'ആദ്യം കാവ്യ, പിന്നെ ശ്രീലേഖ, പൊലീസിന് അത് പോരേ'; ദിലീപ് കള്ളക്കേസില്‍ കുടുങ്ങുന്നവരുടെ കവചം: രാഹുല്‍ ഈശ്വര്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി ജി പി ശ്രീലേഖ ഐ പി എസ് നടത്തിയ വെളിപ്പെടുത്തലുകള്‍ ആയുധമാക്കി ഇനിയും സമയം നീട്ടി ചോദിക്കാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത് എന്ന് ദിലീപ് അനുകൂലി രാഹുല്‍ ഈശ്വര്‍. റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റേഴ്സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം അതിജീവിത വീണ്ടും ആവശ്യപ്പെട്ടാല്‍ സമയം നീട്ടി നല്‍കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല എന്നും രാഹുല്‍ ഈശ്വര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിലെ വരാനിരിക്കുന്ന പുരുഷന്മാരെ കള്ളക്കേസില്‍ കുടുക്കുന്നതിനെതിരായി കവചമായി ദിലീപ് മാറുകയാണ് എന്നും ഈ കേസ് ഹിസ്റ്റോറിക്ക് ആയിരിക്കും എന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു. ഈ കേസ് കീഴ് വഴക്കങ്ങള്‍ സൃഷ്ടിക്കും എന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റേഴ്സ് അവറില്‍ പങ്കെടുത്ത് രാഹുല്‍ ഈശ്വര്‍ പറഞ്ഞത് ഇപ്രകാരമാണ്.

പ്രധാനപ്പെട്ട കേസും എഫ് എസ് എല്‍ റിപ്പോര്‍ട്ടും തമ്മിലുള്ള ബന്ധം എത്രമാത്രമാണ്. ഇത് കാരണം സമയം നീട്ടി ചോദിക്കുന്നതില്‍ എന്ത് ലോജിക്കാണുള്ളത്. എല്ലാവരും ചിന്തിക്കുന്നത് അതാണ്. അതോടൊപ്പം ശ്രീലേഖ മാഡത്തിനെ നല്ലൊരു എക്സ്ക്യൂസ് ആയി എടുത്ത്, ഇനി ശ്രീലേഖ മാഡത്തിന്റെ ഫോണ്‍ കിട്ടണം അതിലെ രേഖ നോക്കണം എന്നൊക്കെ പറയാന്‍ തീര്‍ച്ചയായിട്ടും ഉണ്ട്. ഒരുപക്ഷെ ഈ കേസ് നീട്ടികാണുമ്പോള് മലയാള സിനിമയിലെ ഗാനമാണ് ഓര്മ വരുന്നത്.

കല്പാന്തകാലത്തോളം പൗലേസെ നീയെന്‍ മുന്പില് വീണ്ടും സമയം നീട്ടി നല്‍കാനായി നില്ക്കും എന്ന രീതിയില്‍ ആ പാട്ട് മാറ്റേണ്ട അവസ്ഥയാണ്. നികേഷ് സാറിനോട് ചര്‍ച്ചയില്‍ കഴിഞ്ഞ ദിവസം ഞാന്‍ പറയുകയുണ്ടായി, ഇനി അടുത്ത തവണ വരുമ്പോഴും ജൂലൈ 15 ന് സമയം നീട്ടി ചോദിക്കും. മൂന്ന് മാസം, കോടതി ഒരുപക്ഷെ ഒന്നരമാസം കൊടുക്കുമായിരിക്കും. പ്രത്യേകിച്ച് അതിജീവിത പറഞ്ഞാല്‍, അതിജീവിതയോട് തര്‍ക്കഭേദമന്യേ എല്ലാവര്ക്കും ബഹുമാനമാണ്.

അവരുടെ കുടുംബത്തിനോട് അവര്‍ അനുഭവിച്ച വേദനകളോട് ബഹുമാനമാണ്. അതിജീവിത ഒന്ന് കൂടെ റിക്വസ്റ്റ് ചെയ്താല്‍ തീര്‍ച്ചയായും സമയം നീട്ടി കൊടുക്കുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. അല്ലെങ്കില്‍ ഒരു മാസമോ ഒന്നര മാസമോ നീട്ടികൊടുക്കാന്‍ ചാന്‍സുണ്ട്. പക്ഷെ എത്രകാലം ഇങ്ങനെ നീട്ടി കൊടുക്കും എന്നുള്ളതാണ്. ഇതിന് ഒരു അവസാനം വേണ്ടേ? ഈ എക്സ്ക്യൂസുകളാണ് എന്ന് സാധാരണ ജനങ്ങള്‍ക്ക് തോന്നുന്ന രീതിയിലല്ലേ കാര്യങ്ങള്‍ പോകുന്നത്.

ഇനി ശ്രീലേഖ മാഡത്തെ തീര്‍ച്ചയായും എക്സ്ക്യൂസാക്കും. കഴിഞ്ഞ മാസം കാവ്യയായിരുന്നു. കാവ്യയുടെ പ്രധാനപ്പെട്ട മൊഴി എടുത്ത് കാവ്യയെ അറസ്റ്റ് ചെയ്യും എന്നൊക്കെയായിരുന്നു ദിലീപ് വിരോധികള്‍ പ്രചരിപ്പിച്ചിരുന്നത്. ഒന്നും സംഭവിച്ചില്ല എന്നുള്ളത് നമ്മള് കണ്ടു. ഒരുപാട് കാര്യങ്ങള്‍ ഇതുപോലെ മുനയൊടിയുന്നത് നമ്മള് കണ്ടു. പക്ഷെ തീര്‍ച്ചയായും അതിജീവിത അടക്കം വീണ്ടും ആവശ്യപ്പെട്ടാല്‍ സമയം നീട്ടി നല്‍കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.

പക്ഷെ മലയാളി സമൂഹവും നീതിബോധവും ഉള്ള ആള്ക്കാര് ഇതെല്ലം കാണുന്നുണ്ട് എന്ന് പൊലീസ് ഓര്‍ത്താല്‍ നന്നായിരിക്കും. ശ്രീലേഖ മാഡത്തിന്റെ വാക്കുകള്‍ പ്രത്യേകിച്ച് ഡി ജി പി അടക്കം പറയുന്ന വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അവര്‍ കേരളത്തിന്റെ കിരണ്‍ ബേദി എന്നൊക്കെ പറയുന്ന പോലെയാണ്. ശ്രീലേഖ മാഡത്തെ ആരും ഇറക്കിയതല്ല. അവരുടെ മനസാക്ഷി കൊണ്ട് അവര്‍ പറഞ്ഞതാണ്. ആ മനസാക്ഷിയില് നിന്ന് പറയുന്ന ആളുകള്‍ കൂടുതല്‍ പേര് വരും.

എനിക്കൊക്കെ റിലാക്സേഷനുള്ളത് ആദ്യം രാഹുല്‍ ഈശ്വര്‍ മാത്രമായിരുന്നു ദിലീപ് അനുകൂലി. പതുക്കെ പതുക്കെ പൊലിസും പഴയ പൊലീസുകാരും കോടതിയും എല്ലാവരും ദിലീപ് അനുകൂലികളാണ്. കേരളത്തില്‍ എല്ലാവരും ദിലീപ് അനുകൂലികളായി മാറും. ജസ്റ്റിസ് ഡിലൈയ്ഡ് ഈസ് ജസ്റ്റിസ് ഡിനൈഡ് എന്ന് വിശ്വസിക്കുന്ന ഒരു സംവിധാനമാണ്. അതുകൊണ്ട് മനപൂര്‍വമുള്ള ഡിലെ ഒരിക്കലും നിയമപരമായി നിലനില്‍ക്കുന്ന കാര്യമല്ല. ഡിലൈയ്ഡ് ജസ്റ്റിസ് ഈസ് ഡിനൈഡ് ജസ്റ്റിസ്.

അത് അതിജീവിതക്കും ദിലീപിനും ഒരുപോലെ ബാധകമാണ്. പ്രകാശ് ബാരെ പറഞ്ഞ കാര്യം പ്രധാനപ്പെട്ടതാണ്. വിദേശ ആള്‍ക്കാരുടെ കൈയില്‍ ഇത് ഉണ്ട് എന്ന്. ഇത് റണ്‍ ബേബി റണ്ണില്‍ ശ്രീ ബിജുമേനോന് പറയുന്ന ഒരു കാര്യമുണ്ട്. ഒരു കാര്യം ഉറപ്പില്ലെങ്കില്‍ ഉണ്ടേ്രത എന്ന കാര്യം ചേര്ത്തേക്കം എന്ന്. അതായത് വിദേശത്തെ ആള്‍ക്കാരുടെ കൈയില്‍ ഉണ്ട് എന്ന് പറയുന്നു. അങ്ങനെ ആണെങ്കില്‍ പൊലീസ് ഇതുവരെ അത് അന്വേഷിച്ചിട്ടുണ്ടോ.

ഇവിടെ ആരും അതിജീവിതക്കെതിരല്ല. അവരോട് ബഹുമാനമാണ്. പക്ഷെ അനന്തകാലം ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റില്ല. കേരളത്തിലെ വരാനിരിക്കുന്ന പുരുഷന്മാരെ കള്ളക്കേസില്‍ കുടുക്കുന്നതിനെതിരായി കവചമായി ദിലീപ് മാറുകയാണ്. ഈ കേസ് ഹിസ്റ്റോറിക്ക് ആയിരിക്കും. ഈ കേസ് കീഴ് വഴക്കങ്ങള്‍ സൃഷ്ടിക്കും. ഈ കേസിന് ഏതെങ്കിലും അര്‍ത്ഥത്തില്‍ ലീഗല്‍ പ്രൊപ്പ്രൈറ്റിയില്ല. അനന്തമായ ഡിലെയിലേക്ക് പോകരുത്.

അതിജീവിതയോട് ഒരു തര്‍ക്കവുമില്ല. അതിജീവിത പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായും ബഹുമാനിക്കുന്ന വ്യക്തിയാണ്. ഞങ്ങള്‍ എല്ലാവരും അങ്ങനെയാണ്. ഇത് അതിജീവിത വേഴ്സസ് ദിലീപ് അല്ല, ഇത് ബൈജു പൗലോസ് വേഴ്സസ് ദിലീപ് ആണ്. ബൈജു പൗലോസ് ആണ് ദിലീപിന്റെ മറുഭാഗത്ത്. അതിജീവിതയോട് ശത്രുത ഇല്ല, അവര്‍ ശത്രുപക്ഷത്തുമല്ല. ഇപ്പോള്‍ കാണിക്കുന്ന ഫോട്ടോ എഡിറ്റഡ് ആണ്. ഇത് കണ്ടാല്‍ തന്നെ മനസിലാകും.

ഈ ഫോട്ടോയില്‍ ദൂരെയുള്ളത് പള്‍സര്‍ സുനിയാണ് എന്ന് എങ്ങനെ പറയും. ഗണിച്ച് പറയുമോ. പൊലീസിന് എന്ത് തെളിവാണത്. ശ്രീലേഖ മാഡം പറഞ്ഞ ഒരു വാക്ക് പ്രസക്തമാണ്. ഹാഷ് വാല്യു മാറി എന്ന് പറയുന്നത് ടെക്നിക്കാലിറ്റി മാത്രമാണ്. ആ ടെക്നിക്കാലിറ്റി മാത്രമായത് കൊണ്ടല്ലേ ബഹുമാനപ്പെട്ട സിറ്റിംഗ് ജഡ്ജായ ഹൈക്കോടതി വിധിയില്‍ ഹൈക്കോടതി അതിജീവിതയോട് ദൃശ്യ ചോര്ന്നിട്ടില് എന്ന് പറയുകയും ടാംപറിംഗ് ഇല്ല എന്ന് പറയുകയും ചെയ്തത്.

ടാംപറിംഗ്, ചോര്‍ച്ച എന്നീ വാക്കുകള്‍ ഉപയോഗിച്ചിട്ടില്ല. പക്ഷെ തീര്‍ച്ചയായും അന്വേഷണത്തിന് അയച്ചു. ഓഡിയോ ഹാഷ് മാത്രമാണ് മാറിയത്. ഇന്ിവിഡ്വല് ഫയല്‍സിന്റെ ഹാഷ് വാല്യു മാറിയിട്ടില്ല. ഓഡിയോ ഹാഷ് മാറിയത് ടെക്നിക്കാലിറ്റി അല്ലേ. ആ ഡ്രൈവിന്റെ ഒരക്ഷരം മാറിയാല്‍ ഹാഷ് വാല്യു മാറും. പക്ഷെ ഇന്ിവിഡ്വല് ഫയല്‍സിന്റെ ഹാഷ് വാല്യു മാറിയിട്ടില്ല.
ഇതാണോ കിച്ചന് ഫോട്ടോഷൂട്ട്; ദീപ്തി സതിയുടെ വൈറല്‍ ചിത്രങ്ങള്‍
Recommended Video
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications