Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ കൂട്ടുകാർ പോലും തരംതാണ കാര്യങ്ങൾ ചെയ്തത് അതുകൊണ്ടാണ്; തുറന്നടിച്ച് പ്രകാശ് ബാരെ

വിചാരണയിൽ നിന്ന് ഏറ്റവും പ്രധാനപ്പെട്ട സാക്ഷിയെ മാറ്റി നിർത്താനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയായിരുന്നു ദിലീപിന്റെ നീക്കമെന്ന് പ്രകാശ് ബാരെ

6-1677122375.jpg -Properti

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അഭിഭാഷകരുടെ പങ്ക് അന്വേഷിക്കാത്തതിൽ വിമർശനവുമായി സംവിധായകാൻ പ്രകാശ് ബാരെ. അഭിഭാഷകരുടെ ഇടപെടലിനെ കുറിച്ച് ആരോപണം ഉയർന്നിട്ടും അക്കാര്യങ്ങൾ അന്വേഷിക്കാതെ എങ്ങനെയാണ് മുന്നോട്ട് പോകാൻ സംവിധാനങ്ങൾക്ക് സാധിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. റിപ്പോർട്ടർ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രകാശ് ബാരെ. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

മഞ്ജു വാര്യരുടെ ആവശ്യമുണ്ടെന്ന്

മഞ്ജു വാര്യരുടെ ആവശ്യമുണ്ടെന്ന്

'മഞ്ജു വാര്യരുടെ വിസ്താരത്തിൽ കോടതിയിൽ നടന്നത് എന്തെന്ന് അറിയില്ല. പബ്ലിക് പ്രോസിക്യൂട്ടർ അജകുമാറും പ്രോസിക്യൂഷനും സുപ്രീം കോടതിയെ അറിയിച്ചത് എട്ട് മണിക്കൂറാണ് ഞങ്ങൾക്ക് വേണ്ടതെന്നാണ്. ശബ്ദശകലങ്ങൾ ഉണ്ട്, ഫോണുണ്ട്, പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറുണ്ട്, എസ്എസ്എൽ റിപ്പോർട്ടുണ്ട്. അതിന് പുറമെ ഇത് കൺക്ലൂഡ് ചെയ്യാനായി നല്ല പരിചയമുള്ള ആൾ എന്ന നിലയിൽ മഞ്ജു വാര്യരുടെ ആവശ്യമുണ്ടെന്ന് പറഞ്ഞു.

 പ്രധാനപ്പെട്ട സാക്ഷിയെ മാറ്റി നിർത്താനുള്ള ശ്രമത്തിന്റെ ഭാഗം

പ്രധാനപ്പെട്ട സാക്ഷിയെ മാറ്റി നിർത്താനുള്ള ശ്രമത്തിന്റെ ഭാഗം


ഇപ്പോൾ രണ്ട് ദിവസം കൊണ്ട് മഞ്ജുവിനെ വിസ്തരിച്ച് ഇരിക്കുകയാണ്. വിചാരണ വൈകിപ്പിക്കാനുളള നീക്കമാണെന്ന വാദം ഇതോടെ പൊളിഞ്ഞിരിക്കുകയാണ്. ഇതിന് മുൻപ് ഒക്കെകേസിൽ തെളിവ് നശിപ്പിക്കാനും സാക്ഷികളെ കൂറുമാറ്റാനും ശ്രമം നടന്നിരുന്നു. വിചാരണയിൽ നിന്ന് ഏറ്റവും പ്രധാനപ്പെട്ട സാക്ഷിയെ മാറ്റി നിർത്താനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയായിരുന്നു സുപ്രീം കോടതിയിൽ പോയത്. അത് പൊളിഞ്ഞു എന്ന് തന്നെയാണ് മനസിലാക്കേണ്ടത്.

അഭിഭാഷകരുടെ ഇടപെടൽ തീർച്ചയായും മുഴച്ച് നിൽക്കും

അഭിഭാഷകരുടെ ഇടപെടൽ തീർച്ചയായും മുഴച്ച് നിൽക്കും

അഡ്വ അജകുമാർ വന്നതോടെ വളരെ നല്ല രീതിയിൽ കേസ് മുന്നോട്ട് പോകാൻ സാധിച്ചിട്ടുണ്ട്. രണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടർ രാജിവെച്ച് പോയ കേസിൽ കാര്യങ്ങൾ വളരെ അധികം പുരോഗമിച്ചിട്ടുണ്ട്. ഈ കേസിൽ അഭിഭാഷകരുടെ ഇടപെടൽ തീർച്ചയായും മുഴച്ച് നിൽക്കും. അവർ എങ്ങനെയാണ് സാക്ഷിയായ സാഗർ വിൻസെന്റിനെ കൂറുമാറ്റാൻ ശ്രമിച്ചത്, അവരുടെ ഓഫീസിൽ കോടതിയിൽ പ്രസന്റ് ചെയ്യേണ്ട ഫോണുകൾ പ്രസന്റാക്കുകയും അവിടെ വെച്ച് അവർ എന്താണ് ചെയ്തതെന്നത്, ബോംബയിലേക്ക് ഫോൺ വാങ്ങാൻ പോയത്, ഈ വിവരങ്ങളെല്ലാം കേസിന്റെ ഇൻഫോർമേഷന്റെ ഭാഗമായി ഉണ്ട്. എങ്ങനെയാണ് ഈ സംഭവങ്ങളൊക്കെ ഉണ്ട്, പക്ഷേ ‍ഞങ്ങൾ ഇത് അന്വേഷിച്ചില്ലെന്ന് പറയാൻ സാധിക്കുക?

അഭിഭാഷകരുടെ പങ്ക് കൃത്യമായി അന്വേഷിക്കണം

അഭിഭാഷകരുടെ പങ്ക് കൃത്യമായി അന്വേഷിക്കണം


കുറ്റം ചെയ്യുന്നവരുടെ കൂടെ നിൽക്കുമ്പോൾ നമ്മളും കുറ്റത്തിന്റെ ഭാഗമായി തീരും, നമ്മളും കുറ്റം ചെയ്ത് തുടങ്ങും എന്ന പ്രശ്നത്തിലേക്ക് പോകും, അങ്ങനെയാണല്ലോ ബാലചന്ദ്രകുമാറിനെതിരെ പെണ്ണ് കേസ് ഉണ്ടാക്കുകയും അത്രയും വൃത്തിക്കെട്ട നിലയിലേക്ക് അദ്ദേഹത്തിന്റെ കൂട്ടുകാർ തരംതാണ് പോകുകയും ചെയ്തത്. അതേ സംഭവമാണ് ഇദ്ദേഹത്തിന്റെ വക്കീലൻമാർക്കും സംഭവിച്ചത്. അതുകൊണ്ട് തന്നെ ഇനിയുള്ള കേസുകളിൽ സിസ്റ്റം കൃത്യമായ മെസേജ് കൊടുക്കേണ്ടതുണ്ട്. ഏതറ്റം വരെ വക്കീലൻമാർക്ക് പോകാം എന്നത് കൃത്യമായി വ്യക്തമാക്കണം. അഭിഭാഷകരുടെ പങ്ക് കൃത്യമായി അന്വേഷിക്കുക തന്നെ വേണം.

തെളിവ് ആക്സസ് ചെയ്യപ്പെട്ടുവെന്ന്

തെളിവ് ആക്സസ് ചെയ്യപ്പെട്ടുവെന്ന്


കോടതിയിൽ നിന്നുള്ള തെളിവ് ആക്സസ് ചെയ്യപ്പെട്ടുവെന്ന് കണ്ടിട്ടും ഇതൊന്നും അന്വേഷിച്ചില്ലെന്നത് അത്ഭുതപ്പെടുന്നതാണ്. പ്രോസസ് ഒക്കെ പൂർണമായി എന്ത് വിധി വന്നാലും നമ്മൾ അത് സ്വീകരിച്ചാൽ മതി എന്ന് വിളിച്ച് പറയുമ്പോൾ ഇതൊക്കെ ഇതിനകത്തെ വലിയ പുഴുക്കുത്തുകളായി നിൽക്കുകാണ്. ഇനിയും വൈകിയാണെങ്കിലും ഇക്കാര്യങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+