്‍ സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രിയദര്‍ശന്‍ തമ്പിയുടെ വാക്കുകള്‍ ഇങ്ങനെയാണ്... ഇത്രയും ജനപ്രിയനായി നില്‍ക്കുന്ന ഒരു നടനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന് പറയുന്നത് തന്നെ പ്രധാനപ്പെട്ട ഒരു കാര്യമാണല്ലോ. നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തതിനുശേഷം ബഹുമാനപ്പെട്ട സെഷന്‍സ് കോടതി ബെയില്‍ ആപ്ലിക്കേഷന്‍ തള്ളി.

1

ഹൈക്കോടതി ഒരുവട്ടം ബെയില്‍ ആപ്ലിക്കേഷന്‍ തള്ളി. രണ്ടാമതാണ് ജാമ്യം അനുവദിച്ചത്. 89 ദിവസം അദ്ദേഹം ജയിലില്‍ കിടന്നു. അതിനുശേഷം ആണ് ഈ കേസില്‍ ജാമ്യം ലഭിക്കുന്നത് എന്നുള്ളത് മനസ്സിലാക്കണം. പോലീസ് രജിസ്റ്റര്‍ ചെയ്ത ഈ കേസിലെ പ്രധാനപ്പെട്ട മോട്ടീവ് എന്ന് പറയുന്നത് തന്നെ ഈ കേസിലെ എട്ടാം പ്രതിയുമായി കണക്ട് ചെയ്തിട്ടുള്ളതാണ്.

സിറ്റിംഗ് എംഎല്‍എമാര്‍ അതൃപ്തര്‍, വിമതനീക്കവുമായി നേതാക്കള്‍; ഞെട്ടി ബിജെപിസിറ്റിംഗ് എംഎല്‍എമാര്‍ അതൃപ്തര്‍, വിമതനീക്കവുമായി നേതാക്കള്‍; ഞെട്ടി ബിജെപി

2

അല്ലാതെ ഈ പറയുന്ന ആള്‍ ഇന്‍ഡിപെന്‍ഡഡ് ആയിട്ട് ചെയ്തു എന്ന് പറയുന്ന ഒരു കേസ് ഇല്ല. സുപ്രീംകോടതി പരിഗണിച്ചിരിക്കുന്നത് ഈ കേസില്‍ ചാര്‍ജ് ചെയ്തിട്ടിരിക്കുന്ന സീരിയസ് ആയിട്ടുള്ള അലിഗേഷന്‍ തന്നെയാണ്. ഇതില്‍ ഇന്‍വോള്‍വ് ചെയ്തിട്ടുള്ള ആളുകളെ കുറിച്ചും തീര്‍ച്ചയായിട്ടും കണ്‍സിഡര്‍ ചെയ്യും. പ്രോസിക്യൂഷന്‍ പറഞ്ഞിട്ടുള്ളത് ഇന്ത്യയിലെ ചരിത്രത്തില്‍ തന്നെ ഇത്തരത്തില്‍ ബലാത്സംഗം കൊട്ടേഷന്‍ നടന്നിട്ടില്ല എന്ന് തന്നെയാണ്.

ഈ ടൂറിസ്റ്റ് ബസുകള്‍ പെട്ടെന്ന് വെള്ളയടിക്കേണ്ട..!; ഇളവ് അനുവദിച്ച് എംവിഡിഈ ടൂറിസ്റ്റ് ബസുകള്‍ പെട്ടെന്ന് വെള്ളയടിക്കേണ്ട..!; ഇളവ് അനുവദിച്ച് എംവിഡി

3

അതാണ് ഇപ്പോഴത്തെ കേസ്. പ്രതിഭാഗത്തിന് വ്യത്യസ്തമായ കേസുണ്ടാകും, പ്രോസിക്യൂഷന്റെ കേസ് അതാണ്. പിന്നെ സുപ്രീംകോടതിയിലെ ഏറ്റവും സീനിയറായിട്ടുള്ള അഭിഭാഷകരാണ് രണ്ടു ഭാഗത്തിനും വേണ്ടി ഹാജരാകുന്നത്. അത്തരത്തില്‍ ഒരു ഹൈ പ്രൊഫൈല്‍ ആയിട്ടുള്ള ഒരു കേസായി സുപ്രീംകോടതിയുടെ മുന്‍പില്‍ വരികയും അത്തരത്തില്‍ സീരിയസായിട്ട് തന്നെ ഈ കേസ് പരിഗണിച്ചിട്ടുണ്ട് എന്നും വേണം നമുക്ക് ഈ കാര്യങ്ങളില്‍ നിന്ന് അനുമാനിക്കാന്‍.

'അയാളുടെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിപ്പിച്ചു'; സാജിദ് ഖാന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ഷെര്‍ലിന്‍ ചോപ്ര'അയാളുടെ ജനനേന്ദ്രിയത്തില്‍ സ്പര്‍ശിപ്പിച്ചു'; സാജിദ് ഖാന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ഷെര്‍ലിന്‍ ചോപ്ര

4

കോടതിയില്‍ നമ്മള്‍ ഏതെങ്കിലും ഒരു രേഖകള്‍ സബ്മിറ്റ് ചെയ്താല്‍ പോലീസിന് പോലും അന്വേഷണം നടത്താന്‍ പരിമിതിയുണ്ട്. കാരണം കോടതിക്ക് മാത്രമാണ് അത് പരാതിയില്‍ ഒരു അന്വേഷണം നടത്താന്‍ സാധിക്കുക. അത് സ്വമേധയാ ചെയ്തിരുന്നെങ്കില്‍ ഈ ആരോപണം എല്ലാം തന്നെ ഒഴിവാക്കാമായിരുന്നു. ഒരു സുതാര്യത ഉറപ്പുവരുത്താമായിരുന്നു.

5

ഇതിലെ ഒരു ഹര്‍ജി ഹൈക്കോടതിയിലെ പരിഗണനയിലിരിക്കുകയാണ്. അതോടൊപ്പം തന്നെ അതില്‍ ചെയ്യാവുന്ന കാര്യങ്ങള്‍ എല്ലാം തന്നെ അതിജീവത ചെയ്തിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം. സ്റ്റേറ്റിന്റെ സ്വന്തം ഉത്തരവാദിത്തത്തിലാണ് അത് ചെയ്യേണ്ടത്. പക്ഷേ ഇപ്പോള്‍ സ്വന്തം ഉത്തരവാദിത്തത്തിലാണ് അതിജീവിത ഈ ഒരു നീക്കം നടത്തിയിട്ടുള്ളത്.

6

ഇത്രയൊക്കെ കാര്യങ്ങള്‍ അതിജീവിത ചെയ്യുന്നുണ്ട് എന്നുള്ളത് നിസ്സാരമായ കാര്യമല്ല. ചെയ്യാവുന്നതിന്റെ പരമാവധി ഈ കേസില്‍ നീതി കിട്ടാന്‍ വേണ്ടി അതിജീവിത ചെയ്യുന്നുണ്ട് എന്നുള്ളത് കാണാതെ പോകരുത്. കാരണം സ്റ്റേറ്റ് ചെയ്യേണ്ട ഉത്തരവാദിത്തമാണ് അത്. ഒരു അവിവാഹിതരായ ഒരു സ്ത്രീ നേരിടേണ്ടിവന്ന വളരെ ക്രൂരമായ പീഡനം.

7

ആ ഒരു പീഡനത്തിന്റെ ഇരയായ സ്ത്രീ പിന്നെയും പിന്നെയും ആ സംഭവത്തിന്റെ പേരില്‍ പിറകെ നടന്നുകൊണ്ട് നീതി കിട്ടാന്‍ വേണ്ടി ഓരോ വാതിലുകളും മുട്ടുകയാണ്. നിലവില്‍ സാഹചര്യത്തില്‍ കാണുന്നത് വിചാരണ നീളാനുള്ള സാധ്യതയാണ്.

English summary
Dileep Actress Case: survivor actress doing her best to get justice says Advt Priyadarshan Thambi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X