നടിക്കെതിരെ ഗൂഢാലോചന നടത്തിയതിന് തെളിവില്ല..!! ദിലീപിന്റെ അറസ്റ്റ് വെറും സംശയത്തിന്റെ പേരിലെന്ന്..!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ ഒരിക്കല്‍ അടുത്ത സുഹൃത്തായിരുന്ന യുവനടിക്കെതിരെ ഗൂഢാലോചന നടത്തി ക്രൂരമായ കുറ്റകൃത്യത്തിന് ഇരയാക്കിയെന്നതാണ് ദിലീപിനെതിരയുള്ള പ്രധാന ആരോപണം. കേസില്‍ അകപ്പെടുന്നതിന് മുന്‍പേ തന്നെ ദിലീപ് പറയുന്നത് തന്നെ കുടുക്കിയതാണ് എന്നാണ്. ആലുവ കോടതി ജാമ്യം നല്‍കാത്ത പശ്ചാത്തലത്തിലാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ കൊടുത്തതിന് ദിലീപ് അറസ്റ്റിലായിട്ട് ഒരാഴ്ചയാകുന്നു. കഴിഞ്ഞ ദിവസം ആലുവ കോടതിയില്‍ ജാമ്യത്തിന് ശ്രമിച്ചിരുന്നുവെങ്കിലും ദിലീപിന് കോടതി ജാമ്യം നല്‍കിയില്ല. വരുന്ന 25ാം തിയ്യതി വരെ നടന്‍ റിമാന്‍ഡിലാണ്.

എംഎൽഎമാരേയും വിടില്ല..! നടിയെ ആക്രമിച്ച കേസിൽ ഉത്തരം പറയണം ഇവർ..! നടപടിക്ക് പൊലീസ്..!

ജാമ്യത്തിന് ശ്രമം

ജാമ്യത്തിന് ശ്രമം

ഹൈക്കോടതിയെ അല്ല സുപ്രീംകോടതിയെ വരെ വേണമെങ്കില്‍ സമീപിക്കാനും ജാമ്യം നേടാനുമാണ് ദിലീപിന്റെ ശ്രമം എന്നാണ് അറിയുന്നത്. മനസാക്ഷി സൂക്ഷിപ്പുകാരനായ മനേജര്‍ അപ്പുണ്ണി പിടിയിലാവും മുന്‍പ് ജാമ്യം നേടാനാണ് ശ്രമം.

തെളിവുകളില്ലെന്ന്

തെളിവുകളില്ലെന്ന്

ഹൈക്കോടതിയില്‍ ദിലീപിന് വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ പറയുന്നത് നടനെതിരെ കേസില്‍ തെളിവുകളൊന്നും ഇല്ല എന്നാണ്. സംശയത്തിന്റ പേരിലാണ് അറസ്റ്റെന്നും വാദിക്കുന്നു. ഗൂഢാലോചന ഇല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നു

ജാമ്യാപേക്ഷ തള്ളി

ജാമ്യാപേക്ഷ തള്ളി

അങ്കമാലി മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പോലീസിന്റെ കേസ് ഡയറി വിളിച്ചു വരുത്തി കോടതി തെളിവുകള്‍ പരിശോധിച്ച ശേഷമായിരുന്നു കോടതി തീരുമാനം.

തെളിവില്ലെന്ന് വക്കീൽ

തെളിവില്ലെന്ന് വക്കീൽ

ആലുവ കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും ദിലീപിനെതിരെ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കുന്ന ഒരു തെളിവും ഹാജരാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചിരുന്നു.

രണ്ട് സ്ത്രീകൾ

രണ്ട് സ്ത്രീകൾ

അന്ന് ദിലീപിന് വേണ്ട് വക്കീലായ രാംകുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ രണ്ട് സ്ത്രീകൾക്കെതിരെ പരാമർശം ഉണ്ടായിരുന്നു. ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യമുള്ളത് രണ്ട് സ്ത്രീകളുടെ മനസ്സിലാണ്. അല്ലാതെ ഇപ്പോള്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിനല്ല. സ്ത്രീകള്‍ തമ്മിലുള്ള വിദ്വേഷത്തിന് ദിലീപിനെ പ്രതിയാക്കിയതാണെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

കുറ്റം ദിലീപിന്റെ പേരിലല്ല

കുറ്റം ദിലീപിന്റെ പേരിലല്ല

പോലീസിന്റെ റിമാന്‍സ് റിപ്പോര്‍ട്ടിലെ കുറ്റങ്ങള്‍ ചെയ്തിരിക്കുന്നത് ദിലീപിന്റെ ഡ്രൈവറടക്കമുള്ള സഹായികളാണ്. എന്നാല്‍ ദിലീപിനെയാണ് കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.ആദ്യ കുറ്റപത്രത്തില്‍ പറയാത്ത ഗൂഢാലോചനക്കാര്യം ഇപ്പോള്‍ ചേര്‍ത്തിരിക്കുന്നത് ദിലീപിനെ കുടുക്കാനാണെന്നും ജാമ്യാപേക്ഷയില്‍ ആരോപിച്ചിരുന്നു.

ഒരുമിച്ചുള്ള ചോദ്യം ചെയ്യൽ

ഒരുമിച്ചുള്ള ചോദ്യം ചെയ്യൽ

ദിലീപിനൊപ്പം ചോദ്യം ചെയ്യുന്നത് ഒഴിവാക്കുന്നതിനാണ് അപ്പുണ്ണി ഒളിവില്‍ പോയതെന്നാണ് അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ച് അപ്പുണ്ണിക്ക് വ്യക്തമായ വിവരങ്ങളുണ്ടായിരുന്നു എന്നതിന് പോലീസിന് തെളിവ് ലഭിച്ചു കഴിഞ്ഞു.

കുരുക്ക് മുറുക്കാൻ

കുരുക്ക് മുറുക്കാൻ

അപ്പുണ്ണി പിടിലാവും മുൻപേ ജാമ്യം നേടി പുറത്തിറങ്ങാനാണ് ദിലീപിന് ലഭിച്ചിരിക്കുന്ന ഉപദേശം എന്നാണ് സൂചന. പള്‍സര്‍ സുനിക്കും ദിലീപിനും മധ്യേ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് അപ്പുണ്ണിയാണ് എന്നാണ് പോലീസ് പറയുന്നത്.സംഭവവുമായി ബന്ധപ്പെട്ട് എല്ലാം അറിയുന്ന അപ്പുണ്ണിയെ ചോദ്യം ചെയ്താൽ ദിലീപിനെതിരെ കുരുക്ക് മുറുക്കാൻ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത്

English summary
Details of Dileep's bail plea at High Court.
Please Wait while comments are loading...