കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഞ്ജുവാര്യർ ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ട്: പക്ഷെ പ്രതികള്‍ക്ക് ആശ്വസിക്കാനാവില്ല, തിരികെ വരും

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നവംബർ 10 ന് വീണ്ടും ആരംഭിക്കും. തുടരന്വേഷണത്തെ തുടർന്ന് മുടങ്ങിയ വിചാരണയാണ് ഇപ്പോള്‍ പുനഃരാരംഭിക്കുന്നത്. തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന പ്രതികളായി ദിലീപിന്റെയും ശരത്തിന്റെയും ആവശ്യം കോടതി കഴിഞ്ഞയാഴ്ച തള്ളുകയും ചെയ്തിരുന്നു. ഇതോടെയാണ് വിചാരണ നവംബർ 10 ന് തന്നെ പുനഃരാരംഭിക്കാന്‍ തീരുമാനിച്ചത്.

നേരത്തെ വിസ്തരിച്ച സാക്ഷികള്‍ ഉള്‍പ്പടെ ചിലരെ വീണ്ടും വിസ്തരിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. ഇവരുടെ പട്ടിക പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അതില്‍ മഞ്ജു വാര്യർ ഉള്‍പ്പടെ പ്രധാനപ്പെട്ട ചിലർ ഇല്ല എന്നുള്ളതാണ് ശ്രദ്ധേയം.

മഞ്ജു വാര്യർ, ജിൻസൺ, സാഗർ

പുതിയ തെളിവുകളുടേയും കണ്ടെത്തലിന്റേയും അടിസ്ഥാനത്തിലാണ് ചില സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചത്. എന്നാല്‍ മഞ്ജു വാര്യർ, ജിൻസൺ, സാഗർ അടക്കമുള്ളവരെ ആദ്യ സാക്ഷി പട്ടികയിൽ വിസ്തരിക്കാന്‍ പ്രോസിക്യൂഷന് സാധിക്കില്ല. നേരത്തെ വിസ്തിരിക്കപ്പെട്ടവർ എന്നതിനാല്‍ വീണ്ടും ഇവരെ വിസ്തരിക്കുന്നതിനെ പ്രതിഭാഗവും എതിർത്തിരുന്നു.

'നൂറ്റൊന്ന് ഡിഗ്രി പനിയാണ്, ഡ്രിപ്പിട്ട് കിടപ്പായിരുന്നു': മഞ്ജു വാര്യറെ കണ്ടതും ഓടിച്ചെന്ന് റോബിന്‍'നൂറ്റൊന്ന് ഡിഗ്രി പനിയാണ്, ഡ്രിപ്പിട്ട് കിടപ്പായിരുന്നു': മഞ്ജു വാര്യറെ കണ്ടതും ഓടിച്ചെന്ന് റോബിന്‍

മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കേണ്ടതുണ്ടെന്ന്

മഞ്ജു വാര്യറെ വീണ്ടും വിസ്തരിക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. എന്നാല്‍ ഇതിന് പ്രോസിക്യൂഷൻ പ്രത്യേക അപേക്ഷ നൽകണം. ഇതിനായുള്ള നീക്കത്തിലാണ് വാദിഭാഗം. അതേസമയം ആദ്യ പട്ടികയില്‍ മഞ്ജു വാര്യർ ഇല്ലാത്തതിനെ വലിയ പ്രാധാന്യത്തോടെ കാണേണ്ടതില്ലെന്നാണ് അഡ്വ. ടിബി മിനി വ്യക്തമാക്കുന്നത്.

ഒരു ബിയർ കുപ്പിക്ക് 5 രൂപ കിട്ടും: ആക്രിപെറുക്കി നടന്ന കാലം, ബിഗ്ബോസ് താരം അശ്വിന്‍ പറയുന്നുഒരു ബിയർ കുപ്പിക്ക് 5 രൂപ കിട്ടും: ആക്രിപെറുക്കി നടന്ന കാലം, ബിഗ്ബോസ് താരം അശ്വിന്‍ പറയുന്നു

മഞ്ജു വാര്യർ വിസ്തരിക്കപ്പെട്ട ഒരു സാക്ഷിയാണ്.

മഞ്ജു വാര്യർ വിസ്തരിക്കപ്പെട്ട ഒരു സാക്ഷിയാണ്. വളരെ ശരിയായ നടപടിക്രമമാണ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. ഒരിക്കല്‍ വിസ്തരിച്ച ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കണമെങ്കില്‍ ചില നടപടിക്രമങ്ങളിലൂടെ കടന്ന് പോവേണ്ടതുണ്ട്. അത് നമ്മള്‍ ചെയ്യേണ്ടതുണ്ട്. അല്ലാതെ ഒരു ലിസ്റ്റ് കൊടുത്താല്‍ മാത്രം അംഗീകരിക്കില്ല. ആ നടപടിക്രമം പൂർത്തിയാക്കണം എന്ന് മാത്രമാണ് കോടതി പറഞ്ഞതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും ടി ബി മിനി പറയുന്നു.

vastu tips: വീട് തെക്ക് ദർശനമാണോ: എങ്കില്‍ ഉമ്മറവാതില്‍ മുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്- വാസ്ദു വിദ്യയില്‍ പറയുന്നത്

ഒരു ആരോപണം ഉന്നയിച്ചു എന്നല്ലാതെ

അല്ലാതെ മഞ്ജു വാര്യറെ വിസ്തിരിക്കില്ലെന്നോ, വിസ്തരിക്കാന്‍ പറ്റില്ലെന്നോ കോടതി പറഞ്ഞിട്ടില്ല. നടപടി ക്രമം മാത്രമേ ഇവിടെയുള്ളു. ഒരിക്കല്‍ വിസ്തരിച്ച സാക്ഷികളെ വീണ്ടും കൊണ്ടുവന്ന് വിസ്തരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം പ്രതികള്‍ നേരത്തെ കോടതിയില്‍ ഉയർത്തിയിരുന്നു. ഒരു ആരോപണം ഉന്നയിച്ചു എന്നല്ലാതെ അത് തീരെ പാടില്ലെന്ന് പറഞ്ഞ് നീങ്ങിയതായി എനിക്ക് അറിയില്ല.

അത്തരത്തില്‍ എന്തെങ്കിലും ആവശ്യം

അത്തരത്തില്‍ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ ആത് ആവശ്യപ്പെടേണ്ടത് വിചാരണ കോടതിയിലാണ്. സ്വഭാവികമായും അക്കാര്യത്തില്‍ എതിർപ്പ് പറയാനുള്ള അവകാശം പ്രതിഭാഗത്തിനുണ്ട്. അന്തിമ തീരുമാനം എടുക്കേണ്ടത് കോടതിയാണ്. സാക്ഷികളെ മൊഴിമാറ്റുന്ന ശ്രമത്തിനെതിരെ കോടതിയും പ്രോസിക്യൂഷനും മാത്രമല്ല പൊതുസമൂഹവും ജാഗരൂകരായിരിക്കുമെന്നും ടിബി മിനി പറയുന്നു.

സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍

സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതിയിലുണ്ട്. ഇനിയും ഇത്തരം ശ്രമങ്ങള്‍ പ്രതിയുടെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്ന് പറയാന്‍ സാധിക്കില്ല. ക്രിമിനല്‍ കേസില്‍ എല്ലാവരും ചെയ്യുന്ന കാര്യം തന്നെയാണ് അത്. ഇവിടെ അത് ഒരു പടി കൂടി കടന്ന് പോയിട്ടുണ്ട്. ഏതെങ്കിലും സാക്ഷി സ്വന്തം ഇഷ്ടപ്രകാരം മൊഴി മാറ്റിയാല്‍ ഒന്നും ചെയ്യാനില്ല. അല്ലാത്തുള്ള ശ്രമം ഉണ്ടായാല്‍ അതിനെതിരെ ഇടപെടല്‍ ഉണ്ടാവണം.

English summary
Dileep actress case:Why Manju Warrier was left out: But accused cannot be comforted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X