ലേറ്റായിട്ട് വന്താലും ലേറ്റസ്റ്റായി വന്നവൻ, ബിഗ് സല്യൂട്ട്; ബാലചന്ദ്രനാണ് താരമെന്ന് ആലപ്പി അഷ്‌റഫ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായ വെളിപ്പെടുത്തലുമായാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ രംഗത്തെത്തിയത്. കേസിന്റെ ഗതിയെ തന്നെ മാറ്റിമറിക്കാന്‍ ആ വെളിപ്പെടുത്തലുകള്‍ക്ക് സാധിച്ചു. നടി ആക്രമിക്കപ്പെട്ട വീഡിയോ ദിലീപ് വീട്ടില്‍ വച്ച് കണ്ടു എന്നീ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്ര കുമാര്‍ അടുത്തിടെ വാര്‍ത്താ ചാനലകള്‍ക്ക് മുമ്പില്‍ നടത്തിയത്. ഇതോേെട അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആക്രമണത്തിന് ഇരയായ നടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ഇപ്പോള്‍ അന്വേഷണ സംഘത്തിന് നിര്‍ണായകമാണ്.

എന്നാല്‍ ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. ബാലചന്ദ്രകുമറാണ് ഈ കേസിന്റെ നാഥന്‍ എന്ന് അലപ്പി അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിച്ചു. സഹപ്രവര്‍ത്തകയ്ക്ക് നേരേയുണ്ടായ മൃഗീയ ലൈംഗീകാക്രമണത്തില്‍ അവള്‍ക്കൊപ്പം നില്ക്കാതെ ,അവളുടെ വേദനയും കണ്ണീരും കാണാതെ വേട്ടക്കാരനോടപ്പം നിന്ന ചില സിനിമാക്കാര്‍ കാരണം, മൊത്തം സിനിമാപ്രവര്‍ത്തകരും സമൂഹത്തില്‍ തല കുനിച്ച് നടക്കേണ്ട സ്ഥിതിയായിരുന്നു.

എന്നാല്‍ അവിടെ ബാലചന്ദ്രന്‍ എന്ന സിനിമാക്കാരന്‍ രക്ഷകനായി വന്നെന്ന് ആലപ്പി അഷ്‌റഫ് പറഞ്ഞു. ലേറ്റായിട്ട് വന്താലും
ലേറ്റസ്റ്റായി വന്നവന്‍... ബാലചന്ദ്രന് ബിഗ് സല്യൂട്ട് . ഇപ്പോള്‍ എല്ലാവരെയും കൊണ്ട് ' അവള്‍ക്കൊപ്പം ' എന്നു പറയിപ്പിക്കാന്‍ സാധിച്ചല്ലോ. സന്തോഷം- ആലപ്പി അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ,

ബാലു ഈ കേസിന്റെ നാഥന്‍. ദേഹം മുഴുവന്‍ പതപ്പിച്ച സോപ്പ് തേച്ച് സ്ഥലകാലബോധം നഷ്ടപ്പെട്ട കേശുവിനെ തെരുവിലൂടെ നടനത്തി അവസാനം പോലിസിന്റടുക്കല്‍ എത്തുന്ന ഹാസ്യ രംഗം, ഇതാ ഇപ്പോള്‍ വീണ്ടും സംവിധാനം ചെയ്തത് സാക്ഷാല്‍ ബാലചന്ദ്രകുമാര്‍ .
ഇദ്ദേഹമാണ് ശരിക്കും ' മിന്നല്‍ ബാലു ' (ഒര്‍ജിനല്‍ )

ആ സിനിമയില്‍ അവസാനം വില്ലന്‍ തകര്‍ത്താടുമ്പോള്‍, നിസ്സഹയകനായ പോലീസ് ഓഫീസര്‍ മിന്നല്‍ മുരളിയോട് പറയുന്നുണ്ട് .. ' ഇനി നിനക്ക് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ പറ്റു... ' എന്ന്. അതേപടി ഇവിടെയും സംഭവിച്ചു. എല്ലാത്തിനേയും മണിച്ചിത്രത്താഴിട്ട് പൂട്ടിയപ്പോള്‍...
ബാഴതണ്ട് ബെട്ടിയിട്ട പോലെ ദേ കിടക്കുന്നത് കണ്ടില്ലേ..

കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയ നായികയ്ക്ക് ഇനി , കൂറുമാറിയ സഹപ്രവത്തകരോട് ധൈര്യമായ് ചോദിക്കാം :
' കഞ്ഞി എടുക്കേട്ടെയെന്ന്.' ഇനിയിപ്പോള്‍ പുതിയ കേസില്‍ മറ്റൊരിടത്ത് ക്ലാസ്സ് എടുക്കല്‍ ഇങ്ങിനെയാകാം : 'പോലിസ്‌കാര്‍ തിരിച്ചും മറിച്ചും ചോദ്യങ്ങള്‍ ചോദിക്കും.

അത് ശ്രദ്ധിച്ചു കേട്ടു മനസ്സിലാക്കിയതിന് ശേഷമേ ഉത്തരം പറയാവൂ , നമ്മെളെല്ലാവരും ഒരേ പേലെയെ പറയാവൂ '. ബാലു ഇവിടെ വന്നപ്പോള്‍ നമ്മെളെല്ലാവരും ചേര്‍ന്ന് പാറേ പള്ളിയില്‍ ധ്യാനം കൂടാന്‍ പോയിരിക്കുകയായിരുന്നു എന്നു പറയണം. ആക് ഷന്‍ ഹീറോ ബൈജു പൗലോസിന് ഇനി മാലിക്കിന്റെ നായാട്ടില്‍ നിന്നും ആശ്വാസം.

ഒരു സഹപ്രവര്‍ത്തകയ്ക്ക് നേരേയുണ്ടായ മൃഗീയ ലൈംഗീകാക്രമണത്തില്‍ അവള്‍ക്കൊപ്പം നില്ക്കാതെ ,അവളുടെ വേദനയും കണ്ണീരും കാണാതെ വേട്ടക്കാരനോടപ്പം നിന്ന ചില സിനിമാക്കാര്‍ കാരണം, മൊത്തം സിനിമാപ്രവര്‍ത്തകരും സമൂഹത്തില്‍ തല കുനിച്ച് നടക്കേണ്ട സ്ഥിതിയായിരുന്നു...

അവിടെ ഒരു സിനിമാക്കാരന്‍ തന്നെ രക്ഷകനായ് വന്നു.... സാക്ഷാല്‍ ബാലചന്ദ്രന്‍ ... ലേറ്റായിട്ട് വന്താലും ലേറ്റസ്റ്റായി വന്നവന്‍... അദ്ദേഹത്തിന് ബിഗ് സല്യൂട്ട് . ഇപ്പോള്‍ എല്ലാവരെയും കൊണ്ട് ' അവള്‍ക്കൊപ്പം ' എന്നു പറയിപ്പിക്കാന്‍ സാധിച്ചല്ലോ. സന്തോഷം . അവര്‍ ദുശ്ശാസനെ പോലെ ചിരിക്കട്ടെ...ദുര്‍വ്വാസാവിനെ പോലെ ശപിക്കട്ടെ... നമുക്ക് അവള്‍ക്കൊപ്പം അണിനിരക്കാം. നേരിനോടൊപ്പം സഞ്ചരിക്കാം. അവളാണ് നമ്മുടെ ' ജാനേമന്‍. ' ബാലചന്ദ്രനാണ് താരം' .- ആലപ്പി അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications