Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉണ്ണി മുകുന്ദനെ പോലെ കോടതിയെ കബിളിപ്പിച്ചില്ല'; എന്തുകൊണ്ട് ദിലീപിന് മാത്രം പിന്തുണ..അഭിഭാഷകന്റെ കുറിപ്പ്

unni-mukundan-23-1676098647.jpg

കൊച്ചി: ഉണ്ണി മുകുന്ദനെ പോലെ വ്യാജ സത്യവാങ്മൂലം നൽകി സംസ്ഥാനത്തെ പരമോന്നത കോടതിയെ കബളിപ്പിച്ച് കോടതിയിൽ നിന്നും അനുകൂല ഉത്തരവ് നേടിയ ആളല്ല ദിലീപ് എന്ന് അഭിഭാഷകൻ ശ്രീജിത്ത് പെരുമന.ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി പോലും ഗൂഡാലോചനയില്ല എന്ന് പറഞ്ഞ കേസിൽ അനുബന്ധ കുറ്റപത്രത്തിൽ ഗൂഢാലോചനയ്ക്ക് പ്രതി ചേർക്കപ്പെട്ട് നിയമത്തെ അനുസരിച്ചുകൊണ്ട് മൂന്നു മാസത്തിലധികം ജയിലിൽ കഴിഞ്ഞ് നിയമനുസൃതം ജാമ്യത്തിൽ ഇറങ്ങി വിചാരണയെ സധൈര്യം നേരിടുന്ന ഒരാളാണ് ദിലീപ് എന്നും പെരുമന പറഞ്ഞു. പീഡന കേസിൽ എന്തുകൊണ്ട് ഉണ്ണിയെ എതിർക്കുകയും ദിലീപിനെ പിന്തുണയ്ക്കുകയും ചെയ്യുന്നവെന്നത് സംബന്ധിച്ച് വിശദമായ കുറിപ്പിലാണ് ശ്രീജിത്ത് പെരുമന നിലപാട് വ്യക്തമാക്കിയത്. വായിക്കാം

ഉണ്ണി മുകുന്ദന് എതിരായും ദിലീപിനെ അനുകൂലിച്ചും

ഉണ്ണി മുകുന്ദന് എതിരായും ദിലീപിനെ അനുകൂലിച്ചും


ഉണ്ണി മുകുന്ദന് എതിരായും ദിലീപിനെ അനുകൂലിച്ചും നിലപാട് ശരിയാണോ " എന്ന് ഒരുപാട് സുഹൃത്തുക്കൾ ആരായുന്നതിനാലാണ് ഈ കുറിപ്പ് ഒറ്റവാക്കിൽ പറഞ്ഞാൽ,
സമാജം സ്റ്റാർ ചെയ്തതുപോലെ വ്യാജ സത്യവാങ്മൂലം നൽകി സംസ്ഥാനത്തെ പരമോന്നത കോടതിയെ കബളിപ്പിച്ച് കോടതിയിൽ നിന്നും അനുകൂല ഉത്തരവ് മേടിക്കുകയല്ല ദിലീപ് ചെയ്തത് മറിച്ച് ആഭ്യന്തരം ഭരിക്കുന്ന മുഖ്യമന്ത്രി പോലും ഗൂഡാലോചനയില്ല എന്ന് പറഞ്ഞ കേസിൽ അനുബന്ധ കുറ്റപത്രത്തിൽ ഗൂഢാലോചനയ്ക്ക് പ്രതി ചേർക്കപ്പെട്ട് നിയമത്തെ അനുസരിച്ചുകൊണ്ട് മൂന്നു മാസത്തിലധികം ജയിലിൽ കഴിഞ്ഞ് നിയമനുസൃതം ജാമ്യത്തിൽ ഇറങ്ങി വിചാരണയെ സധൈര്യം നേരിടുന്ന ഒരാളാണ്. ആദ്യത്തെയാൾ കോടതിയെ കബളിപ്പിച്ച് അനുകൂല ഉത്തരവ് കൈക്കലാക്കിയെന്ന് ഹൈക്കോടതി കണ്ടെത്തുകയും അതിനാൽ ഉത്തരവ് റദ്ദാക്കുകയുയും ചെയ്ത കേസിലെ പ്രതിയാണ്.ജുഡീഷ്യൽ വിചാരണ നടത്തി തീരുമാനം എടുക്കുന്നതുവരെ കുറ്റാരോപിതകരെ കുരിശിലേറ്റരുത് എന്ന് തന്നെയാണ് നിലപാട്. എന്നാൽ ഉണ്ണി മുകുന്ദന്റെ കേസിൽ വസ്തുതകൾ വ്യത്യസ്തമാണ്.
വിശദമായി പരിശോധിക്കാം..

 2 മാസത്തേക്ക് സ്റ്റേ ചെയ്യുന്നു

2 മാസത്തേക്ക് സ്റ്റേ ചെയ്യുന്നു


സ്ത്രീത്വത്തെ അപമാനിപ്പിച്ചു, പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതി ഒരു സ്ത്രീ ഉന്നയിച്ചപ്പോൾ അതിൽ FIR രജിസ്റ്റർ ചെയ്തു അന്വേഷണം നടക്കുന്ന ഘട്ടത്തിൽ കേസ് റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപക്കുന്നു.കേസ് പരിഗണിച്ചപ്പോൾ പരാതിക്കാരിയുമായി ഉണ്ണി മുകുന്ദൻ SETTLEMENT നടത്തിയെന്നും പരാതിക്കാരിക്ക് മറ്റ് പരാതികൾ ഇല്ലെന്നും ഉണ്ണി മുകുന്ദനും, വക്കീലുംഹൈകോടതിക്ക് സത്യവാങ്മൂലം നൽകുന്നു.പരാതിക്കാരിക്ക് പരാതി ഇല്ലെങ്കിൽ കോടതി സമയം പാഴാക്കണ്ട എന്ന നിലപാട് എടുത്ത കോടതി കീഴ്കോടതി നടപടികൾ 2 മാസത്തേക്ക് സ്റ്റേ ചെയ്യുന്നു. പിന്നീട് ഹൈക്കോടതി കേസ് പരിഗണിച്ചപ്പോഴെല്ലാം കേസ് സെറ്റിൽമെന്റ് ആയി ഇടയ്ക്ക് അഥവാ പരാതിക്കാരിക്ക് പരാതിയില്ല എന്ന വ്യാജ സത്യവാങ്മൂലവും, കളവും പറഞ്ഞുകൊണ്ട് 07-05-2021 മുതൽ സ്റ്റേ മാറ്റിയ 09-02-2023 വരെ ഉണ്ണി മുകുന്ദനും വക്കീലും കോടതിയെ പറ്റിച്ചു.

സത്യവാങ്മൂലം നൽകാൻ ഉണ്ണി മുകുന്ദന് നിർദ്ദേശം

സത്യവാങ്മൂലം നൽകാൻ ഉണ്ണി മുകുന്ദന് നിർദ്ദേശം


ഒടുവിൽ 09-02-23 നു കേസ് പരിഗണിച്ചപ്പോൾ കോടതിക്ക് മുൻപാകെ പരാതിക്കാരിയുടെ അഭിഭാഷകൻ വളരെ കൃത്യമായി ഹൈക്കോടതിയെ വ്യാജ സത്യവാങ്മൂലം നൽകി കബളിപ്പിച്ച കാര്യം വ്യക്തമാക്കി. തുടർന്ന് നടന്ന സംഭവങ്ങൾ ഇങ്ങനെ,
സ്ത്രീത്വത്തെ അപമാനിച്ച കേസ്
വിചാരണ തടഞ്ഞ ഉത്തരവ് ഹൈക്കോടതി നീക്കി

സൈബി ജോസ് ഹാജരായി അനുകൂല വിധി വാങ്ങിയ കേസിലാണ് നടപടി

ഇരയുടെ പേരിൽ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി

കേസ് ഒത്തുതീർപ്പാക്കിയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്

ഒത്തുതീർപ്പ് ഉണ്ടായില്ലെന്ന് ഇരയുടെ അഭിഭാഷകൻ കോടതിയിൽ

കോടതിയ്ക്ക് മുന്നിൽ കള്ളക്കളി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

അഭിഭാഷകൻ മറുപടി പറഞ്ഞെ മതിയാവുമെന്ന് കോടതി

ഉണ്ണിമുകുന്ദന്‍റെ അഭിഭാഷകൻ സൈബി ജോസ് ഹാജരായില്ല

മറുപടി സത്യവാങ്മൂലം നൽകാൻ ഉണ്ണി മുകുന്ദന് നിർദ്ദേശം

കേസ് അന്വേഷണം നടത്തി കീഴക്കോടതിയിൽ വിചാരണ നടത്തണം

ദിലീപ് ഉയർത്തുന്ന വാദങ്ങൾ ഇതാണ്

ദിലീപ് ഉയർത്തുന്ന വാദങ്ങൾ ഇതാണ്


ഇനി ദിലീപ് കേസിലേക്ക് വന്നാൽ,
ലോക ചരിത്രത്തിൽ കേട്ടു കേൾവിയില്ലാത്ത "ബലാത്സംഗ ക്വട്ടേഷൻ " കേസിൽ ആദ്യത്തെ കുറ്റപത്രത്തിൽ പ്രതിയാക്കാതെ, അനുബന്ധ കുറ്റപത്രത്തിൽ പ്രതി ചേർക്കപ്പെട്ട ഒരാൾ, ഇന്നേവരെ ഒരു പെറ്റിക്കേസിൽ പോലും ശിക്ഷിക്കപ്പെടാത്ത ഒരാൾ, ക്രിമിനൽ പശ്ചാത്തലമില്ലാത്ത ഒരാളെന്ന് ഹൈക്കോടതി വിലയിരുത്തിയ ആൾ.... "He has no criminal antecedents, even according to prosecution."
ഇതിനൊക്കെ അപ്പുറത്ത് നിരപരാധിത്വം തെളിയിക്കാൻ ആരോപിക്കപ്പെട്ട കേസിൽ CBI അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചയാൾ. അങ്ങനെ ഒരാളെ പ്രതിസ്ഥാനത്ത് നിർത്തി ആഘോഷിച്ച ശേഷം പ്രോസിക്കൂഷൻ ഇപ്പോൾ കോടതിയുടെ നിഷ്പക്ഷത ഉൾപ്പെടെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ച് നടത്തുന്ന നാടകീയ ഇടപെടലുകൾ കേട്ടുകേൾവിയില്ലാത്തതാണ്. ഈ ഘട്ടത്തിൽ ചില വസ്തുതകൾ വ്യക്തമാക്കാതെ വയ്യ,
സമാജംസ്റ്റാർ ചെയ്തതുപോലെ വ്യാജ സത്യവാങ്മൂലം നൽകിസംസ്ഥാനത്തെ പരമോന്നത കോടതിയെ കബളിപ്പിച്ച് കോടതിയിൽ നിന്നും അനുകൂല ഉത്തരവ് മേടിക്കുകയല്ല ദിലീപ് ചെയ്തത് മറിച്ച് കോടതിയിൽ ദിലീപ് ഉയർത്തുന്ന വാദങ്ങൾ ഇതാണ്..

പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവില്ല

പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവില്ല

1 . ഒന്നാം പ്രതിയായ പൾസർ സുനിയും ദിലീപും കണ്ടതിന് തെളിവില്ല, പിന്നെയെന്ത് ഗൂഡാലോചന ?
ദിലീപും കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ ഒരുമിച്ചു വന്നെന്നാണ് പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ നേരിട്ടു കണ്ടില്ലെങ്കില്‍ നിലനിൽക്കുന്നതല്ല ഗൂഡാലോചന.
2 . ഒരേ ടവർ ലൊക്കേഷന് കീഴിൽ ആയിരക്കണക്കിന് ആളുകൾ വരാം. നാല് മുതൽ ആറ്‌ കിലോമീറ്റർ ദൂരപരിധിയിൽ ഒരേ ടവർ ലൊക്കേഷനാണ്. അതിനാൽ തന്നെ ആരും ഒരേ സമയം അതിനു കീഴിൽ വരാം.
3 . പൾസർ സുനിയുടെ ഒരു ഫോൺ കോളോ, സന്ദേശമോ, എന്തിനേറെ ഒരു മിസ്സ്‌ഡ് കോളോ ഇതുവരെ ദിലീപിന്റെ ഫോണിലേക്ക് വന്നിട്ടില്ല. പോലീസിനു ലഭിച്ച ഒമ്പതു മൊബൈല്‍ ഫോണുകളില്‍ നിന്ന് സുനിയുടെ ഒരു കോള്‍ പോലും ദിലീപിനു പോയിട്ടില്ല. നാലു വര്‍ഷം ഗൂഡാലോചന നടത്തിയിട്ടുണ്ടെങ്കില്‍ ഒരിക്കലെങ്കിലും വിളിക്കണ്ടേതായെന്നും പ്രതിഭാഗം ചോദിക്കുന്നു.

മഞ്ജുവാരിയരും ശ്രീകുമാര്‍ മേനോനും തമ്മിലുളള ബന്ധത്തെപ്പറ്റി

മഞ്ജുവാരിയരും ശ്രീകുമാര്‍ മേനോനും തമ്മിലുളള ബന്ധത്തെപ്പറ്റി


4 . സുനിയെ ഇതുവരെ ജീവിതത്തിൽ നേരിട്ട് കാണുകയോ, സംസാരിക്കുകയോ ചെയ്തിട്ടില്ല.
5 . സ്വന്തമായി കാരവാനും, ഹോട്ടലും, കാറും എല്ലാമുള്ള ദിലീപ് എന്തിന് പുറത്ത് ആള്‍ക്കൂട്ടത്തില്‍ വച്ച് എല്ലാവരും കാണുന്ന തരത്തില്‍ സുനിയുമായി ഗൂഡാലോചന നടത്തണം.
6 . സ്വന്തമായി ഫ്‌ളാറ്റുകളും, വിവിധ ബിസിനസ് സ്ഥാപനങ്ങളുള്ള ദിലീപ് എന്തിന് ഒരു ക്വൊട്ടേഷന്റെ തുകയായ മെമ്മറി കാർഡ് ഭാര്യയുടെ കടയിലേക്ക് കൊടുത്തയാക്കാൻ നിർദേശിക്കും.
7 . പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ വിവരം ഡിജിപിയെ അറിയിച്ചതാണ്. പരാതി നല്‍കാന്‍ 20 ദിവസം വൈകിയെന്ന പോലീസ് നിലപാട് തെറ്റാണ്.
8 . അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് എഡിജിപി ബി.സന്ധ്യ തന്നെ ചോദ്യം ചെയ്തത്. നടി മഞ്ജുവാരിയരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുളള ബന്ധത്തെപ്പറ്റി താന്‍ പറഞ്ഞപ്പോള്‍ ചോദ്യം ചെയ്യല്‍ പകര്‍ത്തിയിരുന്ന കാമറ എഡിജിപി ഓഫ് ചെയ്തു .

ദിലീപിന് പങ്കുണ്ടെന്ന് നടിയുടെ മൊഴിയില്‍ തന്നെ പറയുന്നില്ല

ദിലീപിന് പങ്കുണ്ടെന്ന് നടിയുടെ മൊഴിയില്‍ തന്നെ പറയുന്നില്ല

9 . ദിലീപുമായി ശത്രുതയുണ്ടെന്നോ ഗൂഢാലോചനയില്‍ ദിലീപിന് പങ്കുണ്ടെന്നോ നടിയുടെ മൊഴിയില്‍ തന്നെ പറയുന്നില്ല.
10 . ജയിലില്‍ നിന്നുള്ള കത്ത്. ജയിയിലായിരുന്നപ്പോള്‍ സുനി ദിലീപിന് കത്ത് എഴുതിയെന്നത് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. ഒന്നരക്കോടി തനിക്കു ദിലീപ് വാഗ്ദാനം ചെയ്തുവെന്നാണ് സുനിയുടെ ആരോപണം. അങ്ങനെയാണെങ്കില്‍ പണം നല്‍കി കേസ് ഒതുക്കാന്‍ ശ്രമം നടക്കില്ലേ.
11 . നടിയുമായി ബന്ധമുള്ളവര്‍ കേസിലെ നിലവിലെ സാക്ഷികള്‍ ആക്രമിക്കപ്പെട്ട നടിയുമായി ബന്ധമുള്ളവരാണ്. ക്വട്ടേഷനാണെന്ന് നടി ആദ്യമേ തന്നെ മൊഴി നല്‍കിയിരുന്നു. എന്നിട്ടും ഇതേക്കുറിച്ച് പോലീസ് അന്വേഷിച്ചില്ല. ആരെയെങ്കിലം സംശയമുണ്ടോയെന്നു പോലും നടിയോട് ചോദിച്ചില്ലെന്നും ഇത് മറ്റൊരെയോ രക്ഷിക്കാനുള്ള ശ്രമമല്ലേ.
12 . പൊതുജന വികാരം ദിലീപിന് എതിരാക്കി. അറസ്റ്റ് ചെയ്യപ്പെട്ട ശേഷം പൊതുജന വികാരം ദിലീപിനു എതിരേയാക്കാന്‍ പോലീസിന്റെ ഭാഗത്തു നിന്നു തന്നെ ബോധപൂര്‍വ്വമുള്ള ശ്രമം നടന്നു. ഭൂമി കൈയറ്റം, ഹവാല എന്നീ ആരോപണങ്ങള്‍ താരത്തിനു നേരേ ഉണ്ടായെങ്കിലും അന്വേഷിച്ചപ്പോള്‍ ഇതില്‍ കഴമ്പില്ലെന്നു തെളിയുകയും ചെയ്തു. ഗൂഡാലോചനയുടെ തെളിവാണ് ഇത്.

പൾസർ സുനിയെ തനിക്കു മുഖപരിചയം പോലുമില്ലാ

പൾസർ സുനിയെ തനിക്കു മുഖപരിചയം പോലുമില്ലാ


13 .തിയേറ്റര്‍ ഉടമയും സംവിധായകനും ദിലീപിനോട് ശത്രുതയുള്ള തിയേറ്റര്‍ ഉടമയും പരസ്യസംവിധായകനായ വ്യക്തിയും ശക്തമായ നീക്കങ്ങള്‍ നടത്താന്‍ കഴിവുള്ളവരാണ്.
14 . ദിലീപിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാനാണ് പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ ശ്രമിക്കുന്നതു .
15. കൊച്ചിയിലെ ഹോട്ടലിൽവച്ചു ഗൂഢാലോചന നടത്തിയെന്ന പൊലീസ് വാദവും തെറ്റാണ്. 2013ലെ അമ്മ താരനിശയുടെറിഹേഴ്സൽ നടക്കുമ്പോൾ സുനി അവിടെ വന്നിരിക്കാം. എന്നാൽ പൾസർ സുനിയെ തനിക്കു മുഖപരിചയം പോലുമില്ലാ.

ദിലീപും പൾസർ സുനിയും തമ്മിൽ

ദിലീപും പൾസർ സുനിയും തമ്മിൽ

കേസിൽ പ്രോസികൂഷൻ മുന്നോട്ടു വയ്ക്കുന്ന വാദങ്ങൾ ഇങ്ങനെ..
2. നടിക്കെതിരായ ആക്രമണത്തിന്റെ മുഖ്യആസൂത്രകൻ ദിലീപാണ്.
ദിലീപിനെതിരെ ഒരുപാട് തെളിവുകളുണ്ട് (19 എണ്ണത്തിൽ തുടങ്ങി ഇപ്പോൾ കൂടി കൂടി 223 ഓളം തെളിവുകളും കൈവശമുണ്ട്)
3 . ദിലീപും പൾസർ സുനിയും തമ്മിൽ നാലിൽ കൂടുതൽ പ്രാവശ്യം നേരിൽ കണ്ടിട്ടുണ്ട്. ഗൂഡാലോചന നടത്തിയിട്ടുണ്ട്.
4 . നിരവധി തവണ ഇരുവരും ഒരേ ടവർ ലൊക്കേഷനുകളിൽ ഒരുമിച്ചെത്തിയിട്ടുണ്ട്. ഫോണിലും ബന്ധപ്പെട്ടിട്ടുണ്ട്.
5 . ഭാര്യ കാവ്യ മാധവന്റെ ഡ്രൈവറുടെ മൊഴിയും ദിലീപിന് എതിരാണ്.
6 . കീഴടങ്ങുന്നതിന് മുന്‍പ് കാവ്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ സുനി എത്തിയിരുന്നു. ദിലീപ് 25000 രൂപ കാവ്യ വഴി സുനിക്ക് നല്‍കി.
7 .കേസില്‍ 15 പേരുടെ രഹസ്യമൊഴിയെടുത്തു. 223 തെളിവുകളും 168 രേഖകളുമുണ്ട്.
8 . മൊബൈലും സിംകാര്‍ഡും നശിപ്പിച്ചതായി പ്രതി പറഞ്ഞെങ്കിലും അന്വേഷണസംഘം വിശ്വസിച്ചിട്ടില്ല. പ്രതി രക്ഷപെടാന്‍വേണ്ടിയാണ് ഇങ്ങനെ പറഞ്ഞത്. മൊബൈല്‍ ഫോണും സിംകാര്‍ഡും കണ്ടെത്തേണ്ടതുണ്ട്.

ദിലീപിനെതിരെ ചാർത്തപ്പെട്ട ക്രിമിനൽ ഗൂഡാലോചന

ദിലീപിനെതിരെ ചാർത്തപ്പെട്ട ക്രിമിനൽ ഗൂഡാലോചന


9 . ഒന്നര കോടി രൂപയ്ക്ക് 2013 ലാണ് ക്വട്ടേഷൻ നൽകിയത്. നടിയുടെ നഗ്‌ന ദൃശ്യങ്ങൾ ആവശ്യപ്പെട്ടു.
10 . തൃശൂര്‍ ടെന്നീസ് ക്ലബ്ബ് ജീവനക്കാരന്‍ ദിലീപിനെയും പള്‍സര്‍ സുനിയെയും ഒരുമിച്ച് കണ്ടിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു. മുദ്രവച്ച കവറില്‍ കേസ് ഡയറി പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറുകയും ചെയ്തു.
11 .കാക്കനാട് ജയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരോടാണ് ദിലീപ് കുറ്റവാളിയാണെന്ന കാര്യം സുനി വെളിപ്പെടുത്തിയയത്. അതിനാൽ പോലീസുകാരനെ സാക്ഷിയാക്കിയിട്ടുണ്ട്.
വിചാരണയ്ക്ക് ശേഷം ദിലീപിനെതിരെ ചാർത്തപ്പെട്ട ക്രിമിനൽ ഗൂഡാലോചന 120 B of IPC എന്ന കൃത്യം സംശയാതീതമായി തെളിയിക്കപ്പെടുകയാണെങ്കിൽ രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിലെ സമാനതകളില്ലാത്ത സംഭവമായിരിക്കും അത്.

തെളിവുകൾ അത്യന്താപേക്ഷിതമാണ്

തെളിവുകൾ അത്യന്താപേക്ഷിതമാണ്

ബലാൽസംഗം ചെയ്യാൻ ക്വോട്ടേഷൻ നൽകുക എന്നത് രാജ്യത്തിതുവരെ തെളിയിക്കപ്പെടാത്ത അപൂർവ്വങ്ങളിൽ അപൂർവ്വമായ സംഭവമാണ്. അതുകൊണ്ടുതന്നെ ക്രിമിനൽ ഗൂഡാലോചന തെളിയിക്കാനാവശ്യമായ തെളിവ് നിയമ പ്രകാരമുള്ള തെളിവുകൾ അത്യന്താപേക്ഷിതമാണ്. ഇത്തരം കേസുകളിൽ ഗൂഡാലോചന തെളിയിക്കുന്നത് ചെയിൻ ഓഫ് എവിഡൻസുകളെ ബന്ധപ്പെടുത്തിയായിരിക്കും.
ഗൂഡാലോചനകുറ്റം തെളിഞ്ഞാൽ മാത്രമേ ദിലീപിനെതിരെ നിലവിൽ ചാർജ്ജ് ചെയ്യപ്പെട്ട ബലാൽസംഗം ഉൾപ്പെടെയുള്ള മറ്റെല്ലാ കുറ്റങ്ങളും നിലനിൽക്കുകയുള്ളൂ. അതായത് 120 B എന്ന പീനൽ വകുപ്പ് പ്രകാരം ഗൂഡാലോചനയിൽ ഉൾപ്പെട്ട ഏതൊരാളും അതിലെ എഗ്രിമെന്റ് പ്രകാരം ചെയ്യപ്പെട്ട ഏതൊരു കുറ്റവും ചെയ്ത പ്രതിക്ക് തുല്യമായ കുറ്റം ചെയ്തതാകുന്നു.
കേവലം ഹോട്ടൽ ബില്ലുകളും , സെൽഫി ചിത്രത്തിൽ പതിഞ്ഞ ഫോട്ടോകൾ കൊണ്ടും , ഫോൺവിളികളുടെ രേഖകൾ കൊണ്ടും മാത്രം പ്രോസിക്കൂഷന് ഇതിലെ കുറ്റകരമായ ഗൂഡാലോചന തെളിയിക്കാൻ സാധിക്കില്ല എന്ന് സാരം. 120 ബി എന്ന വകുപ്പ് സംശയാതീതമായി തെളിയിക്കാനുള്ള ബാധ്യതയും ഉത്തരം കേസുകളിൽ പ്രോസിക്കൂഷനുണ്ട്.

അനവധി തെളിവുകൾ കിട്ടിയെന്നൊക്കെ പ്രോസിക്കൂഷൻ

അനവധി തെളിവുകൾ കിട്ടിയെന്നൊക്കെ പ്രോസിക്കൂഷൻ


ദിലീപിന്റെ നിലവിലെ കേസിൽ അനവധി തെളിവുകൾ കിട്ടിയെന്നൊക്കെ പ്രോസിക്കൂഷൻ പറയുമ്പോഴും പക്ഷെ ഇത് കോടതി ഓഫിസർമാരായ വിചാരണചെയ്യപ്പെടുമ്പോൾ ഇവയൊക്കെ നഞ്ഞ പടക്കങ്ങളായ് മാറാനുള്ള സാധ്യതകൾ ഏറെയാണ്.കടുകുമണിയോളം ഇഴകീറി ന്യായാന്യായങ്ങൾ പരിശോധിച്ചു വിചാരണ ചെയ്തു വിധി പ്രസ്താവം നടത്തുക എന്നതാണ് ആ കുറ്റത്തിന്റെയും കുറ്റവാളിയുടെയും ഗതിവിഗതികൾ തീരുമാനിക്കുന്നത്. അതുകൊണ്ടുതന്നെ വിചാരണ ഘട്ടത്തിൽ മാത്രം നിൽക്കുന്ന ഒരു കേസിലെ കുറ്റാരോപിതനെ ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി കല്ലെറിഞ്ഞു കൊല്ലുന്നതുപോലെ മാധ്യമ വിചാരണകളും , തെരുവ് വിചാരണകളും, നടത്തി , പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ കുറ്റക്കാരനായി പ്രഖ്യാപിച്ചു അന്ത്യകൂദാശനടത്തുന്നത് നിയമവാഴ്ചയും ജനാധിപത്യവും നിലനിൽക്കുന്ന ഒരു നാടിനു ഒട്ടും ഭൂഷണമല്ല.നിക്ഷ്പക്ഷമായൊരു വിചാരണ നടക്കട്ടെ , സംശയാതീതമായി വിചാരണയിലൂടെ തെളിയിക്കപ്പെടട്ടെ എന്നിട്ടാകാം നാം പൊതുജനങ്ങളുടെ ശിക്ഷ നടപ്പാക്കൽ. അതൊരു പ്രകൃതി നീതിയാണ്.
Added :- കേവലം ഒരു പരാതിയും പരാതിക്കാരിയും ഉണ്ടായതുകൊണ്ട് ഉണ്ണി മുകുന്ദനെ എന്നല്ല ആരെയും സദാചാര ആക്രണമാണമോ വേട്ടയാടലോ നടത്തരുത് എന്നതാണ് നിലപാട്. എന്നാൽ കേസ് ആട്ടിമറിക്കുന്നതിനു കോടതിയെ കബളിപ്പിക്കുന്നതും, ഇരയെ സെറ്റിൽമെന്റ് നടത്തുന്നതും അംഗീകരിക്കാനാകില്ല

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+