'ദിലീപ് തെറ്റ് ചെയ്തില്ലെങ്കിൽ എന്തിനാണ് ഭയക്കുന്നത്? എന്തിനാണ് ലക്ഷങ്ങൾ ചെലവാക്കുന്നത്?'; ബൈജു കൊട്ടാരക്കര
മുകുൾ റോത്തഗി എന്ന മുതിർന്ന അഭിഭാഷകന് ഒരു സിറ്റിംഗിന് 75 ലക്ഷമാണ് ഫീസ് എന്നാണ് അറിയാൻ കഴിഞ്ഞതെന്നും ബൈജു കൊട്ടാരക്കര.

കൊച്ചി: ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് അദ്ദേഹം ഭയക്കുന്നതെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. കേസിൽ പലതവണകളിലായി അദ്ദേഹം 78 ഓളം ഹർജികളാണ് ദിലീപ് നൽകിയത്. തെറ്റ് ചെയ്തിട്ടില്ലെന്ന ബോധ്യമുണ്ടെങ്കിൽ എന്തിനാണ് കേസിന് വേണ്ടി ഇത്രയും പണം ചെലവാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.ന്യൂസ് 18 മലയാളത്തോടെയായിരുന്നു സംവിധായകന്റെ പ്രതികരണം. വായിക്കാം

20 പേരെയാണ് മൊഴിമാറ്റിയത്
ആദ്യഘട്ട വിചാരണ വേളയിൽ 20 പേരെയാണ് മൊഴിമാറ്റിയത്. അങ്ങനെ മൊഴി മാറ്റിയ സാഗർ വിൻസെന്റ് ഉൾപ്പെടെയുള്ളവരാണ് ഇപ്പോൾ മൊഴി കൊടുക്കാൻ തയ്യാറായി വന്നിരിക്കുന്നത്. ബാലചന്ദ്രകുമാറിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ രണ്ട് ഘട്ട വിചാരണ കഴിഞ്ഞു. മൂന്നാം ഘട്ട വിചാരണ സമയത്താണ് അദ്ദേഹത്തിന് അസുഖം വരുന്നത്. അദ്ദേഹം തിരുവനന്തപുരത്ത് ചികിത്സയിലാണ്. ഈ ബാലചന്ദ്രകുമാറിനെ കുറിച്ച് ദിലീപ് കോടതിയിൽ എഴുതി കൊടുത്തത് ബാലചന്ദ്രകുമാർ കേസ് വൈകിപ്പിക്കാനുള്ള ശ്രമമാണ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നാണ്.

മഞ്ജുവിനെ വിസ്തരിക്കരുതെന്ന് പറയുന്നത്
കള്ളത്തരം ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് മഞ്ജുവിനെ വിസ്തരിക്കരുതെന്ന് പറയുന്നത്. മഞ്ജു വാര്യർ ദിലീപിന്റെ മുൻ ഭാര്യയാണ്.മഞ്ജുവിനെ വിചാരണ ചെയ്യുന്നത് ദിലീപിന്റേയും അനൂപിന്റേയുമെല്ലാം ശബ്ദ സാമ്പിളുകൾ തിരിച്ചറിയുന്നതിനാണ്. ശബ്ദസാമ്പിളുകൾ നേരത്തേ ചിത്രാജ്ഞലി സ്റ്റുഡിയോയിൽ എടുത്തു, അത് തിരുവനന്തപുരം ഫോറൻസിക് ലാബ് ശരിവെച്ചു. എങ്കിലും ഒന്നുകൂടെ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് മഞ്ജുവിനെ വിസ്തരിക്കുന്നത്. അത് കൂടാതെ നിരവധി കാര്യങ്ങളും മഞ്ജുവിൽ നിന്ന് ചോദിച്ചറിയാനുണ്ടാകും. ദിലീപ് കുറ്റം ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് ഭയക്കുന്നത്.

ഇത്രത്തോളം പണം മുടക്കി കേസ് വാദിക്കേണ്ട കാര്യം എന്താണ്
നടി ആക്രമിക്കപ്പെട്ട കേസിൽ പല തവണകളിലായി 78 ഓളം തവണ പല ഹർജികൾ മേൽക്കോടതികളിൽ എല്ലാമായി ദിലീപ് കൊടുത്തിട്ടുണ്ട്. സുപ്രീം കോടതിയിൽ മാത്രം 17 ഹർജികൾ കൊടുത്തിട്ടുണ്ട്. മുകുൾ റോത്തഗി എന്ന മുതിർന്ന അഭിഭാഷകന് ഒരു സിറ്റിംഗിന് 75 ലക്ഷമാണ് ഫീസ് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇത്രത്തോളം പണം മുടക്കി കേസ് വാദിക്കേണ്ട കാര്യം എന്താണ് ഇതിനകത്ത് ഉള്ളത്? കേൾക്കുന്നവർക്ക് സംശയം തോന്നാം.

ദിലീപിനെ കുടുക്കണമെന്ന് ത് പോലീസുകാരനാണ് താത്പര്യം
ദിലീപിനെ കുടുക്കണമെന്ന് ഇവിടുത്തെ ഏത് പോലീസുകാരനാണ് താത്പര്യം എന്ന് അറിഞ്ഞാൽ കൊള്ളാം. ദിലീപ് മാത്രമല്ലല്ലോ മോഹൻലാലും മമ്മൂട്ടിയുമൊക്കെ ഇല്ലേ, അവരുടെ പേരിലൊന്നും വരാത്ത ആരോപണം എങ്ങനെയാണ് ദിലീപിന്റെ പേരിൽ വന്നത്. നിരവധി തെളിവുകൾ ഈ കേസിൽ വന്നില്ലേ. അതെല്ലാം എങ്ങനെ നശിപ്പിക്കാം എന്നല്ലേ ഇവർ ആലോചി്ചത്,

10 ലക്ഷം രൂപ കൊടുക്കാമെന്ന്
സാഗർ എന്ന സാക്ഷിക്ക് 10 ലക്ഷം രൂപ കൊടുക്കാമെന്ന് പറഞ്ഞ് 5 ലക്ഷം രൂപയേ കൊടുത്തുള്ളൂവെന്നാണ് ആദ്യം വാർത്തകൾ വന്നത്. പക്ഷേ ഇപ്പോൾ പറയുന്നത് 60,000 രൂപയാണ് കൊടുത്തതെന്നാണ്. അതുപോലെ സായ് ശങ്കർ തന്നെ പറയുന്നു മൂന്ന് വക്കീലൻമാരെ രക്ഷിക്കാനാണ് ഞാൻ പോലീസിനോട് കള്ളം പറഞ്ഞതെന്നാണ്. എനിക്ക് മതിയായി ഞാൻ സത്യസന്ധമായി കാര്യങ്ങൾ പറയാമെന്ന് സായ് പറഞ്ഞപ്പോൾ 25 ലക്ഷം രൂപ കൊടുക്കാമെന്ന് പറഞ്ഞ് സായ് ശങ്കറിന്റെ വീട്ടിലേക്ക് ആളെ വിട്ടിരിക്കുന്നു.

ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാൻ
ബാലചന്ദ്രകുമാറിനെ സ്വാധീനിക്കാൻ അദ്ദേഹത്തിനടുത്തേക്കും ആളെ വീട്ടു. കുറ്റം ചെയ്തിട്ടില്ലെങ്കിൽ ദിലീപ് എന്തിനാണ് ഇത്രയും പണം ഒഴുക്കുന്നത്? എന്തിനാണ് ആളുകളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ശ്രമിക്കുന്നത്? കേസിൽ സത്യം തെളിയട്ടെ എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്', ബൈജു കൊട്ടാരക്കര പറഞ്ഞു.












Click it and Unblock the Notifications