Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യാ മാധവന്‍ കേസില്‍ പ്രതിയാകില്ല, കണ്ടെത്തല്‍ ഇങ്ങനെ; തുടരന്വേഷണവും അവസാനിപ്പിക്കുന്നു

കൊച്ചി: നടന്‍ ദിലീപ് പ്രതിയായ നടി ആക്രമണക്കേസിലെ തുടരന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു. മെയ് 31 ന് മുമ്പ് കേസിലെ അന്വേഷണം പൂർത്തീകരിച്ച് റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കേണ്ടതിനാലാണ് ഇത്തരമൊരു നീക്കം. കേസ് അവസാനിപ്പിക്കാന്‍ ഉന്നത സമ്മർദ്ദം ഉണ്ടായതും അന്വേഷണത്തില്‍ നിന്നും ക്രൈംബ്രാഞ്ചിന് പിന്നോട്ട് പോവേണ്ടി വന്നതിന് കാരണമായെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. താരത്തിനെ വീണ്ടും ചോദ്യം ചെയ്യുമെന്നും അറസ്റ്റ് ഉള്‍പ്പടേയുള്ള നടപടികളിലേക്കും കടക്കുമെന്നും കരുതിയിരിക്കേയാണ് അന്വേഷണം പെട്ടെന്ന് അവസാനിപ്പിക്കാനുള്ള നീക്കത്തിലേക്ക് ക്രൈംബ്രാഞ്ച് കടക്കുന്നതായുള്ള വിവരം പുറത്ത് വരുന്നത്.

കേസില്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള അടക്കമുള്ളവരെ

കേസില്‍ ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ള അടക്കമുള്ളവരെ ചോദ്യം ചെയ്യാനായി ക്രൈംബ്രാഞ്ച് പോയത് മുതലാണ് ഉന്നതതലത്തില്‍ നിന്നുള്ള സമ്മർദ്ദം അന്വേഷണം സംഘത്തിന് മേല്‍ ഉണ്ടായത്. ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതിനെതിരേയും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിചാരണ കോടതി മാറ്റാനും ഹൈക്കടതിയില്‍ അപേക്ഷ നല്‍കാനും ക്രൈംബ്രഞ്ച് തീരുമാനിച്ചിരുന്നു.

കാനില്‍ പൂജ ഹെ‍​ഗ്ഡേയ്ക്ക് നേരിടേണ്ടി വന്നത് അപ്രതീക്ഷിത തിരിച്ചടി

അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിനെതിരെ

എന്നാല്‍ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കത്തിനെതിരെ വലിയ സമ്മർദ്ദം ഉണ്ടായി. ഇതിനെ മറികടന്ന് അന്വേഷണസംഘത്തിന് മുന്നോട്ട് പോവാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എ ഡി ജി പി ശ്രീജിത്തിനെ മാറ്റുകയും ചെയ്തു. നിലവില്‍ കൂടുതല്‍ സമയം തേടാതെ മേയ് 31 ന് മുമ്പ് തന്നെ റിപ്പോർട്ട് സമർപ്പിച്ച് തുടരന്വേഷണം അവസാനിപ്പിക്കുകയെന്ന നിലപാടിലേക്കാണ് അന്വേഷണ സംഘം എത്തിയിരിക്കുന്നത്.

കാവ്യാ മാധവനെ കേസില്‍ പ്രതിചേർക്കില്ലെന്ന കാര്യം

ഇതോടെ കാവ്യാ മാധവനെ കേസില്‍ പ്രതിചേർക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പായി. കാവ്യയ്ക്കെതിരെ ഗൂഡാലോചനയ്ക്ക് തെളിവില്ലെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് കാവ്യയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താത്തത്. ദിലീപിന്റെ അഭിഭാഷകരെയും കേസിൽ നിന്ന് ഒഴിവാക്കും. കാവ്യാമാധവന്റെ മൊഴിയെടുത്ത ശേഷമാണ് കേസില്‍ നിന്നും ഒഴിവാക്കുന്നതെങ്കില്‍ അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് നടപടി.

തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ട് നിന്നും സാക്ഷികളെ

തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ട് നിന്നും സാക്ഷികളെ സ്വാധീനിച്ചും അഭിഭാഷകർ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു അന്വേഷണ സംഘം നേരത്തെ ആരോപിച്ചിരുന്നത്. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയിലും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ഈ നീക്കത്തില്‍ നിന്നെല്ലാം അന്വേഷ സംഘം പിന്നോട്ട് പോവുകയായിരുന്നു.

തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്ത്

തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്ത് ശരത്തിനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു. ഇയളെ മാത്രമായിരിക്കും അഡീഷണല്‍ കുറ്റചാർജില്‍ പ്രതിയായി ഉള്‍പ്പെടുത്തുകയെന്നാണ് സൂചന. പിന്റെ ഫോണിലെത്തിയ ദൃശ്യങ്ങള്‍ നശിപ്പിച്ചുകളഞ്ഞുവെന്നാണ് ശരത്തിന് എതിരായ കേസ്. നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ ദിലീപിന്‍റെ വീട്ടിലെത്തിച്ചത് ശരത്താണെന്നാന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസം മീശമാധവന്‍ അടക്കമുളള ഹിറ്റ്

അതേസമയം, കഴിഞ്ഞ ദിവസം മീശമാധവന്‍ അടക്കമുളള ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവായ മഹാ സുബൈറിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. നടന്‍ ദിലീപുമായി അടുത്ത ബന്ധമുളള നിര്‍മ്മാതാവാണ് വര്‍ണചിത്ര സുബൈര്‍ എന്നറിയപ്പെടുന്നു മഹാ സുബൈര്‍. ദിലീപിന്റെ അഞ്ചോളം ചിത്രങ്ങള്‍ മഹാ സുബൈര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ച് വരുത്തിയാണ് അന്വേഷണ സംഘം മഹാ സുബൈറിന്റെ മൊഴി രേഖപ്പെടുത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+