കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപിനെ 'കുരുക്കിയ' കത്തെഴുതിയ വിപിൻലാൽ, കേസിനും കോടതിക്കുമൊക്കെ ഇടയിൽ ഒന്നാം റാങ്ക്

  • By Desk
Google Oneindia Malayalam News

ബേക്കല്‍: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ സാക്ഷിയാണ് വിപിന്‍ലാല്‍. കാക്കനാട് സബ് ജയിലില്‍ വെച്ച് പള്‍സര്‍ സുനിക്ക് വേണ്ടി ദിലീപിന് കത്ത് എഴുതിയത് വിപിന്‍ലാല്‍ ആയിരുന്നു.

മൊഴി മാറ്റാന്‍ സമ്മര്‍ദ്ദവും ഭീഷണിയും നേരിടുന്നതായി വിപിന്‍ലാല്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. കേസിനും കോടതിക്കുമൊക്കെ ഇടയിലും ബിരുദത്തില്‍ ഒന്നാം റാങ്ക് നേടിയിരിക്കുകയാണ് വിപിന്‍ലാല്‍.

1

നടിയെ ആക്രമിച്ച കേസ് ദിലീപിലേക്ക് എത്തുന്നത് പള്‍സര്‍ സുനി ജയിലില്‍ നിന്ന് വിളിച്ച ഫോണ്‍ കോളിനും എഴുതിയ കത്തിനും ശേഷമാണ്. കാര്യം നടത്തിയെന്നും ഇനി പണം ലഭിക്കണം എന്നുമടക്കം പറയുന്നതായിരുന്നു കത്ത്. കാക്കനാട് സബ് ജയിലില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്നു വിപിന്‍ലാല്‍. ചെക്ക് കേസില്‍പ്പെട്ടായിരുന്നു ആറ് മാസം വിപിന്‍ലാല്‍ ജയിലില്‍ കിടന്നത്. ഈ സമയത്ത് പള്‍സര്‍ സുനിയുമായി പരിചയപ്പെട്ടു.

2

കയ്യക്ഷരം നല്ലതായതിനാല്‍ പള്‍സര്‍ സുനി ദിലീപിനുളള കത്ത് എഴുതിച്ചത് വിപിന്‍ലാലിനെ കൊണ്ടായിരുന്നു. പള്‍സര്‍ സുനി പറഞ്ഞ് കൊടുത്ത് വിപിന്‍ലാല്‍ എഴുതുകയായിരുന്നു എന്ന് മറ്റൊരു തടവുകാരനും സാക്ഷിയുമായ ജിന്‍സണ്‍ അടക്കം പറയുകയുണ്ടായി. 6 മാസം കൊണ്ട് ജയില്‍വാസം പൂര്‍ത്തിയാക്കി വിപിന്‍ലാല്‍ പുറത്തിറങ്ങുമ്പോഴേക്കും നടിയെ ആക്രമിച്ച കേസ് കേരളത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.

3

വിപിന്‍ലാലിനെ പോലീസ് കേസില്‍ സാക്ഷിയാക്കി. ഇതോടെ വിപിന്‍ലാലിന്റെ ജീവിതം അപ്പാടെ മാറി മറിഞ്ഞു. കേസില്‍ മൊഴി മാറ്റാന്‍ വലിയ സമ്മര്‍ദ്ദമാണ് വിപിന്‍ലാല്‍ നേരിട്ടത്. എന്നാല്‍ ഭീഷണികളുണ്ടായിട്ടും മൊഴി മാറ്റാന്‍ വിപിന്‍ലാല്‍ തയ്യാറാകാതെ നടിയുടെ പക്ഷത്ത് നിന്നു. സമ്മര്‍ദ്ദം വല്ലാതെ ഉയര്‍ന്നപ്പോള്‍ വിപിന്‍ലാല്‍ കൊച്ചിയില്‍ നിന്ന് കാസര്‍കോട്ടെ ബേക്കലിലേക്ക് താമസം മാറി.

4

അതിനിടെ കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി ആയിരുന്ന പ്രദീപ് കോട്ടാത്തല എന്നയാള്‍ ദിലീപിന് അനുകൂലമായി മൊഴി മാറ്റണം എന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി വിപിന്‍ലാല്‍ ബേക്കല്‍ പോലീസിന് പരാതി നല്‍കിയിരുന്നു. വിപിന്റെ വീട്ടില്‍ പോയ ശേഷം അവിടെ ആരും ഇല്ലാത്തതിനാല്‍ ഉയാള്‍ വിപിന്റെ അമ്മാവന്റെ ജ്വല്ലറിയിലേക്ക് പോയി.

'മറുവശത്ത് ദിലീപാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടകാര്യം; അദ്ദേഹം ശക്തനാണ്, എന്ത് സംഭവിക്കും''മറുവശത്ത് ദിലീപാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടകാര്യം; അദ്ദേഹം ശക്തനാണ്, എന്ത് സംഭവിക്കും'

5

അവിടെ വെച്ച് വിപിന്റെ അമ്മയെ ഫോണില്‍ വിളിക്കുകയും മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു എന്നാണ് വിപിന്‍ലാലിന്റെ പരാതി. സംഭവത്തില്‍ പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പലതവണ മൊഴി മാറ്റാനാവശ്യപ്പെട്ട് ഭീഷണിക്കത്തുകളും ഫോണ്‍ കോളുകളും ലഭിച്ചതായി വിപിന്‍ലാല്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. മൊഴി മാറ്റിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാവും എന്നായിരുന്നു ഭീഷണി.

6

ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ ഇടയിലും വിപിന്‍ലാല്‍ പഠനം തുടരുന്നുണ്ടായിരുന്നു. പാരലല്‍ കോളേജില്‍ ചേര്‍ന്നാണ് ചരിത്രം വിഷയമായി എടുത്ത് ബിരുദം നേടിയത്. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ബിഎ വിദൂര വിദ്യാഭ്യാസ പരീക്ഷയില്‍ ഒന്നാമതും എത്തി. ഒന്നാം വര്‍ഷ പരീക്ഷയും രണ്ടാം വര്‍ഷ പരീക്ഷയും നടക്കുമ്പോഴൊക്കെ വിപിന്‍ലാല്‍ വിചാരണയ്ക്കായി കോടതി കയറി ഇറങ്ങുകയായിരുന്നു. മൂന്നാം വര്‍ഷത്തിലാകട്ടെ വാഹനാപകടത്തില്‍ അച്ഛന്‍ മരണപ്പെട്ടു. പാതിവഴിയില്‍ മുടങ്ങിപ്പോയ എല്‍എല്‍ബി പഠനം പൂര്‍ത്തിയാക്കുകയാണ് ഇനി വിപിന്‍ലാലിന്റെ ലക്ഷ്യം.

English summary
Dileep Actress Case witness Vipinlal bags first rank in BA examination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X