'ഇന്ദ്രൻസ് ആയാലും കാണുന്നത് അങ്ങനെ തന്നെ, ഇവരെല്ലാം ദിലീപിനെ പിന്തുണയ്ക്കാൻ കാരണം ഇതാണ്';ഭാഗ്യലക്ഷ്മി
നടൻ ദിലീപ് കുറ്റം ചെയ്തിട്ടുണ്ടാകുമെന്ന് താൻ വ്യക്തിപരമായി കരുതുന്നില്ലെന്നായിരുന്നു ഇന്ദ്രൻസിന്റെ വാക്കുകൾക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

കൊച്ചി;ഡബ്ല്യുസിസിക്കെതിരേയും നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ചും നടൻ ഇന്ദ്രൻസ് നടത്തിയ പ്രതികരണങ്ങൾ വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. ഡബ്ല്യുസിസി ഇല്ലായിരുന്നുവെങ്കിൽ നടിയെ ആക്രമിച്ച കേസിൽ കൂടുതൽ പേർ അവരെ അതിജീവിതയെ പിന്തുണച്ചേനെ എന്നായിരുന്നു ഇന്ദ്രൻസിന്റെ വാക്കുകൾ. മാത്രമല്ല കേസിൽ എട്ടാം പ്രതിയായ ദിലിപ് കുറ്റക്കാരനെന്ന് കരുതുന്നില്ലെന്നും ഇന്ദ്രൻസ് പറഞ്ഞിരുന്നു.നടൻ ദിലീപ് കുറ്റം ചെയ്തിട്ടുണ്ടാകുമെന്ന് താൻ വ്യക്തിപരമായി കരുതുന്നില്ലെന്നായിരുന്നു ഇന്ദ്രൻസിന്റെ വാക്കുകൾ. ഇപ്പോഴിതാ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. റിപ്പോർട്ടർ ചാനൽ ചർച്ചയിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. വായിക്കാം

വിമർശനം പിന്നിൽ സ്ത്രീകളായത് കൊണ്ട്
'ഡബ്ല്യു സി സിയ്ക്ക് എതിരായ വിമർശനം ഉയരുന്നത് സ്ത്രീകളാണ് ആ സംഘടന രൂപീകരിച്ചത് എന്നത് കൊണ്ടാണ്. ഇവിടെ സ്ത്രീയെ ഇവർ കാണുന്ന വിവേചനപരമായ രീതിയുണ്ട്. ഇന്ദ്രൻസ് ആണെങ്കിലും ഏത് വലിയ താരമാണെങ്കിലും അവർ അങ്ങനെ തന്നെയാണ് കാണുന്നത്. എല്ലാവരും ദിലീപിനെ പിന്തുണയ്ക്കുന്നതിന് കാരണം അവരുടെ നിലനിൽപ്പാണ്. എത്ര വലിയ നടനാണെങ്കിലും സംവിധായകനാണെങ്കിലും.

അതിജീവിതയ്ക്കൊപ്പം നിന്നാൽ നേട്ടമുണ്ടാകില്ലെന്ന്
അവളോടൊപ്പം നിന്നാൽ ആർക്കും ഒരു നേട്ടവും ഉണ്ടാകുന്നില്ല. എന്നാൽ ദിലീപിനോടൊപ്പം നിന്നാൽ അവർക്ക് എല്ലാവിധ നേട്ടങ്ങളും അതിന്റെതായ രീതിയിൽ കിട്ടും എന്ന് അവർക്ക് ഉറച്ച വിശ്വാസം ഉള്ളത് കൊണ്ടാണ്. നടി ആക്രമിക്കപ്പെട്ട കേസിൽ ആ പെൺകുട്ടിക്ക് നീതി കിട്ടണമെന്നാണ് നമ്മൾ ഒക്കെ വാദിച്ച് കൊണ്ടിരിക്കുന്നത്. അല്ലാതെ ദിലീപിനെ തൂക്കി കൊന്നേ അടങ്ങൂ എന്നല്ല.

നടി കേസിൽ നീതി കിട്ടിയേ മതിയാവൂ
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നീതി കിട്ടിയേ പറ്റൂ എന്നതിന് വേണ്ടിയാണ് നമ്മൾ നിലകൊള്ളുന്നത്, പോരാടുന്നത്. പ്രശസ്തരായവർ വന്ന് സംസാരിക്കുമ്പോൾ അത് സമൂഹത്തിൽ ഒരു ചലനമുണ്ടാക്കും. അത് അറിഞ്ഞ് കൊണ്ട് തന്നെയാണ് ഇവർ സംസാരിക്കുന്നതാണ്. അങ്ങനെ ജനങ്ങളിലേക്ക് എത്തിക്കാൻ തന്നെയാണ് ഇവർ ശ്രമിക്കുന്നത്.

മഞ്ജുവാര്യരുമായോ അതിജീവിതയുമായോ
അതിജീവിതയുമായോ മഞ്ജു വാര്യരുമായോ എനിക്ക് സൗഹൃദം ഉണ്ടായിട്ടേയില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ദിലീപ്. ഇടയ്ക്ക് വിളിച്ച് സംസാരിക്കുന്ന നല്ല സുഹൃത്ത്. എന്നാൽ ഈ സംഭവത്തിന് ശേഷം കോടതിയിൽ നടന്ന കാര്യങ്ങൾ കൂട്ടിവായിക്കുമ്പോഴും ബാധിക്കപ്പെട്ടവർ പറയുമ്പോഴും ബാധിക്കപ്പെട്ടവർക്കൊപ്പം നിൽക്കുകയെന്നാണല്ലോ. അല്ലാതെ എനിക്ക് അറിയാവുന്ന ദിലീപ് എന്ന് പറയുകയല്ലല്ലോ.

പൂർണമായി മനസിലാക്കാൻ സാധിക്കില്ല
ആരേയും നമ്മുക്ക് പൂർണമായി മനസിലാക്കാൻ സാധിക്കില്ല. നമ്മൾ ഒന്നും കാണാത്ത നമ്മൾ ഒന്നും അറിയാത്ത ആളുകളായിരിക്കും നമ്മുക്ക് ചുറ്റുമുള്ളവർ. ഭാര്യ, ഭർത്താവ്, അമ്മ, അച്ഛൻ സഹോദരങ്ങൾ, സുഹൃത്തുക്കൾ എന്നിങ്ങനെ എല്ലാവർക്കും മറ്റൊരു മുഖമുണ്ടാകും. മറ്റൊരു സ്വഭാവമുണ്ടാകും. അല്ലാതെ ഞാൻ കുഞ്ഞുനാള് മുതൽ കണ്ടവർ പെർഫെക്ട് ആണെന്നല്ല.

ദിലീപിനേയും ഗോവിന്ദച്ചാമിയേയും താരതമ്യം ചെയ്യുകയല്ല
ഗോവിന്ദച്ചാമിയെ കുഞ്ഞുനാൾ മുതൽ കണ്ടവർ ഉണ്ടിവിടെ. മര്യാദയ്ക്ക് ഭിക്ഷയെടുത്തോണ്ടിരുന്ന ആളാണ് എന്ന് പറഞ്ഞ് ഗോവിന്ദച്ചാമിയെ ആരെങ്കിലും ന്യായീകരിക്കുമോ? ദിലീപിനേയും ഗോവിന്ദച്ചാമിയേയും താരതമ്യം ചെയ്യുകയല്ല.അതിന്റെ പേരിൽ ആരും ഹാലിളകേണ്ടതില്ല. നമ്മൾക്ക് ഏറ്റവും അടുപ്പമുള്ളവരെ കുറിച്ച് കേൾക്കുമ്പോൾ ഞെട്ടലുണ്ടാകാറുണ്ട്.

ആർക്കും പറയാൻ കഴിയില്ല
എന്തിന് വ്യക്തികൾ പെരുമാറുന്നതിൽ മാറ്റമുണ്ടാകില്ലേ. ഭാര്യയും ഭർത്താവും പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ശത്രുക്കളാകാറില്ലേ. ഇങ്ങനെയൊന്നുമല്ല ഞാൻ വിചാരിച്ചിരുന്നത് എന്ന് പറയുന്നില്ലേ. അതുകൊണ്ട് ഞാൻ കണ്ടിരുന്നയാൾ ഇങ്ങനെയല്ല, എന്ന് ആർക്കും പറയാൻ കഴിയില്ല'.
-
''മീശമാധവന് വിജയാഘോഷ രാത്രി കൈക്കുഞ്ഞുമായി ദിലീപിനെ കാത്ത് മഞ്ജു, ദിലീപ് കാവ്യയുമായി സംസാരം'' -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
'സ്വയം ചിരിച്ച് മറ്റുള്ളവരെ പുഞ്ചിരിപ്പിക്കാൻ നിങ്ങൾക്കേ കഴിയൂ'; മഞ്ജുവിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ -
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ?












Click it and Unblock the Notifications