കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മെമ്മറി കാര്‍ഡ് കണ്ടിട്ടേയില്ല,ദൃശ്യങ്ങള്‍ കണ്ടത് പെന്‍ഡ്രൈവില്‍,കണ്‍ഫ്യൂഷനുണ്ടാക്കരുത്'; സുനിയുടെ അഭിഭാഷകന്‍

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാണ് കണ്ടത് എന്ന് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് വി കുറുപ്പ്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടി വിയുടെ എഡിറ്റേഴ്‌സ് അവര്‍ ചര്‍ച്ചയിലാണ് പ്രതീഷ് കുറുപ്പ് ഇക്കാര്യം ആവര്‍ത്തിച്ചത്.

താന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത് പ്രകാരമാണ് ദൃശ്യങ്ങള്‍ കണ്ടത് എന്നും ഇത് സംബന്ധിച്ച മെമ്മോ കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് ഒന്നാം പ്രതിയുടെ അഭിഭാഷകന്‍ കണ്ടപ്പോഴാണ് എന്ന വാദങ്ങള്‍ ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.

ഭര്‍ത്താവ് ജീവിച്ചിരിക്കെ ഭാര്യ താലി അഴിച്ചുമാറ്റുന്നത് ക്രൂരത, മാനസിക പീഡനം; മദ്രാസ് ഹൈക്കോടതിഭര്‍ത്താവ് ജീവിച്ചിരിക്കെ ഭാര്യ താലി അഴിച്ചുമാറ്റുന്നത് ക്രൂരത, മാനസിക പീഡനം; മദ്രാസ് ഹൈക്കോടതി

1

ഇത്തരം ആരോപണം ഉയര്‍ന്നതിനാലാണ് താന്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടത് എന്നും പ്രതീഷ് വി കുറുപ്പ് വ്യക്തമാക്കി. അതേസമയം ഇതില്‍ കള്ളക്കളിയുണ്ടോ എന്നതില്‍ താന്‍ അഭിപ്രായം പറയുന്നത് ശരിയല്ല എന്നും അത് തനിക്ക് അറിയില്ല എന്നും പ്രതീഷ് കുറുപ്പ് അറിയിച്ചു. റിപ്പോര്‍ട്ടര്‍ ടി വി എഡിറ്റേഴ്‌സ് അവറിലെ ചര്‍ച്ചയില്‍ പ്രതീഷ് കുറുപ്പ് സംസാരിച്ചത് ഇപ്രകാരമാണ്:

2

മെമ്മറി കാര്‍ഡ് കണ്ടിട്ടേയില്ല. ഞാന്‍ പെന്‍ഡ്രൈവില്‍ കോടതിയുടെ സാന്നിധ്യത്തില്‍ പ്രോസിക്യൂഷന്റേയും പൊലീസിലെ വേറെ ഒരു ഉദ്യോഗസ്ഥയുണ്ടായിരുന്നു. അവരുടെ ലാപ്‌ടോപ്പ് പെന്‍ഡ്രൈവില്‍ ഇട്ടിട്ട് കോടതിയുടെ സാന്നിധ്യത്തില്‍ തന്നെയാണ് കണ്ടത്. ഞാന്‍ കണ്ടത് ഇങ്ങനെയാണ്. എന്റെ പെറ്റീഷനില്‍ ഞാനത് വെരിഫൈ ചെയ്തിട്ടുണ്ടായിരുന്നു. ആ ദിവസം ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് കണ്ടിട്ടുള്ളത്.

3

അത് ഞാന്‍ കോടതിയില്‍ മെമ്മോ ഫയല്‍ ചെയ്തിട്ടുമുണ്ട്. എന്റെ ഹാന്‍ഡ് റൈറ്റിംഗില്‍ തന്നെ കോടതിയില്‍ അവിടെ ഇരുന്ന് തന്നെ മെമ്മോ ഫയല്‍ ചെയ്തിട്ടുണ്ട്. ഞാന്‍ കണ്ടത് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ്. ഞാന്‍ അതുവരെ ആ വീഡിയോ കണ്ടിട്ടില്ലാത്തത് കൊണ്ട് ഒന്നാം പ്രതിയെ ഡിഫന്‍ഡ് ചെയ്യുമ്പോള്‍ അത് കാണേണ്ടത് ആവശ്യവുമാണ്.

4

അതുകൊണ്ട് 19-ാം തിയതി ഞാന്‍ കണ്ടു, സമയവും വെരിഫൈ ചെയ്തു. പരമാവധി ഒരു 10 മിനിറ്റ്. അത്രയെ എടുത്തിട്ടുള്ളൂ. ഞാന്‍ റിക്വസ്റ്റ് കൊടുത്തത് പ്രകാരമാണ് അത് എടുത്തത്. പെന്‍ഡ്രൈവ് ഞാന്‍ കണ്ടപ്പോള്‍ തന്നെ അതില്‍ നിന്ന് മാറ്റിയിട്ട് തിരിച്ച് കോടതിയെ ഏല്‍പ്പിക്കുകയും ആ സമയത്ത് തന്നെ ചെയ്തിരുന്നു.

'ദിലീപിന് ടാംപര്‍ ചെയ്യേണ്ട ആവശ്യമുണ്ടോ?'; ടാംപറിംഗ് വിചാരണയെ ബാധിക്കില്ലെന്ന് അഡ്വ. മുഹമ്മദ് ഷാ'ദിലീപിന് ടാംപര്‍ ചെയ്യേണ്ട ആവശ്യമുണ്ടോ?'; ടാംപറിംഗ് വിചാരണയെ ബാധിക്കില്ലെന്ന് അഡ്വ. മുഹമ്മദ് ഷാ

5

ലാപ്‌ടോപ്പിലേക്ക് ഇട്ട ആള്‍ കോടതിയെ ഏല്‍പ്പിച്ചിട്ടാണ് ഡോര്‍സ് തന്നെ തുറന്നത്. ഇന്‍ ക്യാമറ പോലെ ഡോര്‍സ് അടച്ചിട്ടായിരുന്നു ചെയ്തത്. ഞാന്‍ കണ്ടത് പെന്‍ഡ്രൈവിട്ടിട്ടാണ്. ഹാഷ് വാല്യു മാറിയത് മെമ്മറി കാര്‍ഡിന്റേയാണ്. രണ്ടും രണ്ടാണ്, സജി നന്ത്യാട്ട് വെറുതെ എന്തെങ്കിലും ഇരുന്ന് പറയരുത്. ഒന്നാം പ്രതിയുടെ അഭിഭാഷകന്‍ കണ്ടപ്പോഴാണ് ഇത് മാറുന്നത് എന്ന് പറഞ്ഞത് കൊണ്ട് മാത്രം ഞാന്‍ ടി വി ക്യാമറയ്ക്ക് മുന്‍പില്‍ വന്നതാണ്.

6

അത് ക്ലാരിഫൈ ചെയ്യേണ്ട ആവശ്യം ഉണ്ട് എന്ന് തോന്നിയിട്ട്. ഇതില്‍ കള്ളക്കളിയുണ്ടോ എന്നതില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. അത് എനിക്ക് അറിയില്ല. ഞാന്‍ കണ്ട സമയത്ത് മെമ്മറി കാര്‍ഡ് കണ്ടിട്ടില്ല. പെന്‍ഡ്രൈവിലാണ് കണ്ടത്. അദ്ദേഹം (സജി നന്ത്യാട്ട്) മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും കണ്‍ഫ്യൂസ്ഡ് ആക്കിയിട്ടാണ് സംസാരിക്കുന്നത്. എന്നെ കാണിക്കുന്നത് ലാപ്‌ടോപ്പില്‍ പെന്‍ഡ്രൈവ് ഇന്‍സേര്‍ട്ട് ചെയ്തിട്ടാണ്. മെമ്മറി കാര്‍ഡ് എന്നൊരു കാര്യമേ അവിടെ ഇല്ല.

'സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുള്ള ഒരു സാധാരണ പെണ്‍കുട്ടിയാണ് ഞാന്‍'; സാരിയില്‍ തിളങ്ങി സംയുക്ത

English summary
Dileep Case: the footage was seen on a pendrive says Pratheesh V Kurup, the lawyer of Pulsar Suni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X