അതിജീവിതയായ നടിയുടെ പരിപാടി പൊളിക്കാൻ നോക്കി, പക്ഷെ ദിലീപ് സംഘത്തിനോട് സൗദി ചെയ്തത്; ബൈജു കൊട്ടാരക്കര
അതിജീവിത അടങ്ങുന്ന സംഘത്തിന്രെ പരിപാടി പൊളിക്കാൻ നോക്കിയെന്ന വലിയ ആരോപണമാണ് സംവിധായകൻ ഉയർത്തുന്നത്

നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത ഉൾപ്പടേയുള്ളവർ നടക്കുന്ന പരിപാടി പൊളിക്കാൻ ചിലർ ശ്രമം നടത്തിയെന്ന ആരോപണവുമായി സംവിധായകൻ ബൈജു കൊട്ടാരക്കര. സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇദ്ദേഹം ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. വാശി നല്ലതാണ്, എന്നാൽ ദുർവാശിയാണെങ്കിൽ കുഴപ്പത്തിലെ കലാശിക്കൂ എന്നുള്ളതിന് നമ്മുടെ മുന്പിൽ ഒരുപാട് ഉദാഹരണങ്ങളുണ്ട്.
ഇക്കഴിഞ്ഞ നംവബറിൽ ട്വന്റി ഫോറും ഫ്ലവേഴ്സും കൂടി ജിദ്ദയിൽ ഒരു പ്രോഗ്രാം നടത്തി. ആ ഷോ ഡയറക്ട് ചെയ്തത് ഞാനായിരുന്നു. ഫ്ലവേഴ്സിന്റെ ആളുകളൊക്കെ ചെന്ന് നല്ല രീതിയിൽ സംഘടിപ്പിച്ച പരിപാടിയായിരുന്നു അന്ന് അവിടെ നടന്നത്. എന്നാല് ഇതേ സമയം തന്നെ ഒരുപാട് അഭ്യൂഹങ്ങളും കിംവദന്തികളും അവിടെ നടന്നുവെന്നും അദ്ദേഹം പറയുന്നു.

മനോജ് കെ ജയനും അതിജീവിതയായ നടിയും
ഞങ്ങളുടെ പ്രോഗ്രാമിൽ മനോജ് കെ ജയനും അതിജീവിതയായ നടിയും ആർ ശ്രീകണ്ഠൻ നായരും സ്റ്റീഫൻ ദേവസിയുമൊക്കെയായിരുന്നു. രമേഷ് പിഷാരടി, ബിനു അടിമാലി, ഉല്ലാസ് പന്തളം, അനുമോൾ പിന്നെ നിരവധി ഗായകരും ഉണ്ടായിരുന്നു. സ്റ്റാർ മാജിക്കിലേയും ടോപ് സിങ്ങേഴ്സിലുമൊക്കെ ഗ്രൂപ്പുകളായിരുന്നു ഉണ്ടായിരുന്നു.

അത്ര വലിയ താരങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും
അത്ര വലിയ താരങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും ഈ പ്രോഗാമിനെ അവിടെ പറഞ്ഞ് പറഞ്ഞ് കുഴപ്പങ്ങളാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമം ഉണ്ടായി. ഷോ നടക്കില്ല എന്നായിരുന്നു കുറെ ആളുകളുടെ പ്രചരണം. കുറേ ആളുകൾ എന്ന് പറയുന്നത് ജിദ്ദയിലുള്ള ആളുകളായിരുന്നില്ല, അതായത് അവിടുത്തെ മലയാളികൾ അല്ലെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു.

കേസിലെ അതിജീവിതയായ നടി
പുറത്ത് നിന്നും വന്ന ചിലരാണ് ഇത്തരം പ്രചരണത്തിന് പിന്നിൽ. ഇതിനെല്ലാം കാരണം ഞങ്ങളുടെ ഷോയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയായ നടി ഉണ്ടെന്നായിരുന്നു കാരണം. ഏതാണ്ട് പതിമൂന്നായിരത്തോളം സീറ്റുകൾ നിറഞ്ഞിട്ടും അതിന് പിന്നിൽ സ്ഥലമില്ലാതിരുന്നിട്ട് പോലും ആളുകൾ തിങ്ങിഞെരുങ്ങി നിൽക്കുന്ന രീതിയിലാണ് പരിപാടി നടന്നത്.
anar; കഴിച്ചാൽ പലതുണ്ട് ഗുണം; നീര് തലമുടിയിലും പുരട്ടാം

ദിലീപും നാദിർഷായും എംജി ശ്രീകുമാറും
അതിന് തൊട്ടുപിന്നാലെയാണ് ദിലീപും നാദിർഷായും എംജി ശ്രീകുമാറും അമൃത സുരേഷും കോട്ടയം നസീറുമൊക്കെയായി ഒരു ഷോ വരുന്നത്. എന്നാൽ ഫ്ലവേഴ്സിന്റെ പരിപാടിയിൽ അതിജീവിത ഉണ്ടെന്ന് അറിഞ്ഞ അന്ന് മുതൽ തന്നെ ചിലയാളുകൾ പ്രചരിപ്പിച്ചത് 'വമ്പൻ ഷോ ഉടൻ വരാനുണ്ട്, ദിലീപും ഇന്നയാളൊക്കെയുണ്ട്' എന്നായിരുന്നു. കേസൊക്കെ വരുന്നതിന് മുമ്പ് ദിലീപിന്രെ ഷോ എവിടെ ചെന്നാലും നല്ല കളക്ഷനും ആളുകളും ഉണ്ടായിരുന്നു.

എംജി ശ്രീകുമാറും കോട്ടയം നസീറുമൊക്കെ എന്തിനും പോന്നവരാണ്. പുതുതലമുറയിലെ മിമിക്രി ആർട്ടിസ്റ്റായ കുഞ്ഞുമോനുമുണ്ടായിരുന്നു ആ സംഘത്തിൽ. എന്നാൽ എന്തുകൊണ്ടാണെന്ന് അറിയില്ല മറ്റൊരു പരിപാടിയെ ഡീ മെറിറ്റ് ചെയ്ത് തകർക്കാൻ നോക്കിയവരുടെ പരിപാടിക്ക് ആളില്ലാതെ പോയി. ആ അവസ്ഥ കണ്ടാൽ വിഷമം തോന്നിപോവും.

വെറും 760 ആളുകൾ മാത്രമാണ് ആയിരക്കണക്കിന് ആളുകൾക്ക്
ഒരാളുടെ പരിപാടി മോശമായിരുന്നെന്നോ മറ്റുള്ളവരുടേത് നല്ലതായിരുന്നെന്നോ പറയാൻ വേണ്ടിയല്ല ഇത്തരം ഒരു വീഡിയോ ഇടുന്നത്. ഇനിയെങ്കിലും വാശി ഒഴിവാക്കി പ്രവർത്തിക്കണം എന്ന് ഓർമിപ്പിക്കാനാണ്. സിനിമയിൽ അല്ല, എവിടെ ചെന്നാലും ചിലരെ ജീവിക്കാൻ അനുവദിക്കില്ലെന്ന ചിന്താഗതിയുമായി നടക്കുന്നവർക്ക് ഉണ്ടാവുന്ന അനുഭവം കാണിക്കാനാണ് ഈ വീഡിയോ. വെറും 760 ആളുകൾ മാത്രമാണ് ആയിരക്കണക്കിന് ആളുകൾക്ക് ഇരിക്കാൻ കഴിയുന്ന ആ വേദിയിൽ ഉണ്ടായിരുന്നത്. ആ പരിപാടിയുടെ വിഷ്വൽസ് കാണുമ്പോൾ നമുക്ക് കാര്യം മനസ്സിലാവും എന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications