കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് കേസിൽ സത്യം പറഞ്ഞപ്പോൾ എന്നെ ഒറ്റപ്പെടുത്തി;അടിമുടി പുനരന്വേഷണം വേണമെന്ന് പിസി ജോർജ്

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരായ തെളിവുകൾ കെട്ടിച്ചമച്ചതാണെന്ന മുൻ ഡിജിപി ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ വലിയ ഒച്ചപ്പാടുകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ദിലീപിനെതിരെ പോലീസ് വ്യാജ തെളിവ് ഉണ്ടാക്കിയെന്നും നടന് കേസിൽ അറിഞ്ഞോ അറിയാതെയോ പോലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്നായിരുന്നു ശ്രീലേഖ പ്രതികരിച്ചത്. അതേസമയം വെളിപ്പെടുത്തലിൽ മുൻ ഡിജിപിയെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.

ഭാവനയുടെ ചിരി..ആഭരണങ്ങൾ തീരെ ഇല്ല..ഈ ചിത്രങ്ങൾ സ്പെഷ്യൽ തന്നെ...വൈറലായി ചിത്രങ്ങൾ

അതിനിടെ മുൻ ഡിജിപിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജ്. പോലീസിന്റെ വഴിവിട്ട ഇപടെലിന് പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരണമെന്നും പിസി ജോർജ് പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആർ ശ്രീലേഖ പറഞ്ഞ ആ ഒറ്റക്കാര്യം പരിശോധിച്ചാൽ തന്നെ സത്യം തെളിയും..അവരുടെ വിശ്വാസ്യത കൂടും';രാഹുൽ ഈശ്വർആർ ശ്രീലേഖ പറഞ്ഞ ആ ഒറ്റക്കാര്യം പരിശോധിച്ചാൽ തന്നെ സത്യം തെളിയും..അവരുടെ വിശ്വാസ്യത കൂടും';രാഹുൽ ഈശ്വർ

1


നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ തെളിവില്ലെന്നായിരുന്നു ശ്രീലേഖ വെളിപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന തെളിയിക്കാൻ സാധിക്കുന്ന യാതൊരു തെളിവുകളോ രേഖകളോ പോലീസിന് ലഭിച്ചിട്ടില്ലെന്ന് ശ്രീരേഖ ആരോപിച്ചിരുന്നു. മാത്രമല്ല ദിലീപിനൊപ്പം പൾസർ സുനി നിൽക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് വ്യാജമായി ഉണ്ടാക്കിയതാണെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥൻ തന്നെ തന്നോട് ഇക്കാര്യം സമ്മതിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞിരുന്നു.

2


ദിലീപിന് പൾസർ സുനി അയച്ചെന്ന് പറയുന്ന കത്ത് പോലീസിന്റെ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും അവർ പറയുന്നുണ്ട്. കേസിൽ ക്വട്ടേഷൻ ഉണ്ടായിരുന്നുവെങ്കിൽ പോലീസ് കസ്റ്റഡയിൽ ഉള്ളപ്പോൾ തന്നെ പൾസർ സുനി ക്വട്ടേഷൻ നൽകിയ ആളുടെ പേര് വെളിപ്പെടുത്തുമായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു.

3


മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ കേസിൽ ഏറെ നിർണായകമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം അവസാനിക്കാനിരിക്കെ ശ്രീലേഖ നടത്തിയ ഈ വെളിപ്പെടുത്തലിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ ഉൾപ്പെടെയുള്ളവർ പ്രതികരിക്കുന്നത്.ഇത്രയൊക്കെ തെളിവുകൾ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് അവർ നേരത്തേ തന്നെ ഇക്കാര്യങ്ങൾ വെളിപ്പെടുത്താതിരുന്നതെന്നും അതിജീവിതയെ പിന്തുണയ്ക്കുന്നവർ ചോദിക്കുന്നു.

4


അതേസമയം ശ്രീലേഖലയുടെ വെളിപ്പെടുത്തലിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് പിസി ജോർജ്. കേസിന്റെ സത്യാവസ്ഥ താൻ വെളിപ്പെടുത്തിയപ്പോൾ അന്ന് തന്നെ ഒറ്റപ്പെടുത്താനാണ് പലരും ശ്രമിച്ചതെന്നും ഇപ്പോഴെങ്കിലും സത്യം പുറത്തുവന്നിരിക്കുകയാണെന്നും പിസി ജോർജ് പറഞ്ഞു.

5


'ദിലീപ് കേസ് പുനരന്വേഷണം വേണം
ഡി.ഐ.ജി. ശ്രീലേഖയുടെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ദിലീപ് കേസ് അടിമുടി പുനരന്വേഷിക്കേണ്ടതാണ്. പോലീസ് ക്രമ വിരുദ്ധമായി ഇടപെട്ട് കെട്ടിച്ചമച്ചതാണ്‌ കേസ്സെന്ന് വ്യക്തമായിരിക്കുന്നു. പോലീസിന്റെ വഴിവിട്ട ഇടപെടലിന്റെ പിന്നിൽ പ്രവർത്തിച്ചവരെ വെളിച്ചത്തു കൊണ്ടുവരണം'.

5


'തെറ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. ദിലീപ് കേസിന്റെ സത്യാവസ്ഥ ഞാൻ പറഞ്ഞപ്പോൾ എന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചവർ ഇപ്പോഴെങ്കിലും സത്യം മനസ്സിലാക്കണം. ബിഷപ്പ് ഫ്രാങ്കോയുടെ കേസിലും ഞാൻ പറഞ്ഞതായിരുന്നു സത്യം എന്ന് കോടതി വിധി തെളിയിച്ചു. ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയുടെ ഇടപെടലുകൾ ഈ കേസിൽ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ', പിസി ജോർജ് പറഞ്ഞു.

7


അതേസമയം ശ്രീലേഖയുടെ വെളിപ്പെടുത്തൽ ഇതിനോടകം തന്നെ പ്രതിപക്ഷം ആയുധമാക്കി കഴിഞ്ഞു. അവരുടെ പരാമർശത്തിന് ഇടയാക്കിയ സാഹചര്യം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. ഡിജിപി സ്ഥാനത്ത് ഇരുന്ന വ്യക്തിയാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതെന്നത് ഞെട്ടിപ്പിക്കുന്നതാണെന്ന് സതീശൻ പറഞ്ഞു.

8


സത്യം എന്താണെന്ന് അറിയില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ശ്രീലേഖയുടെ വെളിപ്പെടുത്തൽ ദുരൂഹമാണെന്നും സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കെകെ രമ എംഎൽഎ പ്രതികരിച്ചു. 'പോലിസ് വകുപ്പിനെയും, ജുഡീഷ്യറിയെയും സംശയത്തിൻ്റെ പുകമറയ്ക്കുള്ളിൽ നിർത്തി ഒരു പ്രത്യേക കേസിൽ പ്രതിയാക്കപ്പെട്ടയാളെ വെള്ളപൂശാനുള്ള ശ്രമം ഇവരുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്'.

9


'സ്വന്തം സഹപ്രവർത്തകയെ പീഡിപ്പിച്ചതിന്റെ ഗൂഢാലോചന കേസിലെ പ്രതിയെ വെളുപ്പിച്ചെടുക്കാൻ നമ്മുടെ വ്യവസ്ഥിതിയെ മുഴുവൻ പ്രതിക്കുട്ടിൽ നിർത്തുന്ന വെളിപ്പെടുത്തലുകളാണ് ആർ.ശ്രീലേഖ നടത്തിയിരിക്കുന്നത്.
ഇത്തരം സ്ഥാപിത താല്പര്യങ്ങളുള്ള ഒരു വ്യക്തി അവരുടെ സർവീസ് കാലത്ത് തന്റെ മുന്നിൽ നീതി തേടിയെത്തിയ മനുഷ്യരോട് എങ്ങനെയായിരിക്കും പെരുമാറിയിരിക്കുക എന്നത് ആശങ്കാജനകമാണെന്നും കെകെ രമ പറഞ്ഞു'.

Recommended Video

cmsvideo
പൾസറുമായി ദിലീപിവ് ബന്ധമില്ല,എല്ലാം ഫോട്ടോഷോപ്പെന്ന് R ശ്രീലേഖ | *Kerala

English summary
Dileep case should be reinvestigated; When i said the truth i was isolated PC George
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X