കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇര പ്രമുഖയല്ലാത്തതിനാൽ ബാലചന്ദ്രകുമാറിന്റെ അറസ്റ്റില്ല'; ചര്‍ച്ചയിൽ അഭിഭാഷക,പൊട്ടിത്തെറിച്ച് ബൈജു കൊട്ടാരക്കര

Google Oneindia Malayalam News

കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായ പീഡനപരാതി പുറത്തുവന്നതോടെ വലിയ ചര്‍ച്ചകളാണ് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നടക്കുന്നത്. ഇപ്പോള്‍ വിദേശത്തുള്ള വിജയ് ബാബുവിനെ നാട്ടിലെത്തിക്കാനുള്ള നീക്കം പൊലീസ് നടത്തുകയാണ്. ദുബായിലേക്ക് കടന്ന വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടാനാണ് പൊലീസ് ശ്രമം.

1

എന്നാല്‍ വിജയ് ബാബുവിന്റെ കേസിന് ഇത്രയും അധികം പ്രാധ്യാന്യം ലഭിക്കുമ്പോള്‍ മാസങ്ങള്‍ക്ക് മുമ്പ് ഒരു സ്ത്രീ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരെ ഉയര്‍ത്തിയ പീഡനപരാതിയില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ഒരു ഭാഗത്ത് നിന്ന് ഉയരുകയാണ്. കഴിഞ്ഞ ദിവസം മനോരമ ന്യൂസില്‍ നടന്ന ചര്‍ച്ചയില്‍ അഭിഭാഷക വിമല ബിനു പൊലീസ് ഇത്തരം കേസുകളില്‍ സ്വീകരിക്കുന്ന നിലപാടുകളെ കുറിച്ച് ചൂണ്ടിക്കാണിച്ചു.

2

ബാലചന്ദ്രകുമാറിനെതിരായ പീഡന പരാതി ചര്‍ച്ചയില്‍ ഉന്നയിക്കുമ്പോള്‍ പാനലിസ്റ്റുകളില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കരയും ഉണ്ടായിരുന്നു. അദ്ദേഹം വിമല ബിനുവിന്റെ ആരോപണങ്ങളെ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. വിമല ബിനുവിന്റെ വാക്കുകളിലേക്ക്...

3

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചെന്ന പത്ത് വര്‍ഷം മുമ്പുള്ള ഒരു പരാതിയില്‍ വാദിക്ക് വേണ്ടി ഹാജരായ ഒരു അഭിഭാഷകയാണ് ഞാന്‍. ആ കേസില്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ സ്ത്രീ വന്നിരുന്നിട്ടും സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പ്രത്യക്ഷപ്പെട്ടിട്ടും. ഈ ബാലചന്ദ്ര കുമാറിന് വേണ്ടി പൊലീസ് ആസ്ഥാനത്ത് തെളിവെടുപ്പുകള്‍ നടന്നിട്ടും ഹൈക്കോടതില്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നോട്ട് പ്രസ് ചെയ്തിട്ടും

4

അതിന് ശേഷം ഈ സ്ത്രീ വീണ്ടും പരാതി ഉന്നയിച്ചിട്ടും, ഈ ഇര ഒരു പ്രമുഖയായ വ്യക്തിയല്ലാത്തതിനാല്‍ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോഴത്തെ ചര്‍ച്ചയില്‍ എന്റെ കോ പാനലിസ്റ്റായ ബൈജു കൊട്ടാരക്കര അടക്കം, നിരന്തരം ബ്ലാക്ക്‌മെയില്‍ ചെയ്ത് സംസാരിക്കുകയാണ് ചെയ്തതെന്ന് അഭിഭാഷക വിമല ബിനു പറഞ്ഞു. ഈ സമയത്ത് മാധ്യമങ്ങളും പൊലീസും തിരിഞ്ഞു നോക്കിയിട്ടില്ലെന്നും അവര്‍ പറയുന്നു. പൊലീസ് ഏത് പ്രതിക്കും ഒരു സംരക്ഷ കവചം ഒരുക്കുന്നുണ്ടെന്ന് അഭിഭാഷക വ്യക്തമാക്കി.

5

എന്നാല്‍ ഈ പരാമര്‍ശം പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് ബൈജു കൊട്ടാരക്കര രംഗത്തെത്തി. ആ സ്ത്രീയെ ആരും ബ്ലാക്ക്‌മെയിലും ഹരാസ് ചെയ്യുകയൊന്നും ചെയ്തിട്ടില്ല. ആ സ്ത്രീ പച്ചക്കള്ളങ്ങളാണെന്ന് പറഞ്ഞിട്ടുള്ളതെന്ന് പൊലീസിന് വ്യക്തമായി ബോധ്യപ്പെട്ടതാണ്. ഇചിന് പിന്നാലെ ചാനല്‍ ചര്‍ച്ചയില്‍ രൂക്ഷമായ തര്‍ക്കമാണ് ഉടലെടുത്തത്. അവതാരകന്‍ അയ്യപ്പദാസ് ഇടപെട്ടാണ് തര്‍ക്കം പരിഹരിച്ചത്.

6

എന്നാല്‍ പിന്നീട് അഭിഭാഷക ഉന്നയിച്ച ആരോപണത്തിന് ബൈജു കൊട്ടാരക്കര മറുപടിയുമായി രംഗത്തെത്തി. ആ സ്ത്രീ ഒരു ഓണ്‍ലൈന്‍ ചാനലില്‍ പരാമര്‍ശിച്ചത്, തൃശൂര്‍ വച്ചാണ് സംഭവം നടന്നതെന്നാണ്. ഈ കേസ് ഉണ്ടാക്കിയെടുത്ത ഒരു ഓണ്‍ലൈന്‍ ചാനല്‍ പറഞ്ഞത് രവീന്ദ്രന്‍ മാഷ് എന്നയാളാണ്. ആ രവീന്ദ്രന്‍ മാഷ് മരിച്ചത് 2005ലാണ്. അക്കാര്യം പൊലീസ് കണ്ടെത്തി.

7

തൃശൂരില്‍ നിന്ന് ഒന്നര മണിക്കൂറില്‍ എറണാകുളത്ത് എത്തുന്നു, അവിടെ റേപ്പ് നടക്കുന്നു. അവിടെ താമസിച്ചിരുന്ന രമേശന്‍ നായരുടെ വീട്ടില്‍ ഇങ്ങനെ ഒരാള്‍ താമസിച്ചിരുന്നില്ല. ആ കെട്ടിടത്തിന്റെ ഓണര്‍ പറയുന്നു ഇങ്ങനെ ഒരാള്‍ താമസിച്ചിട്ടില്ല. ആ വീട് കാണിച്ചുകൊടുക്കാന്‍ ഒരു ഓണ്‍ലൈന്‍ ചാനലിന്റെ ഉടമസ്ഥന്‍ ഈ സ്ത്രീയെയും കൂട്ടി അവിടെ വരുന്നു. ആ സ്ത്രീക്ക് പറഞ്ഞുകൊടുക്കുന്ന ഓരോ കാര്യങ്ങളും നുണകളാണെന്ന് ബൈജു കൊട്ടാരക്കര പറയുന്നു.

8

സ്ത്രീ പറഞ്ഞ സമയത്ത് ബാലചന്ദ്രകുമാര്‍ എറണാകുളത്തില്ല. അതിന്റെ വ്യക്തമായ തെളിവ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ട്. പിന്നെ എന്തിനാണ് വക്കീലെ ഇങ്ങനെ കിടന്നു വാചകമടിക്കുന്നതെന്ന് ബൈജു കൊട്ടാരക്കര ചോദിക്കുന്നു. അല്‍പം പോലും തെളിവില്ലാത്ത കേസില്‍, പേരെടുക്കാന്‍ വേണ്ടി എന്തെങ്കിലും ഉണ്ടാക്കി വാദിച്ചാല്‍ മതിയോ എന്ന് ബൈജു കൊട്ടാരക്കര ചോദിച്ചു.

Recommended Video

cmsvideo
കീഴടങ്ങിയില്ലെങ്കില്‍ വിജയ് ബാബുവിനെ ദുബായില്‍ ചെന്ന് പിടിക്കും | Oneindia Malayalam

മുസ്ലിം കച്ചവടക്കാര്‍ പാനീയങ്ങളില്‍ വന്ധ്യതയ്ക്കുള്ള മരുന്ന് കലര്‍ത്തുന്നെന്ന് പിസി; പരാതിയുമായി യൂത്ത് ലീഗ്മുസ്ലിം കച്ചവടക്കാര്‍ പാനീയങ്ങളില്‍ വന്ധ്യതയ്ക്കുള്ള മരുന്ന് കലര്‍ത്തുന്നെന്ന് പിസി; പരാതിയുമായി യൂത്ത് ലീഗ്

English summary
Dileep Actress Case:Vimala Says police did not arrest Balachandra Kumar because victim not prominent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X