'പിടി തോമസാണ് ഐജിയെ വിളിച്ച് ഫോണ്‍ നടിക്ക് കൊടുത്തത്; ദിലീപിന്റെ പേര് അദ്ദേഹം പറഞ്ഞിട്ടില്ല'
കൊച്ചി: ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ ഡിസംബര്‍ എട്ടിന് വിധി വരാനിരിക്കെ, സംഭവം നടന്ന ദിവസത്തെ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് ഉമ തോമസ് എംഎല്‍എ. തൃക്കാക്കര എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസ് നേതാവ് പിടി തോമസ് നടത്തിയ ഇടപെടലാണ് കേസ് വലിയ ഗൗരവത്തില്‍ കേരളം ചര്‍ച്ച ചെയ്യാന്‍ ഇടയാക്കിയതും പ്രതികള്‍ വേഗം പിടിയിലാകാന്‍ സഹായിച്ചതും.
തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് നടി ആക്രമിക്കപ്പെട്ടത്. പിന്നീട് പ്രതികള്‍ രക്ഷപ്പെട്ടതോടെ നടി ആദ്യമെത്തിയത് മുതിര്‍ന്ന സിനിമാ താരത്തിന്റെ വീട്ടിലാണ്. അവിടെ നിന്നാണ് പിടി തോമസിന് ഫോണ്‍ വന്നത്. തുടര്‍ന്നാണ് പിടി തോമസ് വിഷയത്തില്‍ ഇടപെട്ടതും പ്രതികള്‍ ആരും രക്ഷപ്പെടരുത് എന്ന കര്‍കശ നിലപാട് സ്വീകരിച്ചതും. പിടി തോമസ് കേസിലെ സാക്ഷിയുമായിരുന്നു.

പിടി തോമസിനെ സ്വാധീനിക്കാന്‍ ചില ശ്രമങ്ങളുണ്ടായി എന്ന് പത്നി ഉമ തോമസ് വിശദീകരിച്ചു. കൂട്ടിയും പറയില്ല, കുറച്ചും പറയില്ല, ഉള്ളതു പോലെ പറയും എന്നായിരുന്നു പിടിയുടെ നിലപാട്. 2017 ഫെബ്രുവരി 17ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. അന്ന് സംഭവിച്ച കാര്യങ്ങള്‍ ഉമ തോമസ് വിശദീകരിച്ചു, എംഎല്‍എയുടെ വാക്കുകള്‍ ഇങ്ങനെ...
''നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റക്കാര്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്. വിധി വരാന്‍ പോകുന്നു എന്ന് അറിഞ്ഞപ്പോള്‍ തന്നെ ഓര്‍ത്തത് സംഭവം നടന്ന ദിവസത്തെ കുറിച്ചാണ്. രാത്രി വീട്ടിലെത്തി പിടി കിടന്നിരുന്നു. അപ്പോഴാണ് ഫോണ്‍ വന്നതും തിടുക്കത്തില്‍ പുറപ്പെട്ടതും. ഒരു സ്ഥലം വരെ പോയിട്ട് വേഗം വരാമെന്ന് പറഞ്ഞാണ് പോയത്.
സാധാരണ പുറത്തുപോകുമ്പോള്‍ എവിടേക്കാണ് എന്ന് പറയാറുണ്ട്. എന്നാല്‍ അന്ന് പറഞ്ഞില്ല. ഒരു അത്യാവശ്യ കാര്യമുണ്ട് എന്ന് മാത്രമാണ് പറഞ്ഞത്. തിരിച്ചെത്തിയ ശേഷം അദ്ദേഹം അസ്വസ്ഥനായിരുന്നു. ഉറങ്ങിയിട്ടില്ല എന്നുതന്നെ പറയാം. സ്വന്തം മകള്‍ക്ക് സംഭവിച്ച ഒരു വേദനയായിരുന്നു പിടിയില്‍ കണ്ടത്.
തൊട്ടടുത്ത ദിവസം രമേശ് ചെന്നിത്തലയുടെ ഉപവാസം ആലപ്പുഴയില്‍ നടക്കുന്നുണ്ടായിരുന്നു. രാവിലെ അവിടെ എത്തിയാണ് നടി ആക്രമിക്കപ്പെട്ട സംഭവം പിടി പരസ്യമാക്കിയത്. ഇതോടെയാണ് കേരളത്തില്‍ വിഷയം ചര്‍ച്ചയായത്. സംഭവം അറിഞ്ഞ വേളയില്‍ തന്നെ ആ കുട്ടിയെ പിടി ആശ്വസിപ്പിച്ചു. ഇനിയൊരാള്‍ക്ക് ഇങ്ങനെ സംഭവിക്കരുത് എന്ന നിലപാടെടുത്തു. ധൈര്യത്തോടെ നില്‍ക്കണം എന്നും കുട്ടിയോട് പിടി പറഞ്ഞു.
ശേഷം പിടിയുടെ ഫോണില്‍ നിന്നാണ് ഐജിയെ വിളിച്ചത്. ഐജി ട്രെയിന്‍ യാത്രയിലായിരുന്നു. ഫോണ്‍ കുട്ടിക്ക് കൊടുത്തു. എന്താണ് സംഭവിച്ചതെന്ന് കുട്ടി ഐജിയോട് വിശദീകരിച്ചു. സത്യം എന്തായാലും പുറത്തുവരുമെന്ന് കുട്ടിക്ക് പിടി ധൈര്യം നല്കി. മൊഴി കൊടുക്കാന്‍ പോയ വേളയില്‍ പിടിക്ക് ചില ദുരനുഭവങ്ങളുണ്ടായി. മൊഴി കൊടുക്കരുത് എന്ന് ചിലര്‍ ആവശ്യപ്പെട്ടു.
മൊഴി സ്ട്രോങ് ആകരുത് എന്ന് ആവശ്യപ്പെട്ടവരുമുണ്ടായിരുന്നു. പല ഇടപെടലുമുണ്ടായി. എന്നാല്‍ ഒന്നും കൂട്ടിയും കുറച്ചും പറയില്ല എന്നാണ് പിടി അവരോട് പറഞ്ഞത്. ആരാണ് സമ്മര്‍ദ്ദം ചെലുത്തിയത് എന്ന് താന്‍ പറയില്ല. പിടി ഒരിക്കല്‍ പോലും ദിലീപിന്റെ പേര് എടുത്തു പറഞ്ഞിട്ടില്ല. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്ന് മാത്രമേ പിടി പറഞ്ഞിട്ടുള്ളൂ- ഉമ തോമസ് പറയുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications