ഇങ്ങനെ ഒന്നുമല്ല നമ്മള്‍ പ്രതീക്ഷിച്ചത്; ഇത് വെറും തട്ടിക്കൂട്ട്: ആഞ്ഞടിച്ച് ജോർജ് ജോസഫ്
നടി ആക്രമിക്കപ്പെട്ട കേസില്‍ ആറുമാസം കൂടി, കുറഞ്ഞത് മൂന്ന് മാസം കൂടിയുണ്ടെങ്കിലേ ഇതുവരെ പുറത്ത് വന്ന തെളിവുകള്‍ പരിശോധിക്കാനും ചിലരെയൊക്കെ ചോദ്യം ചെയ്യാനും സാധിക്കുകയുള്ളുവെന്നും മുന്‍ എസ്പി ജോർജ് ജോസഫ്. മൂന്ന് മാസം കൊണ്ട് തീരില്ലെങ്കിലും ഏറ്റവും കുറഞ്ഞത് അത്രയും സമയമെങ്കിലും വേണം.
അങ്ങനെയിരിക്കുന്ന അവസരത്തില്‍ പാതിവഴിക്ക് അന്വേഷണം നിർത്തി തുടരന്വേഷണത്തിലെ കുറ്റച്ചാർജ് കൊടുക്കുകയാണ്. ഒരു പ്രതിയേക്കൂടി ചേർത്തിട്ടുണ്ട്. ഇങ്ങനെയൊന്നുമല്ല നമ്മള്‍ പ്രതീക്ഷിച്ചിരുന്നതെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു. മീഡിയ വണ്‍ ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണ ഉദ്യോഗസ്ഥന്‍മാരെ മാറ്റണമെന്ന് വരെ ഇന്നലെ മുതല്‍ ഞാന്‍ പറയുന്നുണ്ട്. പാതിവഴിക്ക് ഒരു അന്വേഷണം നിർത്തി റിപ്പോർട്ട് കൊടുത്താല്‍ അതൊരു തട്ടിക്കൂട്ട് അന്വേഷണമാണ്. അക്കാര്യത്തില്‍ ആ ഉദ്യോഗസ്ഥർ സമാധാനം പറയേണ്ടി വരും. ആദ്യ കേസ് അന്വേഷിക്കുന്ന ബൈജു പൌലോസും രണ്ടാമത്തെ കേസായ ഗൂഡാലോചന കേസ് അന്വേഷിക്കുന്ന എസ്പിയും സമാധാനം പറയേണ്ടി വരുമെന്നും ജോർജ് ജോസഫ് കൂട്ടിച്ചേർക്കുന്നു.
ഒരു രക്ഷയും ഇല്ലെന്ന് പറഞ്ഞാല്‍ ഒരു രക്ഷയുമില്ലാത്ത ചിരി: മനം നിറഞ്ഞ് എസ്തർ, വൈറല്‍ ചിത്രങ്ങല്‍

നീതിപൂർവമല്ലാത്ത ഒരു വിചാരണയ്ക്കുള്ള ശ്രമം പൊലീസ് നടത്തിയെന്ന് പറഞ്ഞ് ദിലീപും ഹർജിയുമായി വരും. ഇതോടെ അന്വേഷണ ഉദ്യോഗസ്ഥർ വെള്ളത്തിലാവും. അതുകൊണ്ടാണ് അന്വേഷണഉദ്യോഗസ്ഥന്‍മാർ വ്യത്യസ്തമായി ചിന്തിക്കണമെന്ന് പറയുന്നത്. സർക്കാറിന്റെ ഔട്ട് സൈഡ് ഏജന്‍സിയുടെ ഒരു സമ്മർദ്ദവും അവരുടെ മേല്‍ വരാന്‍ പാടില്ല. അതൊരു ബാലപാഠമാണ്. അന്വേഷണ ഉദ്യോഗസ്ഥർ ഭീരുവാകാന്‍ പാടില്ലെന്ന് പോലീസ് സ്റ്റാന്‍ഡിങ് ഓർഡേഴ്സിലും പോലീസ് ആക്ടിന് അകത്തും പറയുന്നുണ്ട്.

എന്നാല്‍ ഈ കേസില്‍ പൊലീസുകാർ ഇവിടെ ഭീരുവായി മാറിയിരിക്കുകയാണ്. സർക്കാറില്‍ നിന്നുള്ള സമ്മർദ്ദവും കോടതിയില്‍ നിന്ന് ലഭിക്കാത്ത സഹകരണവും എല്ലാം കൂടെ വെച്ചിട്ട് തട്ടിക്കൂട്ടിയുള്ള അന്വേഷണത്തിന് ശ്രമിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥർ രണ്ട് പേരും ചോദ്യം ചെയ്യപ്പെടുമെന്നും ജോർജ് ജോസഫ് വ്യക്തമാക്കുന്നു.

ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയതില്‍ എനിക്ക് ഒരു പ്രശ്നവും ഇല്ല. ഒരു കേസിലെ അന്വേഷണം ഒരു ഉദ്യോഗസ്ഥന് മാത്രമേ നടത്താന്‍ സാധിക്കുകയുള്ളു. അയാള്‍ക്ക് സഹായിയായി എത്രപേർക്ക് വേണമെങ്കിലും വരും. ക്രൈംബ്രാഞ്ച് മേലധികാരികളാരും അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം സംഭവ സ്ഥലത്ത് പോവേണ്ട ആവശ്യമില്ല. അങ്ങനെയല്ല അന്വേഷണം നടത്തേണ്ടത്. ഒരാള്‍ മാത്രം അന്വേഷണം നടത്തുകയും അവരോടൊപ്പമുള്ള ഉദ്യോഗസ്ഥർ അവരെ സഹായിക്കുകയുമാണ് ചെയ്യേണ്ടത്.

ഒരു ഉദ്യോഗസ്ഥന്റെ മനസ്സില്‍ കൂടിയാണ് അന്വേഷണം പോവേണ്ടത്. എന്തുകൊണ്ടാണ് ഇവിടെ കാവ്യാ മാധവനെ ചോദ്യം ചെയ്തിട്ട് പറഞ്ഞിട്ട് വിട്ടു. അവരുടെ റോള്‍ എന്താണ്. അതുപോലെ ദിലീപിന്റെ അഭിഭാഷകരില്‍ എത്ര പേരെ ചോദ്യം ചെയ്യാനുണ്ട്. ഇതൊന്നും ഇല്ലാതെ അന്വേഷണം പാതിവഴിയില്‍ നിർത്തുകയല്ലേ. കോടതിയില്‍ നിന്നും ചില രേഖകള്‍ പുറത്തേക്ക് പോയല്ലോ, ദൃശ്യങ്ങളും വെളിയില്‍ പോയല്ലോ. ഇതൊക്കെ അന്വേഷണത്തില്‍ വരേണ്ടതാണ്.

ഇക്കാര്യത്തില്‍ ഒരു കോടതിയേയും പേടിക്കേണ്ട ആവശ്യമില്ല. അന്വേഷണത്തിന് അകത്ത് ഇടപെടാന്‍ സാധിക്കില്ല. കോടതിക്ക് അന്വേഷണത്തിന് ഒരു സമയം പറയാം. ആ സമയത്തിനുള്ളില്‍ റിപ്പോർട്ട് കൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍ വീണ്ടും സമയം കൊടുത്തേ മതിയാകുള്ളു. അതില്ലാതെ തട്ടിക്കൂട്ടി അന്വേഷണം നടത്തിയാല്‍ പുനരന്വേഷണം നടത്തേണ്ടി വരുമെന്നും ജോർജ് ജോസഫ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications