• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നടിയെ ആക്രമിച്ച കേസില്‍ ട്വിസ്റ്റ്; പ്രോസിക്യൂഷന്റെ നിര്‍ണായക നീക്കം, ദിലീപ് ഹര്‍ജി പിന്‍വലിച്ച പിന്നാലെ

Google Oneindia Malayalam News

കൊച്ചി: യുവനടി ഓടുന്ന കാറില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രോസിക്യൂഷന്റെ നിര്‍ണായക നീക്കം. വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചേക്കും. കോടതി നടപടികള്‍ സുതാര്യമല്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. വിചാരണ തുടങ്ങിയതിന് ശേഷം പല ഘട്ടങ്ങളിലായി വിചാരണ കോടതിയുടെ നടപടിയില്‍ പ്രോസിക്യൂഷന്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഹൈക്കോടതിയുടെ ഇടപെടലുണ്ടായാല്‍ അത് കേസിന്റെ ഗതി മാറ്റിമറിച്ചേക്കും. കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ദിലീപ് കഴിഞ്ഞാഴ്ച പിന്‍വലിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട ദിലീപിനെതിരെ പല ആരോപണങ്ങളും വീണ്ടും ഉയരവെയാണ് പ്രോസിക്യൂഷന്റെ പുതിയ നീക്കം. വിശദാംശങ്ങള്‍ ഇങ്ങനെ...

എന്റെ കുഞ്ഞിന് അച്ഛനുണ്ട്... സഹികെട്ട് പ്രതികരിച്ച് നടി; അത് ഞാനെടുത്ത ധീരമായ തീരുമാനംഎന്റെ കുഞ്ഞിന് അച്ഛനുണ്ട്... സഹികെട്ട് പ്രതികരിച്ച് നടി; അത് ഞാനെടുത്ത ധീരമായ തീരുമാനം

1

2017 ഫെബ്രുവരി 17നാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. നടിയുടെ കാറില്‍ അതിക്രമിച്ച് കയറിയവര്‍ നടിയെ ആക്രമിക്കുകയും രംഗങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ക്വട്ടേഷന്‍ സംഘാംഗങ്ങളായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് ആദ്യം അറസ്റ്റിലായതെങ്കിലും പിന്നീട് ദിലീപിലേക്ക് എത്തുകയായിരുന്നു.

2

2017 ജൂലൈ പത്തിനാണ് ദിലീപ് കേസില്‍ അറസ്റ്റിലായത്. അതിന് മുമ്പ് ദിലീപിനെ ഏറെ നേരം പോലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപീനെ കൂടാതെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെയും ചോദ്യം ചെയ്തു. പിന്നീട് വിട്ടയച്ചെങ്കിലും ദിലീപിനെ മാത്രം വിളിപ്പിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് നടന് ജാമ്യം ലഭിച്ചത്.

3

കടുത്ത ഉപാധികളോടെയായിരുന്നു ജാമ്യമെങ്കിലും പിന്നീട് പലപ്പോഴായി കോടതി ദിലീപിന് ഇളവ് അനുവദിച്ചു. വിചാരണ തുടങ്ങിയതിന് പിന്നാലെ കൊറോണ ഭീതി പരന്നു. തുടര്‍ന്ന് കൃത്യമായ രീതിയില്‍ വിചാരണ നടന്നില്ല. ഇതിനിടെ കേസിലെ നിര്‍ണായക തെളിവായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ തേടിയും മറ്റും പ്രതികള്‍ കോടതിയെ സമീപിച്ചതും വിചാരണ നീളാന്‍ കാരണമായി.

4

വിചാരണ വേഗത്തില്‍ തീര്‍ക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നെങ്കിലും പല കാരണങ്ങളാല്‍ വിചാരണ വൈകി. ആറ് മാസം കൂടി സമയം അനുവദിച്ചിട്ടുണ്ട് കോടതി. തുടര്‍ന്നാണ് വിചാരണ അതിവേഗം പുരോഗമിക്കുന്നത്. അതിനിടെയാണ് വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ വീണ്ടും രംഗത്തുവന്നിരുന്നത്. വിചാരണ കോടതിയുടെ നടപടി സുതാര്യമല്ലെന്ന ആക്ഷേപമാണ് പ്രോസിക്യൂഷനുള്ളത്.

ശശി തരൂരിന് ഗറ്റൗട്ട് അടിക്കും... നിലപാട് കടുപ്പിച്ച് കെ സുധാകരന്‍; തരൂര്‍ ഒരു എംപി മാത്രംശശി തരൂരിന് ഗറ്റൗട്ട് അടിക്കും... നിലപാട് കടുപ്പിച്ച് കെ സുധാകരന്‍; തരൂര്‍ ഒരു എംപി മാത്രം

5

നേരത്തെയുള്ള പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയുടെ നടപടിയില്‍ സംശയം ഉന്നയിക്കുകയും പദവി ഒഴിയുകയും ചെയ്തിരുന്നു. പുതിയ പ്രോസിക്യൂട്ടറും ഇപ്പോള്‍ വിചാരണ കോടതിക്കെതിരെ രംഗത്തുവരികയാണ്. മൂന്ന് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പ്രോസിക്യൂഷന്റെ നീക്കം. പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും.

6

വിചാരണ കോടതിയെ മാറ്റണമെന്ന് നേരത്തെയുള്ള പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മേല്‍ക്കോടതികള്‍ തള്ളുകയായിരുന്നു. ഇരയായ നടിയുടെ ആവശ്യപ്രകാരം വനിതാ ജഡ്ജിയുടെ മുമ്പാകെയാണ് വിചാരണ. കൂടുതല്‍ പേരെ വിസ്തരിക്കണം, നേരത്തെ വിസ്തരിച്ച ചിലരെ ഒരുതവണ കൂടി വിസ്തരിക്കണം തുടങ്ങി പ്രോസിക്യൂഷന്‍ വാദങ്ങള്‍ കോടതി പൂര്‍ണമായി അംഗീകരിച്ചിട്ടില്ല.

മമ്മൂട്ടിയും മഞ്ജുവാര്യരും മാത്രമല്ല; പ്രായം ഒട്ടും തോന്നാന്ന വേറെയും ചിലരുണ്ട്... വൈറലായി ദിവ്യ ഉണ്ണിയുടെ ചിത്രങ്ങള്‍

7

പ്രതികളുടെ ഫോണ്‍ രേഖകളുടെ ഒറിജിനല്‍ പകര്‍പ്പ് വിളിച്ചുവരുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യവും കോടതി അംഗീകരിച്ചിട്ടില്ലത്രെ. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന ഹര്‍ജി ദിലീപ് കഴിഞ്ഞാഴ്ച സുപ്രീംകോടതിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. വിചാരണ ഏകദേശം അന്തിമഘട്ടത്തിലെത്തിയ കാര്യം സൂചിപ്പിച്ചാണ് പിന്‍മാറിയത്.

cmsvideo
  Actress attack case: Dileep withdraws discharge petition from SC | Oneindia Malayalam
  English summary
  Dileep Case: Prosecution Likely to Approach Kerala High Court Against Trial Court- Report
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X