കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൾസർ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്: ദിലീപിനിത് ഊരാക്കുടുക്ക് ആയേക്കും; 'സംവിധായകനെ കണ്ടു'

പൾസർ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്: ദിലീപിനിത് ഊരാക്കുടുക്ക് ആയേക്കും; 'സംവിധായകനെ കണ്ടു'

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വീണ്ടും വഴിത്തിരിവുകൾ. കേസിൽ ദിലീപിന് വീണ്ടും കുരുക്ക് മുറുകുകയാണ്. ഇപ്പോൾ മുഖ്യ പ്രതിയായ പൾസർ സുനി കേസിലെ സാക്ഷിയായ ജിൻസനുമായി നടത്തിയ ഫോൺ സംഭാഷണങ്ങളുടെ റെക്കോർഡുകൾ പുറത്തു വന്നിരിക്കുകയാണ് .

Recommended Video

cmsvideo
പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം ചോര്‍ന്നു, ദിലീപിന് കുരുക്ക് മുറുകുന്നു

സംവിധായകൻ ബാലചന്ദ്രകുമാറിനെ മുന്നിൽ ഏറെ തവണകളായി കണ്ടിട്ടുണ്ടെന്ന തരത്തിലുളള ഫോൺ റെക്കോർഡ് വിവരങ്ങളാണ് നിലവിൽ പുറത്തു വന്നിരിക്കുന്നത്. ഇത് കേസിന് കൂടുതൽ വഴിത്തിരിവുകൾ ഉണ്ടാക്കിയിരിക്കുകയാണ്.

പിക്പോക്കറ്റ് സിനിമയുമായി ബന്ധപ്പെട്ട് ബാലചന്ദ്ര കുമാറിനെ കണ്ടിട്ടുണ്ടെന്ന് പൾസർ സുനി വ്യക്തമാക്കുന്നുണ്ട്. ഇതിനു പുറമേ ആലുവയിലെ ദിലീപിൻറെ വീട്ടിൽ വച്ചു മറ്റൊരു ഹോട്ടലിൽ വച്ച് ബാലചന്ദ്ര കുമാറിനെ പൾസർ സുനി കണ്ടിരുന്നു.

1

എന്നാൽ, ഫോൺ രേഖകൾ പുറത്തു വരുന്നതിന് മുൻപ് തന്നെ മുഖ്യ പ്രതിയായ പൾസർ സുനിയെ ദിലീപിനൊപ്പം കണ്ടിട്ടുണ്ടെന്ന് ബാലചന്ദ്രകുമാർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ദിലീപും മറ്റു പ്രതികളും ഗൂഢാലോചന നടത്തിയെന്ന് സംഭവം എറണാകുളം ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രൻ ആണ് ഇപ്പോൾ അന്വേഷിക്കുന്നത്. എന്നാൽ, ദിലീപിന് എതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചുവെന്ന് കാണിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

2

എന്നാൽ, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യൽ നടക്കുമെന്നുളള വാർത്തകൾ ഇന്നലെ പുറത്ത് വന്നിരുന്നു. കേസിലെ പ്രതികളായ ദിലീപിനെയും പൾസർ സുനിയേയും വിജീഷുനെയുമാണ് വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്. തീരുമാനത്തിന് പിന്നാലെ, ജയിലിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ഉടൻ തന്നെ കോടതിയിൽ അപേക്ഷ നൽകാനാണ് തീരുമാനം. അതേ സമയം, നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദിലീപിൻറെ കൈവശം ഉണ്ടെന്ന ആരോപണത്തിന് പിന്നാലെ അന്വേഷണം ഊർജിതമാക്കാനാണ് തീരുമാനം.

കേരളത്തിൽ കൊവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് ഇന്ന് അവലോകനയോഗം; പുതിയ നിർദ്ദേശങ്ങൾ ഉണ്ടാകുംകേരളത്തിൽ കൊവിഡ് പിടിമുറുക്കുന്നു; സംസ്ഥാനത്ത് ഇന്ന് അവലോകനയോഗം; പുതിയ നിർദ്ദേശങ്ങൾ ഉണ്ടാകും

3

കേസിന്റെ അന്വേഷണം കൊച്ചിയിലെ ഒരു റെക്കോർഡിംഗ് സ്റ്റുഡിയോ കേന്ദ്രീകരിച്ചും നടത്താനാണ് പുതിയ നീക്കം. ഇത് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ്. കേസിലെ അന്വേഷണം റിപ്പോർട്ട് 20 - ന് മുമ്പ് കൈമാറാനാണ് വിചാരണ കോടതിയുടെ നിർദ്ദേശം. അതേ സമയം, നടിയെ ആക്രമിച്ച കേസില്‍ പുതിയ വെളിപ്പെടുത്തല്‍ പുറത്തു വന്ന സാഹചര്യത്തിൽ കേസിലെ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരിക്കുന്നത്.

4

കേസുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തു വന്ന വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് കേസിന്റെ തുടരന്വേഷണം. കേസിൽ മറ്റൊരു നിർണ്ണായകമായ വെളിപ്പെടുത്തൽ സംവിധായകൻ ബാലചന്ദ്ര കുമാർ നൽകിയതാണ് കേസ് വീണ്ടും പരിഗണനയിലായത്. നടിയെ ആക്രമിച്ച പ്രതികൾ ചിത്രീകരിച്ച അപകീർത്തികരമായ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നായിരുന്നു എന്നാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിന് പിന്നാലെ നടൻ ദിലീപ് അടക്കമുള്ളവർക്കെതിരെ തുടർ അന്വേഷണം പ്രഖ്യാപിച്ച് ചോദ്യം ചെയ്യുമെന്ന് പറഞ്ഞിരുന്നു.

ഡെല്‍റ്റയും ഒമൈക്രോണും ചേര്‍ന്ന ഡെല്‍റ്റാക്രോണ്‍, ഇതുവരെ 25 കേസുകള്‍, വേരിയന്റല്ലെന്ന് വിദഗ്ധര്‍ഡെല്‍റ്റയും ഒമൈക്രോണും ചേര്‍ന്ന ഡെല്‍റ്റാക്രോണ്‍, ഇതുവരെ 25 കേസുകള്‍, വേരിയന്റല്ലെന്ന് വിദഗ്ധര്‍

5

ഇതിന് പുറമെ ഒന്നാം പ്രതിയായ സുനിൽ കുമാറുമായി ദിലീപിന് അടുത്ത ബന്ധം ഉണ്ടെന്ന് ബാലചന്ദ്ര കുമാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ഇത്തരത്തിലുളള വെളിപ്പെടുത്തലുകളുടെയും പരാതികളുടെയും അടിസ്ഥാനത്തിലാണ് വീണ്ടും കേസ് പരിഗണിക്കുന്നത്. അതേ സമയം, കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വി എൻ അനിൽ കുമാർ രാജിവെച്ചിരുന്നു. നേരത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ വിചാരണ കോടതിയുടെ നടപടിയില്‍ പ്രതിഷേധിച്ച് രാജിവച്ചിരുന്നത്.

English summary
Dileep Case Latest News; The phone conversations of the main accused Pulsar Suni Is out And Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X