'അവന്മാരെയൊക്കെ മൊത്തം കത്തിക്കണം'; ദിലീപിനെതിരെ നിർണായക വാദങ്ങളുയർത്തി പ്രോസിക്യൂഷൻ
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ കൂട്ടുപ്രതികളുടേയും മുൻകൂർ ജാമ്യാപേക്ഷയ്ക്ക് എതിരെ പ്രോസിക്യൂഷൻ. പതിവിൽ നിന്നും വ്യത്യസ്തമായി ഗൂഢാലോചനയ്ക്ക് സാക്ഷിയുളള കേസാണിത് എന്ന് ഡിജിപി വാദിച്ചു. കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് പ്രോസിക്യൂഷൻ പ്രതിഭാഗത്തിന്റെ വാദങ്ങൾക്കെതിരെ രംഗത്ത് വന്നത്.
സംഭവം നടക്കുന്ന സമയത്ത് തന്നെ സാക്ഷിയായ ബാലചന്ദ്ര കുമാർ കാര്യങ്ങൾ ഭാര്യയോട് പറഞ്ഞിരുന്നതായി പ്രോസിക്യൂഷൻ പറയുന്നു. അവന്മാരെയൊക്കെ മൊത്തം കത്തിക്കണം എന്ന് ദിലീപ് പറഞ്ഞതായുളള ഓഡിയോ ക്ലിപ്പിനെ കുറിച്ചും പ്രോസിക്യൂഷൻ കോടതിയിൽ സൂചിപ്പിച്ചു.

ഇത് അസാധാരണമായ കേസ് ആണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രതികളുടെ മുന്‍കാല പശ്ചാത്തലം കൂടി പരിഗണിക്കണം. സ്വന്തം സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാനാണ് കൊട്ടേഷന്‍ കൊടുത്തത്. നിയമം നിര്‍മ്മിച്ചവര്‍ പോലും ആലോചിക്കാത്ത തരത്തിലുളള കുറ്റകൃത്യമാണ്. വിചാരണയില്‍ പ്രോസിക്യൂഷന് ആശങ്കയില്ല. നടിയെ ആക്രമിച്ച കേസില്‍ പ്രതികളെ ശിക്ഷിക്കാനുളള തെളിവുകള്‍ വിചാരണ കോടതിയില്‍ ഉണ്ട്.
ജയറാമിന്റെ മകൾ മാളവിക സിനിമയിലേക്കോ? അഭിനയക്കളരിയിൽ നിന്നുളള ചിത്രങ്ങൾ

പ്രതിഭാഗം പറയുന്ന കാര്യങ്ങള്‍ ശരിയല്ല. ബൈജു പൗലോസിന് ഗൂഢാലോചന കേസിലെ പ്രധാന സാക്ഷിയായ ബാലചന്ദ്ര കുമാറുമായി നേരത്തെ ബന്ധമില്ല. ബൈജു പൗലോസ് അന്വേഷണ സംഘത്തിലെ അംഗമല്ല. ചില ഓഡിയോ ക്ലിപ്പുകള്‍ കേട്ടതോടെയാണ് കൊലപാതക ഗൂഢാലോചന ആണെന്ന് ബാലചന്ദ്ര കുമാറിന് മനസ്സിലായത്. അതിന് ശേഷം കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു. ബാലചന്ദ്ര കുമാറിന്റെ മൊഴികളില്‍ വൈരുദ്ധ്യമില്ല.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാനുളള ഗൂഢാലോചനയ്ക്ക് സാക്ഷിയുണ്ടെന്ന് ഡിജിപി വ്യക്തമാക്കി. സാക്ഷി തന്നെ മൊഴി നല്‍കിയിരിക്കുകയാണ്. ബാലചന്ദ്ര കുമാര്‍ വിശ്വസിക്കാവുന്ന സാക്ഷിയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലും എന്ന് പറയുന്നത് കാണുകയും കേള്‍ക്കുകയും ചെയ്തു. ഇക്കാര്യം ബാലചന്ദ്ര കുമാര്‍ ഭാര്യയോട് കൂടി പറഞ്ഞിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.

നല്ല പണി കൊടുക്കും എന്ന് ഒരാള്‍ പറയുന്നത് എങ്ങനെ ആണ് ശാപവാക്ക് ആവുന്നത് എന്ന് ഡിജിപി ചോദിച്ചു. ബാലചന്ദ്ര കുമാറിന്റെ മൊഴി ഡിജിപി കോടതിയില്‍ വാദിച്ചു. പോലീസിനോട് കാര്യങ്ങള്‍ പറയാന്‍ പോവുകയാണ് എന്ന് ഭാര്യയോട് പറഞ്ഞപ്പോള്‍ അവര്‍ ഭയന്നുവെന്നും ദിലീപ് നമ്മളെ കൊല്ലുമെന്നും പറഞ്ഞതായി ബാലചന്ദ്ര കുമാറിന്റെ മൊഴിയില്‍ പറയുന്നു. അന്വേഷണം ശരിയായ വഴിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്.

ബാലചന്ദ്ര കുമാറിനെ പ്രോസിക്യൂഷന്‍ പറഞ്ഞ് പഠിപ്പിച്ചതല്ല. സാക്ഷിമൊഴി വിശ്വസിക്കാവുന്നതാണെങ്കില്‍ എഫ്‌ഐആര്‍ ഇടുന്നതില്‍ തെറ്റില്ല. കൊലപാതകം നടത്താന്‍ പദ്ധതിയിട്ടതിന് കൃത്യമായ തെളിവുകള്‍ ഉണ്ട്. അവന്മാരെയൊക്കെ മൊത്തം കത്തിക്കണം എന്ന് ദിലീപ് പറഞ്ഞതായാണ് ഒരു ഓഡിയോ ക്ലിപ്പ് അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. എവി ജോര്‍ജിനേയും എഡിജിപി സന്ധ്യയേയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു.

പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം കൊടുക്കരുത് എന്നും കസ്റ്റഡിയില്‍ വേണം എന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ല. 7ല്‍ കൂടുതല്‍ ഫോണുകള്‍ ഇവര്‍ ഉപയോഗിച്ചിട്ടുണ്ട്. ഇവ കേസില്‍ തെളിവായി കിട്ടണമെങ്കില്‍ പ്രതികളെ കസ്റ്റഡിയില്‍ കിട്ടണം. പ്രതികള്‍ കേസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. ശുദ്ധമായ കൈകളല്ല പ്രതികളുടേത്. ദിലീപിന് കിട്ടുന്ന പ്രത്യേക പരിഗണന ഒരിക്കലും സാധാരണക്കാര്‍ക്ക് കിട്ടില്ല. ദിലീപിന് ജാമ്യം നല്‍കുകയാണ് എങ്കില്‍ പൊതുജനത്തിന് സിസ്റ്റത്തിലുളള വിശ്വാസത്തെ ബാധിക്കും എന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications