കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജു വാര്യർ ഉള്‍പ്പടേയുള്ളവരുടെ വിചാരണ ബാക്കി; നിർദേശിച്ച സമയം കഴിഞ്ഞു, പുതിയ നീക്കവുമായി കോടതി

നിരന്തരം കേസ് നീണ്ട് പോയപ്പോഴായിരുന്നു കേസ് തീർക്കാന്‍ സുപ്രീം കോടതി സമയപരിധി വെച്ചത്

Google Oneindia Malayalam News
 manju-

കൊച്ചി: നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ പൂർത്തിയാക്കാന്‍ സുപ്രീം കോടതി നിർദേശിച്ചിരുന്ന സമയം അവസാനിപ്പിച്ചു. ഈ വർഷം ജനുവരി 31 ന് മുമ്പായി കേസിന്റെ വിചാരണ നടപടികള്‍ തീർക്കണമെന്നായിരുന്നു സുപ്രീം കോടതി നേരത്തെ വിചാരണ കോടതിയോട് നിർദേശിച്ചത്.

എന്നാല്‍ ഈ തിയത് അവസാനിച്ചിട്ടും വിചാരണ നടപടികള്‍ പൂർത്തിയാക്കാന്‍ സാധിച്ചിട്ടില്ല. മഞ്ജു വാര്യർ ഉള്‍പ്പടേയുള്ള സാക്ഷികളെ ഇനിയും വിസ്തരിക്കാനുണ്ടെന്നാണ് റിപ്പോർട്ട്. എറണാകുളത്തെ അടച്ചിട്ട കോടതി മുറിയിലാണ് കേസിന്റെ വിചാരണ ഇപ്പോള്‍ നടന്ന് വരുന്നത്.

ദിലീപ് നടി കേസ്

ദിലീപ് നടി കേസ്

സുപ്രീം കോടതി നിർദേശിച്ച സമയം അവസാനിച്ചതോട് വിചാരണ നടക്കുന്ന എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കൂടുതൽ സമയംചോദിക്കും. കേസിൽ കൂടുതൽ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കേണ്ടതിനാൽ കൂടുതൽ സമയംവേണമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയെ സമീപിക്കാൻ വിചാരണക്കോടതി ഒരുങ്ങുന്നത്. അടുത്തദിവസംതന്നെ ഇതിനുള്ള അപേക്ഷ നൽകിയേക്കും.

'ഷിയാസിനെ കിഴങ്ങനെന്ന് വിളിച്ചത് ശരിയോ': കെട്ടാന്‍ പോവുന്ന പെണ്ണിനെ പറഞ്ഞാല്‍ സഹിക്കില്ല: റോബിന്‍'ഷിയാസിനെ കിഴങ്ങനെന്ന് വിളിച്ചത് ശരിയോ': കെട്ടാന്‍ പോവുന്ന പെണ്ണിനെ പറഞ്ഞാല്‍ സഹിക്കില്ല: റോബിന്‍

ദിലീപിന്റെ മുന്‍ സുഹൃത്ത് ബാലചന്ദ്രകുമാർ

ദിലീപിന്റെ മുന്‍ സുഹൃത്ത് ബാലചന്ദ്രകുമാർ


നേരത്തെ കേസിന്റെ വിചാരണ അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോഴായിരുന്നു ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ ചില വെളിപ്പെടുത്തലുകളും തെളിവുകളുമായി മുന്നോട്ട് വരുന്നത്. ഇതോടെ പുതിയ കേസും തുടരന്വേഷണവും പ്രഖ്യാപിച്ചതോടെ വിചാരണ താല്‍ക്കാലികമായെങ്കിലും നിലയ്ക്കുകയായിരുന്നു.

'വിമർശകർ എങ്ങനെ സഹിക്കും': യുഎഇയില്‍ ഡോക്ടർ റോബിന്‍ മെഡിക്കല്‍ സെന്റർ വരുന്നെന്ന് റോബിന്‍'വിമർശകർ എങ്ങനെ സഹിക്കും': യുഎഇയില്‍ ഡോക്ടർ റോബിന്‍ മെഡിക്കല്‍ സെന്റർ വരുന്നെന്ന് റോബിന്‍

നടി കേസിലെ തുടരന്വേഷണം

നടി കേസിലെ തുടരന്വേഷണം

ഇക്കാലയളവില്‍ കോടതി മാറ്റ് തന്നെ ആവശ്യപ്പെടുന്ന തരത്തിലുള്ള ഒട്ടനവധി ഹർജികളും ഹൈക്കോടതി മുതല്‍ സുപ്രീംകോടതി വരേയെത്തി. എന്നാല്‍ വിചാരണകോടതി ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയായ നടിയുടെ ആവശ്യം ഒരു കോടതിയും അംഗീകരിച്ചില്ല. പിന്നീട് കേസിലെ തുടരന്വേഷണം അവസാനിച്ച് അധിക കുറ്റപത്രം നല്‍കിയതോടെയാണ് കേസിന്റെ വിചാരണം വീണ്ടും പുനഃരാംരഭിച്ചത്.

Groundnuts: വിശപ്പും മാറും മുടിയും വളരും: അറിയാം നിലക്കടലയുടെ അപൂർവ്വ ഗുണങ്ങള്‍

മഞ്ജു വാര്യർ, സാഗർ വിന്‍സന്റ്, ജിന്‍സണ്‍

മഞ്ജു വാര്യർ, സാഗർ വിന്‍സന്റ്, ജിന്‍സണ്‍

പുതിയ സാക്ഷികള്‍ക്കും തെളിവുകള്‍ക്കുമൊപ്പം നേരത്തെ വിസ്തരിച്ച മഞ്ജു വാര്യർ, സാഗർ വിന്‍സന്റ്, ജിന്‍സണ്‍ എന്നിവരെ വീണ്ടും വിസ്തരിക്കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ മുന്നോട്ട് വെച്ചിരുന്നു. ഇത് പ്രകാരമുള്ള വിചാരണ നടപടികളാണ് ഇപ്പോള്‍ നടന്ന് വരുന്നത്. ഇതിനിടയിലാണ് കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാർ അസുഖം ബാധിച്ച് ആശുപത്രിയിലാവുന്നത്.

ഇരു വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാർ

ഇരു വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാർ

ഇരു വൃക്കകളും തകരാറിലായ ബാലചന്ദ്രകുമാർ നിലവില്‍ തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുകയാണ്. ഈ സാഹചര്യത്തില്‍ ബാലചന്ദ്രകുമാറിന്റെ സാക്ഷി വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയാണ് പ്രോസിക്യൂഷന്‍. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ് പ്രോസിക്യൂഷന്‍.

സാക്ഷി വിസ്താരത്തിനായി കൊച്ചിയിലേക്ക് യാത്ര

സാക്ഷി വിസ്താരത്തിനായി കൊച്ചിയിലേക്ക് യാത്ര

അസുഖബാധിതനായതിനാല്‍ സാക്ഷി വിസ്താരത്തിനായി കൊച്ചിയിലേക്ക് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ടുണ്ട്. അതിനാല്‍ ബാലചന്ദ്രകുമാറിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സാക്ഷി വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്നാണ് പ്രോസിക്യൂഷന്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യം കോടതി പരിഗണിക്കാനാണ് സാധ്യത.

English summary
Dileep Actress Case: Trial Of Those Including Manju Warrier Is Pending; Trial Court To Move SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X