ദിലീപിന് നിർണായകം..ഇനി വെറും 4 ദിവസം..അക്കാര്യം കണ്ടെത്തിയാൽ തിരിച്ചടി
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് പങ്കില്ലെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ ആരോപണങ്ങൾ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചിരിക്കുന്നത്.കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വെറും 4 ദിവസം മാത്രം ശേഷിക്കേയാണ് ദിലീപിനെ പിന്തുണച്ച് കൊണ്ട് ശ്രീലേഖ രംഗത്തെത്തിയത്. കേസിൽ ദിലീപിനെതിരെയായ തെളിവുകൾ പോലീസ് വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് ശ്രീലേഖ പറഞ്ഞത് യാതൊരു തെളിവും നടനെതിരെ ഇല്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
ഭാവനയുടെ ചിരി..ആഭരണങ്ങൾ തീരെ ഇല്ല..ഈ ചിത്രങ്ങൾ സ്പെഷ്യൽ തന്നെ...വൈറലായി ചിത്രങ്ങൾ
അതേസമയം ശ്രീലേഖയുടെ ഗുരുതര ആരോപണങ്ങൾക്കിടെ കേസിൽ സുപ്രധാനമായേക്കുന്ന ഫോറൻസിക് പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ദിലീപിനെ സംബന്ധിച്ച് ഏറെ നിർണായകമായിരിക്കും ഈ വിവരങ്ങൾ.

നടി ആക്രമിക്കപ്പെട്ട കേസിൽ ഏറ്റവും സുപ്രധാന തെളിവായ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ആക്സസ് ചെയ്യപ്പെട്ടുവെന്ന ആരോപണത്തിൽ മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണ്. മെമ്മറി കാർഡ് രണ്ട് തവണ തുറന്നിട്ടുണ്ടെന്നായിരുന്നു എഫ്എസ്എൽ റിപ്പോർട്ട്. കോടതിയിൽ ഇരിക്കുന്ന മെമ്മറി കാർഡിന്റെ ഹാഷ് വാല്യു ആണ് മാറിയത്.അതുകൊണ്ട് തന്നെ ദൃശ്യങ്ങൾ ചോർന്നോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം.

കേസിലെ തുടരന്വേഷണത്തിന് ഇടയാക്കിയ വെളിപ്പെടുത്തലാണ് അന്വേഷണ സംഘത്തിന്റെ സംശയത്തിന് ബലമേകിയത്.നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങൾ തന്റെ വീടായ പദ്മസരോവരത്തിൽ വെച്ച് ദിലീപ് കണ്ടിരുന്നുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ആരോപിച്ചിരുന്നു. കോടതിയുടെ കൈയ്യിലുണ്ടായിരുന്ന ദൃശ്യങ്ങൾ പുറത്ത് പോയെന്ന് എഫ് എസ് എല്ലിലെ പരിശോധനയിൽ കണ്ടെത്തിയാൽ അത് കേസിൽ വലിയ വഴിത്തിരിവാകും.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാത്രമാണ് മാറിയതെന്നുമാണ് നേരത്തേ എഫ്എസ്എൽ ഉദ്യോഗസ്ഥ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറാത്ത സാഹചര്യത്തിൽ ഇവ കോപ്പി ചെയ്യപ്പെട്ടിട്ടുണ്ടാകാൻ സാധ്യതയില്ലെന്നും ഉദ്യോഗസ്ഥ വ്യക്തമാക്കിയിരുന്നു.

എന്നാൽ ദൃശ്യങ്ങൾ മറ്റൊരു ഡിവൈസ് ഉപയോഗിച്ച് വീഡിയോ എടുക്കാനുള്ള സാധ്യത തള്ളാനാകില്ലെന്നാണ് നിയമവിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം മെമ്മറി കാർഡ് കണക്ട് ചെയ്ത യഥാർത്ഥ ഡിവൈസ് ലഭിക്കാതെ ദൃശ്യങ്ങൾ കോപ്പി ചെയ്തോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കണ്ടെത്താൻ സാധിക്കുമോയെന്ന ചോദ്യമാണ് സാങ്കേതിക വിദഗ്ദർ ഉന്നയിക്കുന്നത്.

മെമ്മറി കാർഡ് പരിശോധിക്കണമെന്ന ആവശ്യം വിചാരണ കോടതി നിരസിച്ചതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിച്ചാണ് ഇവ വീണ്ടും പരിശോധിക്കാനുള്ള ഉത്തരവ് പ്രോസിക്യൂഷൻ നേടിയെടുത്തത്. ദൃശ്യങ്ങൾ ചോർന്നതായി തിരുവനന്തപുരത്തെ എഫ് എസ് എഫ് പരിശോധനയിൽ കണ്ടെത്തിയാൽ സംശയമുന നീളുക നടൻ ദിലീപിലേക്കായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

അതിനിടെ പൾസർ സുനി ജയിലിൽ നിന്ന് അയച്ച കത്തിന്റേയും ദിലീപിന്റെ ആറ് ഫോണുകളിൽ നിന്ന് ലഭിച്ച ശബ്ദ സാമ്പിളുകളുടേയും ഫോറൻസിക് റിപ്പോർട്ടും അടുത്ത ദിവസങ്ങളിൽ അന്വേഷണ സംഘത്തിന് ലഭിക്കും.
2018 മെയ് 7 ന് സുനി ജയിലിൽ നിന്ന് അയച്ചതായിരുന്നു കത്ത്. കേസിന്റെ ഗൂഢാലോചന നടത്തിയത് ദിലീപ് ആണെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. പൾസർ സുനിയുടെ സഹതടവുകാരനായിരുന്നു കുന്ദംകുളം സ്വദേശി ജിംസിന്റെ വീട്ടിൽ നിന്നായിരുന്നു കത്ത് കണ്ടെത്തിയത്.

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാനുള്ള അന്തിമ തീയതി ഈ മാസം 15 നാണ്. ഈ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. കേസിൽ വെളിപ്പെടുത്തൽ നടത്തിയ ആർ ശ്രീലേഖയേയും വരും ദിവസങ്ങളിൽ അന്വേഷണ സംഘം ചോദ്യം ചെയ്യും.

കേസിൽ സുപ്രധാന വെളിപ്പെടുത്തലുകളും ഫോറൻസിക് പരിശോധന ഫലങ്ങളും ലഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ തുടരന്വേഷണത്തിന് ഇനി കൂടുതൽ സമയം വേണ്ടി വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഇതിനായി ക്രൈംബ്രാഞ്ച് സംഘം വീണ്ടും ഹൈക്കോടതിയെ സമീപിച്ചേക്കും.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications