Get Updates
Get notified of breaking news, exclusive insights, and must-see stories!

'അതിജീവിതക്ക് വിചാരണയില്‍ പങ്കെടുക്കാം...ആ അവകാശം സുപ്രീംകോടതി നല്‍കിയതാണ്'; പ്രിയദര്‍ശന്‍ തമ്പി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികളില്‍ പങ്കെടുക്കണം എന്നുള്ള അതിജീവിതയുടെ ആവശ്യം അവകാശമാണ് എന്ന് അഭിഭാഷകന്‍ പ്രിയദര്‍ശന്‍ തമ്പി. റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസമാണ് കോടതി നടപടികളില്‍ പങ്കെടുക്കണമെന്നും രേഖകളുടെ പകര്‍പ്പ് വേണമെന്നും ആവശ്യപ്പെട്ട് കൊണ്ട് അതിജീവിത വിചാരണ കോടതിയെ സമീപിച്ചത്.

പ്രിയദര്‍ശന്‍ തമ്പിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...നിയന്ത്രിതമായ അധികാരമെന്നോ പ്രോസിക്യൂഷന് തൊട്ടുതാഴെയുള്ള അധികാരമെന്നോ എന്നുള്ള ഗണത്തില്‍ അല്ല നമ്മള്‍ കണക്കാക്കേണ്ടത്. കാരണം അതിജീവിതക്ക് ഇത് ഒരു ഇന്‍ഡിപെന്‍ഡന്റ് റൈറ്റ് ആണ് സുപ്രീംകോടതി കൊടുത്തിരിക്കുന്നത്. കാരണം നമുക്കറിയാം ഒരുപാട് മാറ്റങ്ങള്‍ നിയമരംഗത്ത് ഉണ്ടായിട്ടുണ്ട്.

1

പ്രത്യേകിച്ച് ഡല്‍ഹിയിലെ നിര്‍ഭയ സംഭവത്തിന് ശേഷമാണ് ഇത്തരത്തിലുള്ള ഒരുപാട് മാറ്റങ്ങള്‍ നിയമരംഗത്ത് ഉണ്ടായിട്ടുള്ളത്. പുതിയ നിയമം തന്നെ ഉണ്ടായിട്ടുണ്ട്. കുട്ടികളുടേയും സ്ത്രീകളുടേയും സംരക്ഷണത്തിന് പോക്‌സോ ആക്ട് എന്ന് പറയുന്ന നിയമം ഉണ്ടായി. ആ നിയമത്തില്‍ പ്രിസംഷന്‍ തിരിച്ചാണ് കാരണം പ്രോസിക്യൂഷന് അനുകൂലമായിട്ടുള്ള പ്രിസംഷനാണ് ആ നിയമത്തിലുണ്ടായിരിക്കുന്നത്.

2

അതുപോലെ തന്നെ കാതലായ മാറ്റം 376 ഉണ്ടായിട്ടുണ്ട്. അട്രോസിറ്റീസ് ഇന്‍ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് ആന്റ് കാസ്റ്റില്‍ ഇതുപോലെ തന്നെ വിക്ടിമിന് ഇന്‍വെസ്റ്റിഗേഷന്‍ ടീമിനൊപ്പം പാര്‍ട്ടിസിപ്പേറ്റ് ചെയ്യാനും എന്റൈര്‍ പ്രൊസീഡിംഗ്‌സ് വീഡിയോ റെക്കോഡ് ചെയ്യണം എന്ന് ആവശ്യപ്പെടാനും ട്രയല്‍ മാത്രമല്ല ഇന്‍വെസ്റ്റിഗേഷന്‍സ് പ്രോസസ് പോലും വീഡിയോ റെക്കോഡ് ചെയ്യണമെന്ന് ആവശ്യപ്പെടാനുള്ള പ്രത്യേക നിയമം ഉണ്ടായിട്ടുണ്ട്.

3

അതുപോലെ തന്നെയാണ് സുപ്രീംകോടതിയുടെ ജഡ്ജ്‌മെന്റ്. യാതൊരു അര്‍ധശങ്കക്കും ഇടയില്ലാത്ത വിധം വരികള്‍ക്കിടയിലൂടെയല്ല വളരെ ഡയറക്ട് ആയി തന്നെ വിക്ടിമിന്റെ അവകാശങ്ങളെ കുറിച്ച് വളരെ കൃത്യമായി തന്നെ അവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ അതിനകത്ത് ഒരു കാര്യം ഈ ആദ്യം മുതല്‍ ഇന്‍വെസ്റ്റിഗേഷന്‍ സൈഡില്‍ നിന്ന് തന്നെ പാര്‍ട്ടിസിപ്പേറ്റ് ചെയ്യാനും ട്രയല്‍ വേളയില്‍ വിക്ടിമിന് കൗണ്‍സിലിനെ വെക്കുന്നില്ല എങ്കില്‍ ലീഗലായിട്ട് കൗണ്‍സിലിനെ വേണമെന്ന് ചോദിക്കാന്‍ കോടതിക്ക് ബാധ്യതയുണ്ട്.

4

കാരണം അത്തരത്തില്‍ ആണ് അത് പറയുന്നത്. അത്തരത്തില്‍ വിക്ടിമിന് കൗണ്‍സിലിനെ വെക്കാനുള്ള അവകാശമുണ്ട്. ഏത് സ്റ്റേജിലും അവര്‍ക്ക് പറയാനുള്ളത് പറയാനുള്ള അവകാശമുണ്ട്. സ്വാഭാവികമായും ക്രിമിനല്‍ നിയമ നടപടികളിലെ കാര്യം അനുസരിച്ച് സാക്ഷികളെ വിസ്തരിക്കാനുള്ള അധികാരം സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് മാത്രമാണ് ഉള്ളത്.

5

പക്ഷെ എന്നാല്‍ പോലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ക്ക് ഒപ്പം നിന്നു കൊണ്ട് തന്നെ ട്രയല്‍ മോണിറ്റര്‍ ചെയ്യാനും ട്രയല്‍ ആദ്യാവസാനം നിരീക്ഷിക്കാനും അതിജീവിതക്ക് തന്നെ വേണ്ടി വന്നാല്‍ നേരിട്ട് പ്രൊസീഡിംഗ്‌സില്‍ പങ്കെടുക്കാനും നേരത്തെ സൂചിപ്പിച്ച പോലെ അവര്‍ക്കെന്തെങ്കിലും നേരിട്ട് പറയാനും ഉള്ള അവകാശങ്ങള്‍ ഉണ്ടാകും.

6

അത് സെറ്റില്‍ഡ് പ്രൊപ്പോഷന്‍ ആണ്. അതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ഉണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. സ്വാഭാവികമായും അതിജീവിതയായാലും പ്രോസിക്യൂഷനായാലും ശരി ഹൈക്കോടതിയെ സമീപിക്കുകയാമെങ്കില്‍ ആ പെറ്റീഷന് ഒപ്പം തന്നെ വിചാരണ ആ പെറ്റീഷന്റെ വിധി വരുന്നത് വരെ വിചാരണ നിര്‍ത്തിവെക്കണം എന്നുള്ള സ്റ്റേ പെറ്റീഷന്‍ ഉണ്ടാകും.

7

കാരണം ആ സ്റ്റേ പെറ്റീഷന്‍ അനുവദിച്ചിട്ടില്ല എന്നുണ്ടെങ്കില്‍ ആ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന ഹര്‍ജി ഇന്‍ഫക്ച്വസ് ആയി പോകും. കാരണം എന്തിന് വേണ്ടിയാണ് കൊടുക്കുന്നത്. വിചാരണ ആരംഭിച്ച് കഴിഞ്ഞാല്‍ പിന്നെ ആ പെറ്റീഷന്‍ കൊണ്ട് അര്‍ത്ഥമില്ല.

8

സ്വാഭാവികമായും ആ പെറ്റീഷന് പ്രഥമദൃഷ്ട്യാ ഹൈക്കോടതിക്ക് അതില്‍ മെറിറ്റ് ഉണ്ടെന്ന് തോന്നി അത് അഡ്മിറ്റ് ചെയ്യുകയാണെങ്കില്‍ സ്വാഭാവികമായും സ്‌റ്റേ ചെയ്യപ്പെടും. വിചാരണ നടക്കാതെ ഇരിക്കുന്ന സാഹചര്യത്തിലേക്ക് പോകും. പക്ഷെ വളരെ പെട്ടെന്ന് തന്നെ ഇതിന്റെ വിചാരണ നടപടികളുമായി മുന്നോട്ട് പോകാനുള്ള സാധ്യതയാണ് ഇതില്‍ കാണുന്നത്.

ഹോളിവുഡ് സുന്ദരിമാര്‍ തോറ്റുപോകുമല്ലോ...ഗ്ലാമറസ് ലുക്കില്‍ റായ് ലക്ഷ്മി, കൊല്ലുന്ന നോട്ടവും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+